ഓഹരികൾ സംബന്ധിച്ച ചെറിയ വാർത്തകൾ ഓഹരികളുടെ മുന്നേറ്റത്തിനും ഇടിവിനും കാരണമാകാറുണ്ട്. ഇത്തരത്തിൽ വ്യാഴാഴ്ച വിപണിയിലെ താരമായ ഓഹരികളിലൊന്നാണ് എംകെ ഗ്ലോബൽ ഫിനാൻസ് സർവീസസ്. മ്യൂച്വല്‍ ഫണ്ട് ബിസിനസ് ആരംഭിക്കാന്‍ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യില്‍ നിന്ന് അനുമതി ലഭിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് എംകെ ഗ്ലോബൽ ഫിനാന്‍ഷ്യല്‍ സര്‍വീസ് ഓഹരികള്‍ കുതിപ്പ് തുടങ്ങിയത്.
വ്യാഴാഴ്ച വ്യാപാരത്തിനിടെ 20 ശതമാനം ഉയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ട് പരിധിയായ 80.20 രൂപയിലെത്തി. 66.85 രൂപയില്‍ ബുധനാഴ്ച വ്യാപാരം അവസാനിച്ച ഓഹരി വ്യാഴാഴ്ച 6.21 ശതമാനം നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. നേട്ടം തുടര്‍ന്ന ഓഹരികള്‍ 19.97 ശതമാനം ഉയര്‍ന്നാണ് 80.40 രൂപയിലെത്തിയത്. വ്യാഴാഴ്ച മാത്രം 13.35 രൂപയാണ് ഓഹരി വില ഉയര്‍ന്നത്.
എംകെ ഗ്ലോബൽ ഫിനാൻസ് സർവീസസ്
സ്റ്റോക്ക് ബ്രോക്കിംഗ്, ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ്, ഡിപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റ് സേവനങ്ങള്‍, വെല്‍ത്ത് മാനേജ്മെന്റ് സേവനങ്ങള്‍ എന്നിവ നല്‍കുന്ന മുംബൈയിലെ ദാദർ ആസ്ഥാനമായുള്ള ഇന്ത്യൻ ഫിനാൻഷ്യൽ കമ്പനിയാണ് എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്. പ്രാഥമികമായി ഓഹരികൾ, ചരക്ക്, കറന്‍സി ബ്രോക്കിംഗ്, വായ്പ നല്‍കല്‍, നിക്ഷേപ ബാങ്കിംഗ്, ഡിപ്പോസിറ്ററി പങ്കാളിത്ത സേവനങ്ങള്‍, അസറ്റ് മാനേജ്‌മെന്റ് സേവനങ്ങള്‍, വെല്‍ത്ത് മാനേജ്‌മെന്റ് എന്നിവയാണ് കമ്പനി നൽകുന്ന സേവനങ്ങൾ.

മ്യൂച്വല്‍ ഫണ്ട് ബിസിനസ്
മ്യൂച്വല്‍ ഫണ്ട് ബിസിനസിനെ സ്‌പോണ്‍സറിംഗ് ചെയ്യാനുള്ള തത്വത്തിലുള്ള അംഗീകാരമാണ് സെബിയില്‍ നിന്നും ലഭിച്ചത്. മ്യൂച്വല്‍ ഫണ്ട് ബിസിനസിനായി അസറ്റ് മാനേജ്‌മെന്റ് കമ്പനി രൂപീകരിക്കണം. സ്‌പോണ്‍സര്‍ കമ്പനിയായ എംകെ ഗോബല്‍ ഫിനാന്‍സ് സർവീസസിന് അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ മൊത്തം ആസ്തിയുടെ 40 ശതമാനം വരെ സ്‌പോരണര്‍ ചെയ്യണം.
മൊത്തം ആസ്തി 50 കോടിയില്‍ കുറയാനും പാടില്ല. വിജയകരമായി രജിസ്റ്റർ ചെയ്യുന്നതിന് കമ്പനി ആറ് മാസത്തിനുള്ളിൽ സെബി നിർദ്ദേശിച്ചിട്ടുള്ള ആവശ്യകതകൾ നിറവേറ്റേണ്ടതുമുണ്ട്.
ഓഹരി വിശദാംശം
165 കോടി രൂപ വിപണി മൂലധനമുള്ള എംകെ ഗ്ലോബല്‍ ഫിനാൻഷ്യൽ സർവീസ് മൈക്രോ ക്യാപ് കമ്പനിയാണ്. 18.45 ശതമാനമാണ് കമ്പനിയുടെ റിട്ടേൺ ഓൺ ഇക്വിറ്റി. 0.29 എന്ന അനുയോജ്യമായ ഡെബ്റ്റ്-ഇക്വിറ്റി അനുപാതവും കമ്പനിക്കുണ്ട്. ഓഹരികള്‍ 11.37 മടങ്ങ് പിഇ അനുപാതത്തിലാണ് ട്രേഡ് ചെയ്യുന്നത്. ഇത് സെക്ടറൽ പിഇ യായ 25.03 ശതമാനത്തേക്കാൾ കുറവാണ്. ഇതിന്റെ അടിസ്ഥാനത്തിൽ സമാന ബിസിനസിലുള്ള മറ്റ് ഓഹരികളേക്കാൾ അണ്ടർവാല്യൂഡ് ഓഹരിയാണിത്.
ഓഹരി പ്രകടനം
2023 ൽ ഓഹരികൾ 3 ശതമാനമാണ് ഉയർന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരി 30 ശതമാനത്തിലധികം ഇടിഞ്ഞു. 2022 ഏപ്രില്‍ 22 നാണ് ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 122.7 രൂപയിലേക്ക് എത്തിയത്. ശേഷം 2022 ജൂണ്‍ 20 ന് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 60.9 രൂപയിലേക്കും ഓഹരികളെത്തി.
74.49 ശതമാനം ഓഹരികളും പ്രൊമോട്ടര്‍മാരുടെയും പ്രൊമോട്ടര്‍ ഗ്രൂപ്പുകളുടെയും ഉടമസ്ഥതയിലാണ്. 25.51 ശതമാനം ഓഹരികളാണ് പൊതു ഓഹരി ഉടമകളുടെ കയ്യിലുള്ളത്. ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം 56.28 കോടി രൂപയായിരുന്നു. നികുതിക്ക് ശേഷമുള്ള ലാഭം 8.74 കോടി രൂപയുമായിരുന്നു
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?



Click it and Unblock the Notifications