ആഗോള വിപണിയിലെ ദുര്‍ബലാവസ്ഥയുടെ പ്രതികരണം ഇന്ത്യന്‍ വിപണിയിലും തുടരുകയാണ്. സിലിക്കൺ വാലി ബാങ്ക് തകർച്ച, വിദേശ നിക്ഷേപകരുടെ വിറ്റഴിക്കൽ, മറ്റു സൂചികകളിൽ തുടരുന്ന ഇടിവ് എന്നിവയെല്ലാം ആഭ്യന്തര വിപണിയെയും ബാധിച്ചു. വിപണിയുടെ ചാഞ്ചാട്ടത്തിൽ മുൻനിര കളിക്കാർക്കും വിപണിയിൽ പിടിച്ചു നിൽക്കാൻ സാധിച്ചില്ല. ലാർജ് കാപ്, മിഡ് കാപ് വിഭാഗങ്ങളിലെ പ്രധാനപ്പെട്ട 13 ഓഹരികളാണ് ചൊവ്വാഴ്ച 52 ആഴ്ചയിലെ താഴ്ന്ന നിലയിലെത്തിയത്. ദീർഘകാലത്തേക്ക് നിക്ഷേപത്തിന് പരിഗണിക്കാവുന്ന ഈ മികച്ച ഓഹരികൾ പരിചയപ്പെടാം.

* റിലയൻസ് ഇൻഡസ്ട്രീസ് - രാവിലെ 2,280 രൂപയ്ക്ക് വ്യാപാരം ആരംഭിച്ച റിലയന്‍സ് ഇന്‍ഡസ്ട്രീസ് വ്യാപാരത്തിനിടെ 2,269 രൂപ എന്ന 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലെത്തി. നിലവില്‍ 2,277 രൂപയിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ വ്യാപാരം നടക്കുന്നത്.
* പേജ് ഇൻഡസ്ട്രീസ്- ടെക്സ്റ്റൈൽ രംഗത്തുള്ള കമ്പനി 52 ആഴ്ചയിലെ താഴ്ന്ന വിലയായ 33,575 രൂപയിലെത്തി. 52 ആഴ്ചയിലെ ഉയർന്ന വില 54,349 രൂപ. വിപണി വില- 36,150 രൂപ
*സിപ്ല- ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിപ്ല 52 ആഴ്ചയിലെ താഴ്ന്ന നിലവാരമായ 853.85 രൂപയിലെത്തി. 52 ആഴ്ചയിലെ ഉയർന്ന വില- 1,185 രൂപ. വിപണി വില- 873

*ലോറസ് ലാബ്‌സ്- ഫാർമ സെക്ടറിലെ കമ്പനി 300.25 രൂപയിലാണ് 52 ആഴ്ചയിലെ താഴ്ന്ന വിലയ 626.30 രൂപയാണ് 52 ആഴ്ചയിലെ ഉയർന്ന വില. വിപണി വില- 305.90 രൂപ.
*ബയോകോൺ- ബയോടെക്നോളജി കമ്പനി ചൊവ്വാഴ്ച വ്യാപാരത്തിനിടെ 52 ആഴ്ചയിലെ താഴ്ന്ന വിലയായി 216.15 രൂപയിലെത്തി. 52 ആഴ്ച ഉയർന്ന വില- 388 രൂപ. വിപണി വില- 218.35 രൂപ.
*ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ്- ബുധനാഴ്ച 287.60 രൂപയിലേക്കാണ് ഓഹരി വില താഴ്ന്നത്. 52 ആഴ്ചയിലെ ഉയർന്ന വില 429.0 രൂപ. വിപണി വില- 289 രൂപ.
*മുത്തൂറ്റ് ഫിനാൻസ്- സ്വർണ പണയ വായ്പ കമ്പനിയായ മുത്തൂറ്റ് ഓഹരികൾ 921.25 എന്ന 52 ആഴ്ചയിലെ താഴ്ന്ന നിലയിലെത്തി. 1,389.05 രൂപയാണ് ഉയർന്ന വില. വിപണി വില- 924.05 രൂപ.

*മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ്- ഫിനാൻഷ്യൽ രംഗത്ത് പ്രവർത്തിക്കുന്ന മോത്തിലാൽ ഓസ്വാളും ചൊവ്വാഴ്ച 52 ആഴ്ചയിലെ താഴ്ന്ന വിലയായ 575 രൂപയിലെത്തി. 52 ആഴ്ചയിലെ ഉയർന്ന വില 960 രൂപയാണ്. വിപണി വില- 581.50 രൂപ.
*റിലാക്‌സോ ഫുട്‌വെയർ- 52 ആഴ്ചയിലെ താഴ്ന്ന വിലയായ 748 രൂപയ്ക്ക് അടുത്തായാണ് ഓഹരികൾ വ്യാപാരം നടക്കുന്നത്. നിലവിൽ 758 രൂപ വിലയുള്ള ഓഹരികളുടെ 52 ആഴ്ചയിലെ ഉയർന്ന വില 1,185.75 രൂപയാണ്.
*ഇപ്‌ക ലബോറട്ടറീസ്- ഫാർമ കമ്പനിയായ ഇപ്ക ലബോറട്ടറീസ് ഓഹരികൾ 778.20 രൂപയെന്ന 52 ആഴ്ചയിലെ താഴ്ന്ന നിലയിലെത്തി. 1,095 രൂപയാണ് 52 ആഴ്ചയിലെ ഉയർന്ന വില. വിപണി വില- 782.05 രൂപ.

*ഗില്ലെറ്റ് ഇന്ത്യ ലിമിറ്റഡ്- പേഴ്സണൽ പ്രൊഡക്ട് നിർമാണ കമ്പനിയുടെ ഓഹരികൾ 4,451.05 രൂപ എന്ന 52 ആഴ്ചയിലെ താഴ്ന്ന നിലയിലെത്തി. 5,624.95 രൂപയാണ് 52 ആഴ്ച ഉയർന്ന വില. വിപണി വില- 4,455 രൂപ.
*ബയാർ ക്രോപ്സ് സയൻസ് ലിമിറ്റഡ്- 4,051 രൂപ എന്ന 52 ആഴ്ചയിലെ താഴ്ന്ന വിലയിലാണ് അഗ്രോഹെമിക്കൽ കമ്പനി വ്യാപാരം നടക്കുന്നത്. 52 ആഴ്ച ഉയർന്ന വില- 5,667.75 രൂപ.
*ടാറ്റ കൺസ്യൂമർ പ്രൊഡക്ട് ലിമിറ്റഡ്- 689.45 രൂപ എന്ന 52 ആഴ്ച താഴ്ചയിലേക്ക് വീണ ഓഹരികൾ 693 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 52 ആഴ്ച ഉയർന്ന വില- 861.15 രൂപ

ബ്രോക്കറേജ് വിലയിരുത്തൽ
ബ്രോക്കറേജ് സ്ഥാപമായ ഷെയർഖാൻ കഴിഞ്ഞ മാസം വാങ്ങാൻ നിർദ്ദേശം നൽകിയ റിലാക്‌സോ ഫുട്‌വെയറിന് 930 രൂപയാണ് ലക്ഷ്യവില. ക്രോംപ്‌ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസിൽ 363 രൂപ ലക്ഷ്യ വിലയിൽ വാങ്ങാൻ ബി ആൻഡ് കെ സെക്യൂരിറ്റീസ് നിർദ്ദേശിക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

വിപ്രോ ഫലം ഇന്ന്; ഐടി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി ബോണസ് ഓഹരികൾ: നിക്ഷേപകർക്ക് വമ്പൻ നേട്ടമോ അതോ ചതിക്കുഴിയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ അട്ടിമറികൾക്ക് സാധ്യതയോ?

അബോട്ട് ഇന്ത്യ ഓഹരിയിൽ വൻ ഇടിവ്; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി ജെപി മോർഗൻ

ഇന്ത്യൻ ഓഹരി വിപണി അവധി; ബുധനാഴ്ച വൻ മാറ്റങ്ങളോ?

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

ഓഹരി വിപണിയിൽ വൻ കുതിപ്പിന് ഈ രണ്ട് കമ്പനികൾ

എൽഐസി നിക്ഷേപകർക്ക് ഇരട്ടി നേട്ടം; ബോണസ് ഓഹരി പ്രഖ്യാപനം!

ഓഹരി വിപണി അവധി; നാളെ കുതിക്കുമോ അതോ വീഴുമോ?



Click it and Unblock the Notifications