ഓഹരി വിപണി സൂചികകൾ സർവകാല ഉയരത്തിലാണ്. സ്മോൾകാപിലും സ്ഥിതി വ്യത്യസ്തമല്ല. ആഭ്യന്തര നിക്ഷേപകരുടെ പണത്തിന്റെ ബലത്തിൽ 2023-ൽ സ്മോൾകാപ് ഓഹരികളിൽ ശക്തമായ റാലിയാണ് ഉണ്ടായത്. 100-ലധികം പേർ മൾട്ടിബാഗറുകളായി മാറി. ഓഹരികൾ ചെലവേറിയതായി മാറി. സ്മോൾകാപ് സെഗ്‌മെന്റിന്റെ പല ഓഹരികളിലും റിസ്‌ക്-റിവാർഡ് പ്രതികൂലമാണെന്ന മുന്നറിയിപ്പ് പല വിദഗ്ധരും ഇതിനോടകം നൽകിയിട്ടുണ്ട്.
ഈ അവസരത്തിൽ തന്നെ സ്മോൾകാപ് ഓഹരിയിൽ പിഇ അനുപാതത്തെ അടിസ്ഥാനമാക്കി വിശകലനം ചെയ്താൽ ചില മൾട്ടിബാഗർ ഓഹരികൾ 5 വർഷത്തെ ശരാശരി പിഇയിലും താഴെ വ്യപാരം നടക്കുന്നതായി കാണാം. 1,000 കോടിയിലധികം വിപണി മൂല്യമുള്ള, നടപ്പ് സാമ്പത്തിക വർഷം മൾട്ടിബാഗർ റിട്ടേൺ നൽകിയ ഓഹരികളിൽ ചിലത് 5 വർഷ ശരാശരി പിഇയ്ക്ക് താഴെയാണ് ഇപ്പോഴും വ്യാപാരം നടക്കുന്നത്. ഇത്തരം അണ്ടർവാല്യൂഡ് ഓഹരികളെ നോക്കാം.

പിഇ അനുപാതം
ഓഹരികളെ നിക്ഷേപത്തിന് പരിഗണിക്കാൻ ഉപയോഗിക്കുന്ന അടിസ്ഥാന അവലോകന മാര്‍ഗമാണ് പ്രൈസ് ടു ഏര്‍ണിങ് റേഷ്യോ (പിഇ റേഷ്യോ). ഓഹരി വിലയും കമ്പനിയുടെ വരുമാനവും തമ്മിലുള്ള അനുപാതമാണിത്. അതായത്, കമ്പനി നേടുന്ന ആകെ വരുമാനത്തെ ഓഹരിയെണ്ണം കൊണ്ട് ഭാഗിക്കുമ്പോള്‍ ഒരു ഓഹരിയിലുള്ള വരുമാനത്തിന്റെ തോത് (ഇപിഎസ്) ലഭിക്കും. ഈ ഏര്‍ണിങ് പേര്‍ ഷെയര്‍ (ഇപിഎസ്) നിലവിലെ ഓഹരി വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ പിഇ റേഷ്യോ ലഭിക്കും.
രണ്ട് കമ്പനികളിൽ കമ്പനി A-യുടെ പിഇ റേഷ്യോ 20 എന്നും കമ്പനി B-യുടേത് 10 ആണെന്നും കരുതുക. എങ്കില്‍ കമ്പനി A-യേക്കാള്‍ കമ്പനി B-യുടെ ഓഹരി ആയിരിക്കും മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ വാങ്ങിക്കാന്‍ ചെലവ് കുറവ് അഥവാ മൂല്യമതിപ്പില്‍ വിലക്കുറവ് എന്നു കരുതാം. അതേസമയം പിഇ അനുപാതം മാത്രം പരിഗണിച്ച് നിക്ഷേപം നടത്തരുത്.
ന്യൂലാൻഡ് ലബോറട്ടറീസ്
2024 സാമ്പത്തിക വർഷത്തിൽ 187 ശതമാനം റിട്ടേൺ നൽകി മൾട്ടിബാഗർ സ്ഥാനം നേടിയ ഓഹരിയാണ് ന്യൂലാൻഡ് ലബോറട്ടറീസ്. 12 മാസത്തെ ട്രെയിലിംഗ് അടിസ്ഥാനത്തിലുള്ള പിഇ 24.9 മടങ്ങാണ്. ഇത് 5 വർഷത്തെ ശരാശരി പിഇ യായ 28.6 മടങ്ങിനേക്കാൾ കുറവാണ്. തുടർച്ചയായി മൂന്ന് പാദങ്ങളിൽ വരുമാനത്തിൽ 30 ശതമാനം വാർഷിക വളർച്ച നേടാൻ കമ്പനിക്ക് സാധിച്ചു. ലാഭം പലമടങ്ങ് വർധിക്കുകയും ചെയ്തു.
മുകുൾ അഗർവാൾ, വിജയ് കേഡിയ തുടങ്ങിയ മാർക്വീ നിക്ഷേപകർക്ക് കമ്പനിയിൽ നിക്ഷേപമുണ്ട്. മ്യൂച്വൽ ഫണ്ടുകൾ ഓരോ പാദത്തിലും ഓഹരി വിഹിതം വർധിപ്പിക്കുന്നുമുണ്ട്. 2022 ഡിസംബറിലെ 0.79 ശതമാനമായിരുന്ന മ്യൂച്വൽ ഫണ്ട് പങ്കാളിത്തം സെപ്തംബർ പാഗത്തിൽ 1.94 ശതമാനായി വളർന്നു.
