സെപ്റ്റംബർ പാദത്തിലെ കമ്പനികളുടെ പ്രവർത്തന ഫലം പുറത്തു വരുന്നതിന് പിന്നാലെ വിവിധ കമ്പനികൾ ലാഭവിഹിതം പ്രഖ്യാപിക്കുന്നുണ്ട്. ഈ ആഴ്ച ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്സിഎൽ ടെക്നോളജീസ്, ഗ്ലെൻമാർക്ക് ലൈഫ് സയൻസസ് തുടങ്ങി നിരവധി കമ്പനികളുടെ ഓഹരികൾ എക്സ്-ഡിവിഡന്റ് ട്രേഡ് ചെയ്യും.
രുദ്ര ഗ്ലോബൽ ഇൻഫ്രാ, കാമ ഹോൾഡിംഗ്സ് എന്നിവ ഈ ആഴ്ച എക്സ് ബോണസ് ട്രേഡ് ചെയ്യും. ഒരു ഓഹരിയാണ് ഈ വാരം ഓഹരി വിഭജനം നടത്തുന്നത്. ഈ വാരത്തിൽ കോർപ്പറേറ്റ് നടപടികളിലേക്ക് കടക്കുന്ന ഓഹരികളെ പരിചയപ്പെടാം.
എക്സ് ഡിവിഡന്റ് തീയതി
ഓഹരികളുടെ ഡിവിഡന്റ് പേഔട്ടിനെ പ്രതിഫലിപ്പിക്കുന്നതിന് ഇക്വിറ്റി ഓഹരി വില ക്രമീകരിക്കുന്ന ദിവസമാണ് എക്സ് ഡിവിഡന്റ് തീയതി. ഓഹരി എക്‌സ്-ഡിവിഡന്റ് ആയി മാറുന്ന ദിവസമാണിത്. അതിനാൽ എക്സ് ഡിവിഡന്റ് തീയതി മുതൽ ഓഹരി ഡിവിഡന്റിന്റെ മൂല്യം വഹിക്കില്ല. റെക്കോർഡ് തീയതി ലാഭവിഹിതത്തിന് അർഹരായ ഓഹരി ഉടമകളെ കണ്ടെത്തുന്നതിനുള്ള ദിവസമാണ്. റെക്കോർഡ് തീയതിയിൽ ഓഹരി ഉടമകളായവർക്ക് ലാഭവിഹിതത്തിന് അർഹതയുണ്ട്.

ലാഭവിഹിതം- ഒക്ടബോർ 17
കാസ്പിയൻ കോർപ്പറേറ്റ് സർവീസസ് ഓഹരികൾ ഒക്‌ടോബർ 17 ചൊവ്വാഴ്തച എക്‌സ്-ഡിവിഡന്റ് ട്രേഡ് ചെയ്യും. ഓഹരി ഉടമകൾക്ക് കമ്പനി പ്രതിയോഹരി 22.5 രൂപയാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുള്ളത്. 22.5 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച ഗ്ലെൻമാർക്ക് ലൈഫ് സയൻസസും ഒക്‌ടോബർ 17-ന് എക്‌സ്-ഡിവിഡന്റ് ട്രേഡ് ചെയ്യും.
ഒക്ടോബർ 19
ടിസിഎസ് ഇടക്കാല ലാഭവിഹിതമായി 9 രൂപ പ്രഖ്യാപിച്ചു. ഒക്‌ടോബർ 19-ന് ഓഹരി എക്‌സ്-ഡിവിഡന്റ് ട്രേഡ് ചെയ്യും. ഇതേ ദിവസം ബ്രാൻഡ് കൺസെപ്റ്റ്‌സ് ഓഹരികൾ എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യും കമ്പനി 50 പൈസയാണ് ലാഭവിഹിതമായി പ്രഖ്യാപിച്ചത്. സെമാക് കൺസൾട്ടന്റ്സ് ലിമിറ്റഡ് 5 രൂപ അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്‌ടോബർ 19-ന് ഓഹരികൾ എക്സ്-ഡിവിഡന്റ് ട്രേഡ് ചെയ്യും.
ഒക്ടോബർ 20
ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രതി 5 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. ഓഹരികൾ ഒക്ടോബർ 20-ന് എക്‌സ്-ഡിവിഡന്റ് ട്രേഡ് ചെയ്യും. എയ്ഞ്ചൽ വൺ കമ്പനി 12.7 രൂപയാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്. എക്‌സ്-ഡിവിഡന്റ് തീയതി ഒക്ടോബര് 20. എച്ച്സിഎൽ ടെക്നോളജീസ് ഇടക്കാല ലാഭവിഹിതമായ 12 രൂപ നൽകാൻ ഒക്ടോബർ 20-ന് എക്‌സ്-ഡിവിഡന്റ് ട്രേഡ് ചെയ്യും.
ഡാൽമിയ ഭാരത് ലിമിറ്റഡും ഒക്ടോബർ 20-ന് എക്‌സ്-ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത്. കെപിഐ ഗ്രീൻ എനർജി ലിമിറ്റഡ് 25 പൈസ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. ഓഹരികൾ ഒക്ടോബർ 20-ന് എക്‌സ്-ഡിവിഡന്റ് ട്രേഡ് ചെയ്യും.
ബോണസ് ഓഹരി
ജെൻസോൾ എൻജിനീയറിംഗ് 2:1 എന്ന അനുപാതത്തിൽ ബോണസ് ഇഷ്യൂ നടത്തും. കയ്യിൽ ഒരു ഓഹരിയുള്ളവർക്ക് 2 ഓഹരികൾ അധികമായി ലഭിക്കും. എക്‌സ്-ബോണസ് തീയതി ഒക്‌ടോബർ 17. കാമ ഹോൾഡിംഗ്സ് ലിമിറ്റഡ് 4:1 എന്ന അനുപാതത്തിൽ ബോണസ് ഇഷ്യൂ നടത്തും. ഒരു ഓഹരി കൈവശം വെയ്ക്കുന്നവർക്ക് 4 ഓഹരികൾ സൗജന്യമായി ലഭിക്കും. ഒക്‌ടോബർ 17-ന് ഓഹരികൾ എക്‌സ്-ബോണസ് ട്രേഡ് ചെയ്യും
രുദ്ര ഗ്ലോബൽ ഇൻഫ്രാ പ്രൊഡക്ട്‌സ് ലിമിറ്റഡ് 1:1 എന്ന അനുപാതത്തിൽ ബോണസ് ഇഷ്യൂ നടത്തുന്നത്. ഒക്‌ടോബർ 18 ആണ് എക്‌സ്-ബോണസ് തീയത്.
ഓഹരി വിഭജനം
രുദ്ര ഗ്ലോബൽ ഇൻഫ്രാ പ്രൊഡക്ട്‌സ് ലിമിറ്റഡ് ഓഹരി വിഭജനത്തിന് എക്സ് സ്പ്ലിറ്റ് ട്രേഡ് ചെയ്യുന്നതും ഈ ആഴ്ചയിലാണ്. 10 രൂപ മുഖവിലയുള്ള ഓഹരി 5 രൂപ മുഖവിലയുള്ള ഓഹരിയായി വിഭജിക്കും. എക്‌സ് സ്പ്ലിറ്റ് തീയതി ഒക്ടോബർ 18.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications