ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. 2008 മുതൽ കൃത്യമായി പറഞ്ഞാൽ ലോകത്തെ പിടിച്ചുകുലുക്കിയ ആഗോള സാമ്പത്തികമാന്ദ്യത്തിനു ശേഷമാണ് നിക്ഷേപകരുടെ നോട്ടം സ്വർണത്തിൽ പതിഞ്ഞത്. സ്വർണത്തിൽ നിക്ഷേപിച്ചാൽ നഷ്ടമുണ്ടാകില്ലെന്ന വിശ്വാസവും ഇതിന് ആക്കം കൂട്ടുന്നു. 2007 കാലയളവിൽ വെറും 10,000 രൂപയുണ്ടായിരുന്ന സ്വർണത്തിന് ഇന്ന് വില നാലിരട്ടിയാണ്. അതുകൊണ്ടു തന്നെ സ്വർണ്ണവിലയിലെ ഏറ്റക്കുറച്ചിൽ ആഭരണ പ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടുകയും കുറയ്ക്കുകയും ചെയ്യും.
ഇന്നത്തെ സ്വർണ്ണ വില
ഫെബ്രുവരി മാസത്തില്‍ ആദ്യ രണ്ട് ദിവസങ്ങളിലും വില വര്‍ധനവോടെ സ്വര്‍ണം മുന്നോട്ട് കുതിക്കുകയായിരുന്നു. രണ്ട് ദിവസങ്ങളിലും 120 രൂപ വീതമാണ് സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവ്. ഇന്നലെ പവന് 120 രൂപ വര്‍ധിച്ച് 46,640 രൂപയിലാണ് വ്യാപാരം നടന്നത്. ഗ്രാമിന് വര്‍ധിച്ചത് 15 രൂപയാണ്. 5,830 രൂപയാണ് വെള്ളിയാഴ്ച ഒരു ഗ്രാമിന് കേരള വിപണിയില്‍ നല്‍കേണ്ടി വരുന്നത്. എന്നാൽ ഇന്ന് സ്വർണ്ണ വില കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 46,480 രൂപയാണ് ഇന്നത്തെ വില. 5,810 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില. ഫെബ്രുവരിയിലെ ആദ്യ ശനിയാഴ്ച തന്നെ വില കുറഞ്ഞത് ആഭരണ പ്രേമികൾക്ക് ചെറിയ ആശ്വാസം നൽകുന്നുണ്ട്.

