സംസ്ഥാനത്തെ സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. സ്വർണവിലയിൽ ഇന്ന് മാറ്റമില്ലെന്ന് കരുതി വലിയ ആശ്വാസമൊന്നും വേണ്ട. വരും ദിവസങ്ങളിൽ വില മുകളിലേക്ക് കുത്തനെ ഉയരുമെന്നാണ് വിദഗ്ധർ പറയുന്നത്. അങ്ങനെ സംഭവിച്ചാൽ പവന്‍റെ വില ഒരുപക്ഷെ 85,000 രൂപയ്ക്ക് മുകളിലേക്ക് കുതിക്കും. സെപ്തംബറിൽ മാത്രം സ്വർണവിലയിലുണ്ടായ മാറ്റം 4600 രൂപയുടേതാണ്. സെപ്തംബർ 1-ആം തീയ്യതി 77,640 രൂപയായിരുന്നു ഒരുപവൻ സ്വർണത്തിന്‍റെ വില.
ഇന്നത്തെ സ്വർണവില
സംസ്ഥാനത്ത് ഇന്ന് 82,240 രൂപയാണ് ഒരുപവൻ സ്വർണത്തിന്‍റെ വില. ഒരു ഗ്രാമിന് 10,280 രൂപ. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,02,800 രൂപയാകും. പണിക്കൂലി കൂട്ടാതെയുള്ള നിരക്കാണിത്. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 11,215 രൂപയും പവന് 89,720 രൂപയുമാണ് വില. 18 കാരറ്റിന് ഒരു ഗ്രാമിന് 8411 രൂപയും പവന് 67,288 രൂപയുമാണ്.
1 പവൻ വാങ്ങാൻ
1 പവൻ സ്വർണത്തിന് 82,240 രൂപയാണെങ്കിലും ഈ വിലയ്ക്ക് ആഭരണം വാങ്ങാൻ സാധിക്കില്ല. കാരണം സ്വർണാഭരണം വാങ്ങുമ്പോൾ പണിക്കൂലി, ജിഎസ്ടി, ഹോൾമാർക്കിംഗ് ചാർജ്ജ് തുടങ്ങിയ നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 90,000 രൂപയ്ക്ക് മുകളിൽ നൽകണം.

വിവിധ നഗരങ്ങളിലെ വില
രാജ്യത്ത് എല്ലാ നഗരങ്ങളിലും സ്വർണത്തിന് ഒരേ വിലയായിരിക്കില്ല. കാരണം പലിശ നിരക്കുകൾ, ഡിമാൻഡ്, പ്രാദേശിക നികുതികൾ, ഗതാഗത നികുതികൾ, സംസ്ഥാന നികുതികൾ, സർക്കാർ നിയമങ്ങൾ, ആഭരണശാലകൾ വഹിക്കുന്ന അധിക ചെലവുകൾ എന്നിവയെല്ലാം സ്വർണവിലയിൽ സ്വാധീനം ചെലുത്തും. അതുകൊണ്ടുതന്നെ വിവിധ നഗരങ്ങളിലെ സ്വർണവിലയിൽ മാറ്റങ്ങളുണ്ടാകും. വിവിധ നഗരങ്ങളിലെ വിലകൾ നമുക്ക് പരിശോധിക്കാം.
ചെന്നൈ: ചെന്നൈയിൽ 100 ഗ്രാം സ്വർണ്ണത്തിന്റെ വില 24 കാരറ്റിന് 11,22,600 രൂപയാണ്. 10 ഗ്രാമിന് 1,12,260 രൂപ.
ബെംഗളൂരു: 24 കാരറ്റ് സ്വർണ്ണത്തിന്റെ വില 100 ഗ്രാമിന് 11,21,500 രൂപയിലെത്തി. 10 ഗ്രാമിന് 1,12,150 രൂപയാണ്.
മുംബൈ: 24 കാരറ്റ് സ്വർണ്ണ നിരക്ക് 10 ഗ്രാമിന് 1,12,150 രൂപയും, 100 ഗ്രാമിന് 11,21,500 രൂപയുമാണ്.
ഡൽഹി: 24 കാരറ്റ് സ്വർണ്ണത്തിന്റെ വില 100 ഗ്രാമിന് 11,23,000 രൂപയിലെത്തി. 10 ഗ്രാമിന് 1,12,300 രൂപയാണ്.
വില ഉയരാൻ തന്നെ സാധ്യത
ദീര്‍ഘകാലത്തേക്ക് സ്വര്‍ണവില വര്‍ധനവ് തുടരാനാണ് സാധ്യതയെന്ന് മുംബൈ ആസ്ഥാനമായുള്ള റിഫൈനര്‍ ഓഗ്മോണ്ടിലെ ഗവേഷണ മേധാവി റെനിഷ ചൈനാനിയുടെ അഭിപ്രായം. സെന്‍ട്രല്‍ ബാങ്കുകളില്‍ നിന്നും ഇടിഎഫുകളില്‍ നിന്നുമുള്ള ഡിമാന്‍ഡ് വേഗത്തില്‍ വര്‍ധിച്ച് കൊണ്ടിരിക്കുന്നതാണ് ഇതിന് കാരണമായി വ്യക്തമാക്കുന്നത്. സ്വര്‍ണാഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം നിലവിലുള്ള ഈ വിലക്കയറ്റം വലിയ തിരിച്ചടിയാണ്. വിവാഹ പാര്‍ട്ടികളെയും വിലക്കയറ്റം ബുദ്ധിമുട്ടിക്കുമെന്നതില്‍ തര്‍ക്കമില്ല.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
