ഞൊടിയിടയില്‍ 36% സബ്‌സ്‌ക്രൈബ് ചെയ്തു; ഈ സ്‌മോള്‍ കാപ് ഐപിഒയ്ക്ക് ആവേശത്തുടക്കം

ആഗോള വിപണികള്‍ ചാഞ്ചാട്ടത്തിന്റെ പാതയില്‍ പെട്ടുഴറുമ്പോഴും ഇന്ത്യന്‍ ഓഹരി വിപണി താരതമ്യേന സ്ഥിരതയാര്‍ന്ന പ്രകടമാണ് കാഴ്ചവെയ്ക്കുന്നത്. ഓരോ തിരിച്ചടിയില്‍ നിന്നും അതിവേഗത്തില്‍ ആഭ്യന്തര വിപണി കരകയറുന്നു. ഇതോടെ പ്രധാന സൂചികകള്‍ പുതിയ സര്‍വകാല റെക്കോഡ് ഉയരം കുറിക്കാനുള്ള പരിശ്രമത്തിലുമാണ്. ഇതിനിടെ പ്രാഥമിക ഓഹരി വിപണിയും സജീവമായി.

പ്രാഥമിക ഓഹരി വില്‍പന

കഴിഞ്ഞ ദിവസം പ്രാഥമിക ഓഹരി വില്‍പനയുമായി വിപണിയിലേക്ക് അവതരിച്ച മുന്‍നിര കമ്പനിയാണ് ഗ്ലോബല്‍ ഹെല്‍ത്ത് ലിമിറ്റഡ്. ദ്വിതീയ വിപണിയിലെ ആവേശക്കുതിപ്പിന് സമാനമായി ഈ സ്‌മോള്‍ കാപ് ഐപിഒയ്ക്കും നിക്ഷേപകരുടെ മികച്ച പിന്തുണയാണ് ലഭിക്കുന്നത്. നവംബര്‍ 7 വരെ നീണ്ടുനില്‍ക്കുന്ന ഐപിഒയില്‍ രണ്ടാം ദിനം തുടക്കത്തില്‍ തന്നെ ലഭിച്ച അപേക്ഷകള്‍ 36 ശതമാനമായി ഉയര്‍ന്നു. ഇഷ്യൂവിനായി അനുവദിക്കപ്പെട്ട ആകെ ഓഹരിയുടെ 26 ശതമാനവും ഐപിഒയുടെ ആദ്യദിനമായ ഇന്നലെ തന്നെ നിക്ഷേപകര്‍ സബ്‌സ്‌ക്രൈബ് ചെയ്തിരുന്നു.

ബിഎസ്ഇ

വെള്ളിയാഴ്ച രാവിലെ 11.30-ഓടെ ബിഎസ്ഇയില്‍ നിന്നും ലഭിക്കുന്ന രേഖകള്‍ പ്രകാരം 1,68,30,220 ഗ്ലോബല്‍ ഹെല്‍ത്ത് ഓഹരികള്‍ക്കായുള്ള നിക്ഷേപകരുടെ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഐപിഒ മുഖേന നിക്ഷേപകര്‍ക്ക് മുന്നിലേക്കെത്തയിരിക്കുന്നത് 4,67,42,397 ഓഹരികളാണ്. അതായത് 36% ഓഹരികള്‍ക്കു വേണ്ടി നിക്ഷേപകര്‍ ഇതിനകം അപേക്ഷ സമര്‍പ്പിച്ചുവെന്ന് സാരം. വിവിധ വിഭാഗങ്ങളില്‍ യോഗ്യരായ ധനകാര്യ/ നിക്ഷേപ സ്ഥാപങ്ങളില്‍ നിന്നുമാണ് ഏറ്റവുമധികം ഓഹരി അപേക്ഷ ലഭിച്ചിരിക്കുന്നത്. ഈ വിഭാഗത്തില്‍ അനുവദിക്കപ്പെട്ട ഓഹരികളുടെ പകുതിയിലേറെയും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു കഴിഞ്ഞു.

ഓഫര്‍ ഫോര്‍ സെയില്‍

500 കോടിയുടെ പുതിയ ഓഹരികള്‍ ഇഷ്യൂ ചെയ്യുകയും ഓഫര്‍ ഫോര്‍ സെയില്‍ (OFS) മുഖേന 1,705.57 കോടിയുടെ 50,761,000 ഓഹരികളുമാകും ഗ്ലോബല്‍ ഹെല്‍ത്ത് ഐപിഒയില്‍ പൊതുജനങ്ങള്‍ക്കായി ലഭ്യമാകുന്നത്. ഐപിഒയില്‍ ലഭ്യമായതില്‍ 50 ശതമാനം ഓഹരികള്‍ യോഗ്യരായ ധനകാര്യ/ നിക്ഷേപ സ്ഥാപങ്ങള്‍ക്കും (QIB) 15 ശതമാനം വന്‍കിട വ്യക്തിഗത നിക്ഷേപകര്‍ക്കുമായും (HNI) നീക്കിവെച്ചിരിക്കുന്നു. ബാക്കിയുള്ള 35 ശതമാനത്തില്‍ കുറയാത്ത ഓഹരികള്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്കും അനുവദിക്കും.

