2022-23 സാമ്പത്തിക വർഷത്തിലെ നാലം പാദഫലം പ്രഖ്യാപിച്ചതിന് പിന്നാലെ കമ്പനികളൊരോന്നായി ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. മികച്ച പ്രവർത്തന ലാഭമുള്ള കമ്പനികളാണ് ലാഭത്തിന്റെ ഒരു വിഹിതം ഓഹരി ഉടമകൾക്ക് കൈമാറുന്നത്. ഏപ്രിൽ മാസത്തിൽ ഇതുവരെ 6 ടാറ്റ ഗ്രൂപ്പ് ഓഹരികലാണ് 2022-23 സാമ്പത്തിക വർഷത്തിലെ അന്തിമ ലാഭവിഹിതം ശുപാർശ ചെയ്തിട്ടുള്ളത്.
2 ലാർഡ് കാപ് ഓഹരികളും ഒരു മിഡ് കാപ് ഓഹരികളും 3 സ്മോൾ കാപ് ഓഹരികളുമാണ് പട്ടികയിലുള്ളത്. ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ടാറ്റ കമ്മ്യൂണിക്കേഷൻസ്, ഓറിയന്റൽ ഹോട്ടൽസ്, ബനാറസ് ഹോട്ടൽസ്, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്, റാലിസ് ഇന്ത്യ എന്നിവയാണ് 6 ഓഹരികൾ. ഓരോന്നിന്റെയും ലാഭവിഹിതം എത്രയാണെന്ന് നോക്കാം.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടിസിഎസ്)
ടാറ്റ ഗ്രൂപ്പില്‍ നിന്നുള്ള ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടിസിഎസ്) 2022-23 സാമ്പത്തിക വര്‍ഷത്തെ അന്തിമ ലാഭവിഹിതമായി 24 രൂപയാണ് നിര്‍ദ്ദേശിച്ചത്. ഇത് കമ്പനി ജനറല്‍ ബോഡി യോഗം അംഗീകരിക്കുന്ന മുറയ്ക്ക് ലാഭവിഹിതം അനുവദിക്കും. ലാഭവിഹിതത്തിനുള്ള റെക്കോര്‍ഡ് തീയതിയും യഥാസമയം പ്രഖ്യാപിക്കും. ബുധനാഴ്ച 3,199.60 രൂപയിലാണ് ടിസിഎസ് ഓഹരികള്‍ വ്യാപാരം നടക്കുന്നത്.

ടാറ്റ കമ്മ്യൂണിക്കേഷന്‍സ്
കമ്മ്യൂണിക്കേഷന്‍ രംഗത്ത് വിവിധ സേവനങ്ങള്‍ നല്കുന്ന ടാറ്റ ഗ്രൂപ്പ് കമ്പനിയാണ് ടാറ്റ ടെലിക്കമ്മ്യൂണിക്കേഷന്‍സ്. ലോകത്ത് കടലിനടിയിലൂടെയുള്ള ഏറ്റവും വലിയ കേബിള്‍ ശൃംഖല സ്വന്തമായുള്ളത് ടാറ്റ കമ്മ്യൂണിക്കേഷന്‍സിനാണ്. 2023 സാമ്പത്തിക വര്‍ഷത്തേക്കുള്ള അന്തിമ ലാഭവിഹിതമായി കമ്പനി 21 രൂപയാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ബുധനാഴ്ച 1,241 രൂപയിലാണ് ഓഹരികള്‍ വ്യാപാരം നടക്കുന്നത്.
ഓറിയന്റല്‍ ഹോട്ടല്‍സ്
ടാറ്റ ഗ്രൂപ്പിന്റെ ഹോസ്പ്പിറ്റാലിറ്റി വിംഗായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡിന് കീഴിലുള്ള ഹോട്ടല്‍ ഗ്രൂപ്പാണ് ഓറിയന്റല്‍ ഹോട്ടല്‍സ്. താജ് ബ്രാന്‍ഡിന് കീഴിലാണ് കമ്പനി ഹോട്ടലുകള്‍ നടത്തുന്നത്. ഓഹരിയൊന്നിന് 50 പൈസയാണ് കമ്പനി ലാഭ വിഹിതമായി നിർദ്ദേശിച്ചിട്ടുള്ളത്.
ബുധനാഴ്ച 91.55 രൂപയിലാാണ് ഓഹരികള്‍ വ്യാപാരം നടക്കുന്നത്. 5 വര്‍ഷത്തിനിടെ 67.25 ശതമാനം റിട്ടേണാണ് ഓഹരി നല്‍കിയത്. കഴിഞ്ഞ 1 വര്‍ഷത്തിനിടെ 41.11 ശതമാനം റിട്ടേണും നല്കി.
ബനാറസ് ഹോട്ടല്‍സ്
ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണ് ബനാറസ് ഹോട്ടല്‍സ്. വാരണാസിയിലെ താജ് ഗംഗയും നടേസര്‍ പാലസും മഹാരാഷ്ട്രയിലെ ഗോണ്ടിയയിലെ ഗേറ്റ്വേ ഹോട്ടലും കമ്പനിക്ക് കീഴിലാണ്. ഈ ടാറ്റ് ഗ്രൂപ്പ് ഓഹരി 10 രൂപ മുഖവലിയുള്ള ഓഹരിയൊന്നിന് 200 ശതമാനമാണ് ലാഭവിഹിതം നിര്‍ദ്ദേശിക്കുന്നത്. 20 രൂപ പ്രതിയോഹരി ലാാഭവിഹതം ലഭിക്കും. ബുധനാഴ്ച 3,700 രൂപയിലാണ് ഓഹരികള്‍ വ്യാപാരം നടക്കുന്നത്.
ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്
ടാറ്റ ടീ, ടെറ്റ്ലി, ടാറ്റ സാൾട്ട്, ഹിമാലയൻ വാട്ടർ, ടാറ്റ ഗ്ലൂക്കോ പ്ലസ് തുടങ്ങിയ കൺസ്യൂമർ ബ്രാൻഡുകൾ കൈകാര്യം ചെയ്യുന്ന കമ്പനിയാണ് ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ്. കമ്പനിയുടെ ബ്രാൻഡുകൾ 40-ലധികം രാജ്യങ്ങളിൽ ലഭ്യമാണ്. 2022-23 സാമ്പത്തിക വർഷത്തിൽ 845 ശതമാനം ലാഭവിഹിതമാണ് ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് നിർദ്ദേശിക്കുന്നത്. പ്രതിയോഹരി 8.45 രൂപ ലഭിക്കും. ബുധനാഴ്ച 732.95 രൂപയിലാണ് ഓഹരികൾ വ്യാപാരം നടക്കുന്നത്.
റാലിസ് ഇന്ത്യ
ടാറ്റ കെമിക്കൽസിന്റെ ഉപസ്ഥാപനമാണ് റാലിസ് ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സോഡാ ആഷ് ഉത്പാദകരാണ് റാലിസ്. വിത്ത്, കീടനാശിനികൾ, കുമിൾനാശിനികൾ, കീടനാശിനികൾ, പോഷകങ്ങൾ എന്നിവയുൾപ്പെടെ വിവിധ കാർഷിക സാധനങ്ങളുടെ ഉത്പാദനവും വിതരണവും കമ്പനിക്കുണ്ട്. 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 250 ശതമാനം ലാഭവിഹിതമാണ് ശുപാർശ ചെയ്തത്. പ്രതിയോഹരി 2.5 രൂപ ലഭിക്കും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