ജനുവരിയിലെ വില
46,840 രൂപയായിരുന്നു ജനുവരി 1ലെ സ്വർണ്ണ വില. രണ്ടാം തീയ്യതി വില 47,000 തൊട്ടു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില കുറഞ്ഞു. ജനുവരി 10 ആം തീയ്യതിയാകുമ്പോഴേക്കും സ്വർണ്ണ വില 46520 ൽ എത്തി. 18 ആം തീയ്യതിയിലാണ് ജനുവരിയിലെ ഏറ്റവും കുറഞ്ഞ വില സ്വർണ്ണത്തിന് രേഖപ്പെടുത്തിയത്. 45920 രൂപയിലാണ് അന്ന് വ്യാപാരം നടന്നത്. ജനുവരി 25 ന് 46160 രൂപയും 31 ന് 46400 രൂപയുമായിരുന്നു സ്വർണ്ണ വില.
സ്വർണ വില 2023ൽ 15 ശതമാനാണ് വർധിച്ചത്. ജനുവരി 1 ന് 10 ഗ്രാമിന് 55,350 രൂപയിൽ നിന്ന് ഡിസംബർ 31 ന് 63,650 രൂപയായി ഉയർന്നു. ഉയർന്ന വിലയ്ക്കൊപ്പം പണിക്കൂലിയും 3 ശതമാനം ചരക്ക് സേവന നികുതിയും നൽകി സ്വർണം വാങ്ങുന്നതിൽ നിന്ന് ഇന്ത്യക്കാർ മാറി ചിന്തിക്കാൻ തുടങ്ങിയെന്ന് ഡാറ്റ വ്യക്തമാക്കുന്നു. സ്വർണ ഇടിഎഫിന് നിക്ഷേപകരിൽ താൽപ്പര്യം പ്രകടമാണ്. വർഷാവസാനത്തോടെ ഇടിഎഫുകളുടെ മൊത്തം ഹോൾഡിംഗുകൾ 42 ടണ്ണായി.
സ്വർണ്ണത്തിൽ നിക്ഷേപം നടത്താം
ഏറ്റവും എളുപ്പമുള്ള നിക്ഷേപമാർഗം എന്നുള്ളത് കൊണ്ട് തന്നെ സ്വർണ്ണത്തിൽ നിക്ഷേപം നടത്താൻ നിരവധി മാർഗ്ഗങ്ങളുമുണ്ട്. സ്വർണ്ണം വാങ്ങുക എന്നതിന് പുറമേ നിക്ഷേപകർക്ക് സോവറിൻ ഗോൾഡ് ബോണ്ടുകളും എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളും (ഇടിഎഫ്), മ്യൂച്വൽ ഫണ്ടുകളിലും സ്വർണ്ണ നിക്ഷേപം നടത്താം.
1. ഡിജിറ്റൽ ഗോൾഡ് : നിരവധി ബാങ്കുകളും ഫിൻടെക് പ്ലാറ്റ്ഫോമുകളും നിക്ഷേപകരെ ഡിജിറ്റൽ സ്വർണ്ണം വാങ്ങാൻ സഹായിക്കുന്നുണ്ട്. മഞ്ഞ ലോഹം അതിന്റെ ഭൗതിക രൂപത്തിൽ വാങ്ങുന്നതിന് പകരമാണ് ഡിജിറ്റൽ സ്വർണ്ണം. ഒരാൾക്ക് ഓൺലൈനായി സ്വർണം വാങ്ങാം, അതിന് തുല്യമായ തുക ഇൻഷ്വർ ചെയ്ത നിലവറയിൽ ഭൗതിക സ്വർണ്ണമായി സൂക്ഷിക്കും.
2. ഗോൾഡ് ഇടിഎഫ് : ഗോൾഡ് ഇടിഎഫ് , അല്ലെങ്കിൽ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് ചരക്ക് അധിഷ്ഠിത മ്യൂച്വൽ ഫണ്ടാണ് . ഈ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ വ്യക്തിഗത സ്റ്റോക്കുകൾ പോലെ പ്രവർത്തിക്കുകയും സ്റ്റോക്ക് എക്സ്ചേഞ്ചിൽ സമാനമായി ട്രേഡ് ചെയ്യുകയും ചെയ്യുന്നു. അതായത് നിങ്ങളുടെ നിക്ഷേപത്തിന്റെ ഭൂരിഭാഗവും ഭൗതിക സ്വർണ്ണത്തിലേക്കും ബാക്കിയുള്ളത് ഡെറ്റ് ഇൻസ്ട്രുമെന്റുകളിലേക്കും പോകുന്നു.
3. സോവറിൻ ഗോൾഡ് ബോണ്ടുകൾ സോവറിൻ ഗോൾഡ് ബോണ്ടുകൾ അല്ലെങ്കിൽ എസ്ജിബികൾ ഒരു ഗ്രാം സ്വർണ്ണത്തിൽ രേഖപ്പെടുത്തിയ സർക്കാർ സെക്യൂരിറ്റികളാണ്. നിക്ഷേപകർ ഇഷ്യൂ വില പണമായി നൽകണം, കാലാവധി പൂർത്തിയാകുമ്പോൾ ബോണ്ടുകൾ പണമായി റിഡീം ചെയ്യപ്പെടും. ഇന്ത്യാ ഗവൺമെന്റിന് വേണ്ടി റിസർവ് ബാങ്കാണ് ബോണ്ട് ഇഷ്യു ചെയ്യുന്നത്.
4. ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ : സ്വർണ്ണ ശേഖരത്തിൽ നേരിട്ടോ അല്ലാതെയോ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളാണ് ഗോൾഡ് ഫണ്ടുകൾ . നിക്ഷേപം സാധാരണയായി സ്വർണ്ണം ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സിൻഡിക്കേറ്റുകൾ, ഫിസിക്കൽ ഗോൾഡ്, ഖനന കമ്പനികളുടെ സ്റ്റോക്കുകൾ എന്നിവയിലാണ് നടത്തുന്നത്. ചരക്ക് അതിന്റെ ഭൗതിക രൂപത്തിൽ വാങ്ങാതെ തന്നെ ഒരു അസറ്റിൽ നിക്ഷേപിക്കാനുള്ള സൗകര്യപ്രദമായ മാർഗമാണിത്.
More From GoodReturns

Gold Rate Live: സ്വർണവില മുകളിലേക്ക് തന്നെ, പുതിയ റെക്കോർഡ് തീർക്കുമോ, വിവരങ്ങൾ തത്സമയം അറിയാം

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

ഇടിവിന് ഇടവേള നൽകി സ്വർണം, ഇന്ന് പവന്റെ വില മുകളിലേക്ക്, വീണ്ടും റെക്കോർഡ് ഉയരത്തിലെത്തുമോ..?

വീഴ്ചയുടെ ആഴം കൂട്ടി സ്വർണം, ഇതുവരെ പവന് കുറഞ്ഞത് 8040 രൂപ, ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിട്ടാലോ..?

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് 760 രൂപ കുറഞ്ഞു, വിവരങ്ങൾ തത്സമയം അറിയാം

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് ഇന്ന് കുറഞ്ഞത് 560 രൂപ, വിവരങ്ങൾ തത്സമയം അറിയാം

വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില, ഇന്ന് വാങ്ങുന്നവർക്ക് മികച്ച ലാഭം, ഇടിവ് തുടർന്നാൽ ബംമ്പർ ലോട്ടറി

സ്വർണവിലയെ താഴേക്ക് വലിച്ച നാല് കാരണങ്ങൾ, യുദ്ധം തുടർന്നാൽ വില കുറഞ്ഞേക്കും, വായിക്കാം..

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ



Click it and Unblock the Notifications