ഗ്ലോബല്‍ ഹെല്‍ത്ത്

ഗ്ലോബല്‍ ഹെല്‍ത്ത്

ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രി ശൃംഖലയാണ് ഗ്ലോബല്‍ ഹെല്‍ത്ത് ലിമിറ്റഡ്. രാജ്യത്തെ വടക്ക്, കിഴക്ക് മേഖലകള്‍ കേന്ദ്രീകരിച്ച് 'മേദാന്ത' എന്ന ബ്രാന്‍ഡിലാണ് ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്. മള്‍ട്ടി സ്‌പെഷ്യാല്‍റ്റി ചികിത്സ സൗകര്യങ്ങളും എല്ലാത്തരം ആരോഗ്യ സംരക്ഷണ സേവനങ്ങളും അവയവമാറ്റ ശസ്ത്രക്രിയകളും വാഗ്ദാനം ചെയ്യുന്നു. നിലവില്‍ ഗുരുഗ്രാം, ഇന്ദോര്‍, റാഞ്ചി, ലക്‌നൗ എന്നീ നഗരങ്ങളിലായി 4 ആശുപത്രികളാണ് പ്രവര്‍ത്തന സജ്ജമായിട്ടുള്ളത്.

ഗ്ലോബല്‍ ഹെല്‍ത്ത് ഐപിഒ

ഗ്ലോബല്‍ ഹെല്‍ത്ത് ഐപിഒ

ഉപകമ്പനികളുടെ കടബാധ്യത തീര്‍ക്കുന്നതിനും പൊതു കോര്‍പറേറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ് സ്വരൂപിക്കുന്ന പണം ചെലവഴിക്കുകയെന്ന അറിയിപ്പോടെയാണ് ഗ്ലോബല്‍ ഹെല്‍ത്ത് ഐപിഒയുമായി പ്രാഥമിക വിപണിയില്‍ നിക്ഷേപകരെ സമീപിച്ചിരിക്കുന്നത്.

  • ഐപിഒ അപേക്ഷ: നവംബര്‍ 3 മുതല്‍ 7 വരെ.
  • പ്രതിയോഹരി മുഖവില: പ്രതിയോഹരി 2 രൂപ.
  • ഓഹരി വില: 319-336 രൂപയ്ക്കിടയില്‍ അപേക്ഷിക്കാം.
  • ചുരുങ്ങിയ അപേക്ഷ: 44 ഓഹരികളുടെ ഗുണിതങ്ങളായി.
  • സമാഹരിക്കുന്ന തുക: 2,205 കോടി.
  • സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്: എന്‍എസ്ഇ, ബിഎസ്ഇ.
  • ലിസ്റ്റിങ് തീയതി: നവംബര്‍ 16.
ഗ്ലോബല്‍ ഹെല്‍ത്ത് എന്തുകൊണ്ട് നിക്ഷേപിക്കാം ?

ഐപിഒ: എന്തുകൊണ്ട് നിക്ഷേപിക്കാം?

  • സങ്കീര്‍ണ രോഗങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ചികിത്സിക്കുന്നതിനുമുള്ള മികവ്.
  • ക്ലിനിക്കല്‍ ഗവേഷണങ്ങളിലും പഠനങ്ങളിലും ശ്രദ്ധയൂന്നീയിരിക്കുന്നു.
  • ലോകോത്തര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങളും സേവന മികവും.
  • സാമ്പത്തികപരമായും മികവാര്‍ന്ന പ്രവര്‍ത്തനം.
  • ഉയര്‍ന്ന ജനസാന്ദ്രതയുള്ളതും എന്നാല്‍ ചികിത്സാസൗകര്യം കുറവുള്ള മേഖലകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം.
  • വൈവിധ്യവത്കരണത്തിലൂടെ നിലവിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി, ആശുപത്രിയുടെ വളര്‍ച്ച വര്‍ധിപ്പിക്കാന്‍ സാധിക്കുന്നവിധം അടിസ്ഥാന പശ്ചാത്തല സാഹചര്യങ്ങള്‍.
  • പ്രവര്‍ത്തന പരിചയമുള്ള മുതിര്‍ന്ന മാനേജ്‌മെന്റും ശക്തരായ നിക്ഷേപ സ്ഥാപനങ്ങളുടെ മാര്‍ഗോപദേശവും പിന്തുണയും.
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X