രണ്ട് ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിന് ശേഷം ഇന്ത്യന്‍ വിപണി വീണ്ടും നഷ്ടത്തില്‍. തിങ്കളാഴ്ച വ്യാപാരത്തിനിടെ 16,900 ന് താഴേക്ക് വീണ നിഫ്റ്റി 17002 ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 300 പോയിന്റ് ഇടിഞ്ഞ് 57,628 ല്‍ ക്ലോസ് ചെയ്തു.
ബജാജ് ഫിൻസെർവ്, അദാനി എന്റർപ്രൈസസ്, ബജാജ് ഫിനാൻസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, വിപ്രോ തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ നഷ്ടം നേരിട്ടു. എച്ച്‌യുഎൽ, ബിപിസിഎൽ, ഐടിസി, ഗ്രാസിം ഇൻഡസ്ട്രീസ്, നെസ്‌ലെ ഇന്ത്യ എന്നിവയാണ് നേട്ടത്തിൽ ക്ലോസ് ചെയ്ത ഓഹരികൾ .
സെക്ടറൽ സൂചികളും നഷ്ടത്തിലാണ്. നിഫ്റ്റി ഐടി, ബിഎസ്ഇ സ്‌മോൾ കാപ്, ബിഎസ്ഇ മിഡ് കാപ്, നിഫ്റ്റി ഓട്ടോ, ബിഎസ്ഇ ക്യാപിറ്റൽ ഗുഡ്‌സ്, ബിഎസ്ഇ ടെക്ക് എന്നിവ 1 ശതമാനത്തിലധികം നഷ്ടത്തിലാണ്.
ബിഎസ്ഇ മെറ്റൽ സൂചിക 2.57 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ എഫ്എംസിജി സൂചിക മാത്രമാണ് നേട്ടത്തിലുള്ളത്.
വ്യാപാര ആഴ്ചയുടെ തുടക്കത്തിൽ ഇന്ത്യൻ വിപണിയെ നഷ്ടത്തിലെത്തിച്ച ഘടകങ്ങൾ പരിശോധിക്കാം.
ആഗോള ബാങ്കിംഗ് പ്രതിസന്ധി
അമേരിക്കയിലെ ബാങ്കിംഗ് പ്രതിസന്ധിയുടെ തുടർച്ച യൂറോപ്പിലാണ്. പ്രതിസന്ധിയിലാ ക്രെഡിറ്റ് സ്വിസിനെ 3.25 ബില്യൺ ഡോളരിന്റെ ഇടപാടിലൂടെ യുബിഎസ് ഗ്രൂപ്പ് വാങ്ങിയെങ്കിലും ആഗോള ബാങ്കിംഗ് സംവിധാനത്തിൽ തകർച്ച തുടരുമോയെന്ന ആശങ്കയിലാണ് നിക്ഷേപകർ.
മറ്റു വിപണികളിലെ തകർച്ച
സമാനമായ സാഹചര്യമായിരുന്നു ഇന്ത്യൻ വിപണിയിലേതിന് സമാനം സാഹചര്യത്തിലാണ് മറ്റ് ഏഷ്യൻ ഓഹരികളും. ഹോങ്കോങ്ങിന്റെ ഹാങ് സെങ് 2.5 ശതമാനവും ജപ്പാന്റെ നിക്കിയും ഓസ്‌ട്രേലിയയുടെ എഎസ്എക്‌സ്200 1 ശതമാനവും ഇടിഞ്ഞു.
സാമ്പത്തിക മാന്ദ്യത്തിന്റെ ഭീതിയുടെയും നിരന്തരമായ നിരക്കുവർദ്ധനയുടെയും സമ്മർദ്ദത്തിൽ ഇതിനകം ആടിയുലയുന്ന ആഗോള വിപണികൾ ബാങ്കിംഗ് തകർച്ചകളെ പ്രതീക്ഷിക്കുകയാണ്.

യുഎസ് ഫെഡ് യോഗം
യുഎസ് ഫെഡറൽ റിസർവിന്റെ നിരക്ക് നിർണയ സമിതി 21, 22 തീയതികളിൽ യോഗം ചേരാനിരിക്കുന്നതിന്റെ സമ്മർദ്ദവും വിപണിയിലുണ്ട്. സാമ്പത്തിക പ്രവർത്തനങ്ങളും പണപ്പെരുപ്പവും തണുപ്പിക്കുന്നതിനായി ഫെഡറൽ റിസർവിൽ നിന്ന് നിരക്ക് വർധനവ് തന്നെയാണ് വിപണി പ്രതീക്ഷിക്കുന്നത്.
നേരത്തെ 50 അടിസ്ാന നിരക്ക് വർധനവ് പ്രതീക്ഷിച്ച വിപണി, നിലവിലെ ബാങ്കിംഗ് പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ഫെഡ് 25 അടിസ്ഥാന നിരക്ക് വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിദേശ നിക്ഷേപകരുടെ പിന്മാറ്റം
2023 ആരംഭിച്ചത് മുതൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വൻ വിറ്റയിക്കലാണ് നടത്തുന്നത്. വെള്ളിയാഴ്ച, വിദേശ നിക്ഷേപകർ 1,700 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വിറ്റു. കലണ്ടർ വർഷത്തിലെ മൊത്തം വിൽപ്പന 23,000 കോടി രൂപയായി.
അദാനി നഷ്ടത്തിൽ
മുന്ദ്രയിലെ 34,000 കോടി രൂപയുടെ കൽക്കരി-പോളി വിനൈൽ ക്ലോറൈഡ് (പിവിസി) പ്ലാന്റിന്റെ പ്രവർത്തനങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 10 അദാനി ഓഹരികളിൽ എട്ടെണ്ണവും ഇന്ന് സമ്മർദ്ദത്തിലാണ്. അദാനി എന്റർപ്രൈസസ്, അദാനി പവർ, അദാനി ടോട്ടൽ ഗ്യാസ് എന്നിവയുടെ ഓഹരികൾ ഏകദേശം 4 ശതമാനം താഴ്ന്നു.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