വെൽസ്പൺ ഇൻഡസ്ട്രീസ്
ടെക്‌സ്‌റ്റൈൽ രംഗത്ത് നിന്നുള്ള വെൽസ്പൺ ഇൻഡസ്ട്രീസ് ഓഹരികൾ 2024 സാമ്പത്തിക വർഷത്തിൽ ഇതുവരെ 172 ശതമാനത്തിലധികം റിട്ടേൺ നൽകിയിട്ടുണ്ട്. ശക്തമായ റാലിക്ക് ശേഷവും 6.8 മടങ്ങ് പിഇയിലാണ് ഓഹരി ട്രേഡ് ചെയ്യുന്നത്. ഇത് 5 വർഷത്തെ ശരാശരി പിഇ യായ 8.09 മടങ്ങിനേക്കാൾ കുറവാണ്. ഓഹരിയിൽ മ്യൂച്വൽ ഫണ്ടുകൾക്ക് നിക്ഷേപം കാണാനില്ലെങ്കിലും വിദേശ നിക്ഷേപകർ നിക്ഷേപം ഉയർത്തുകയാണ്. മാർച്ചിൽ 3.04 ശതമാനമായിരുന്ന ഓഹരി പങ്കാളിത്തം നിലവിൽ 4.47 ശതമാനത്തിലേക്ക് ഉയർന്നിട്ടുണ്ട്.
ഐടിഡി സിമന്റേഷൻ
സർക്കാറിന്റെ ഭാഗത്ത് നിന്ന് വലിയ നിക്ഷേപം ഇൻഫ്രാസ്ട്രക്ചർ മേഖലയ്ക്ക് ലഭിച്ചതോടെ റോഡ് നിർമാണ കമ്പനികൾ ഈ വർഷം മികച്ച പ്രകടനം കാഴ്ചവച്ചു. ഇതിലൊന്നാണ് ഐടിഡി സിമന്റേഷൻ. നടപ്പ് സാമ്പത്തിക വർഷം ഐടിഡി സിമന്റേഷൻ 170 ശതമാനത്തിലധികം വരെ റിട്ടേൺ നൽകിയിട്ടുണ്ട്. ഓഹരിയുടെ 12 മാസത്തെ ട്രെയലിംഗ് പിഇ അനുപാതം 26.98 മടങ്ങാണ്. ഇത് 5 വർഷത്തെ ശരാശരി പിഇ യായ 29.38 മടങ്ങിനേക്കാൾ കുറവാണ്.
പിടിസി ഇന്ത്യ ഫിനാൻഷ്യൽ
പവർ സെക്ടറിൽ നിന്നുള്ള പിടിസി ഇന്ത്യ ഫിനാൻഷ്യൽ 2024 സാമ്പത്തിക വർഷത്തിൽ 172 ശതമാനം റിട്ടേൺ നൽകി. നിലവിൽ 13 മടങ്ങ് പിഇയിൽ ട്രേഡ് ചെയ്യുന്ന ഓഹരിയുടെ 5 വർഷത്തെ ശരാശരി പിഇ 14 മടങ്ങാണ്. എൽഐസിക്ക് 2.11 ശതമാനം ഓഹരി പങ്കാളിത്തമുള്ള ഓഹരിയാണ് പിടിസി ഇന്ത്യ ഫിനാൻഷ്യൽ.
കമ്പനിയിൽ വിദേശ നിക്ഷേപകർ പങ്കാളിത്തം ഉയർത്തുന്നുണ്ട്. 2022 സെപ്റ്റംബർ പാദത്തിൽ 0.94 ശതമാനമായിരുന്ന ഓഹരി വിഹിതം 2023 സെപ്റ്റംബർ പാദത്തിൽ 2 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്.
അനന്ത് രാജ് ലിമിറ്റഡ്
ഉയർന്ന പലിശ നിരക്കിനിടയിലും ശക്തമായ ഡിമാൻഡ് കാരണം റിയൽറ്റി സെക്ടറിലും റാലി കണ്ടു. ഇവിടെ അനന്ത് രാജ് ലിമിറ്റഡ് നിക്ഷേപകർക്ക് ഏകദേശം 128 ശതമാനം റിട്ടേൺ നൽകി. ഓഹരി നിലവിൽ 44 മടങ്ങ് പിഇയിലാണ് വ്യാപാരം നടക്കുന്നത്. 5 വർഷത്തെ ശരാശരി പിഇ 52 മടങ്ങാണ്. സെപ്തംബർ പാദത്തിൽ കമ്പനിയുടെ ലാഭം 79 ശതമാനം വർധിച്ച് 60 കോടി രൂപയാണ്. വരുമാനം 28 ശതമാനം വർധിച്ച് 341 കോടി രൂപയായി.
മറ്റ് 5 ഓഹരികൾ
ഇവ കൂടാതെ ക്വിക്ക് ഹീൽ ടെക്‌നോളജീസ്, റെസ്‌പോൺസീവ് ഇൻഡസ്ട്രീസ്, ഇന്ദ്രപ്രസ്ഥ മെഡിക്കൽ കോർപ്പറേഷൻ, കപ്പാസിറ്റി ഇൻഫ്രാപ്രോജക്‌ട്‌സ്, മിഷ്‌ടാൻ ഫുഡ്‌സ് എന്നിവയും മൾട്ടിബാഗർ റിട്ടേൺ നൽകിയതും 5 വർഷ ശരാശരി പിഇയേക്കാൾ താഴെ വ്യാപാരം നടക്കുന്ന ഓഹരികളാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
