ഭൂരിഭാഗം മലയാളികളും എല്ലാ ദിവസവും പരിശോധിക്കുന്ന ഒരു കാര്യം സ്വർണത്തിന്റെ വിലയായിരിക്കും. കാരണം മലയാളികൾക്ക് സ്വർണത്തിനോടുള്ള പ്രിയം അത്രയ്ക്കും വലുതാണ്. സ്വർണാഭരണങ്ങൾ ധരിച്ചും സ്വർണം പരസ്പരം കൈമാറിയുമാണ് മലയാളികൾ എല്ലാ വിശേഷ ദിവസങ്ങളും ആഘോഷിക്കാറുള്ളത്. സ്വർണ വില കഴിഞ്ഞ മാസങ്ങളിൽ ഏറ്റവും ഉയരത്തിലെത്തിയിരുന്നു. ഒരു പക്ഷെ പവന്റെ വില 50,000 കടക്കുമോ എന്ന് പോലും ചിന്തിക്കുന്ന തരത്തിലായിരുന്നു വില ഉയർന്നത്. എന്നാൽ അതുണ്ടായില്ല എന്നത് ആഭരണ പ്രേമികൾക്ക് ആശ്വാസം നൽകിയ കാര്യമാണ്.
ഇന്നത്തെ സ്വർണ വില
46,160 രൂപയിലാണ് ശനിയാഴ്ച സ്വർണം വ്യാപാരം നടന്നത്. അതായത് ഒരു ഗ്രാം സ്വർണത്തിന്റെ വില 5,770 രൂപ. തിങ്കളാഴ്ചയും സ്വർണ വിലയിൽ മാറ്റമില്ല. 46,160 രൂപയിലാണ് ഇന്നും സ്വർണ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5,770 രൂപ.

ഫെബ്രുവരിയിലെ സ്വർണ വില
46,520 രൂപയിലാണ് ഫെബ്രുവരി മാസത്തെ സ്വർണ വ്യാപാരം ആരംഭിച്ചത്. എന്നാൽ രണ്ടാം തീയ്യതി സ്വർണ വില 120 രൂപ കൂടി 46,640 രൂപയിലെത്തി. ഫെബ്രുവരിയിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണ വിലയാണിത്. എന്നാൽ പിന്നിടുള്ള ദിവസം വില കുറഞ്ഞു. 46480 രൂപയായിരുന്നു മൂന്നാം തീയ്യതിയിലെ വില. അഞ്ചാം തീയ്യതി 46360 ലേക്കും ആറാം തീയ്യതി 46200 രൂപയിലേക്കും സ്വർണ വില കുറഞ്ഞു. 46400 രൂപയിലാണ് ഏഴാം തീയ്യതിയും 8 ആം തീയ്യതിയും സ്വർണ വ്യാപാരം നടന്നത്.
സ്വർണ വില കുറയുമോ..?
അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ പണനയ യോഗം പൂർത്തിയായതോടെ, മാർച്ച് മാസത്തോടെ പലിശ നിരക്ക് താഴ്ത്തുമെന്ന പ്രതീക്ഷ മങ്ങിത്തുടങ്ങി. ഇത്തവണയും അടിസ്ഥാന പലിശ നിരക്കുകൾ മാറ്റം വരുത്താതെ നിലനിർത്തിയതോടെയും തുടർന്നുള്ള ഫെഡ് ഗവർണർമാരുടെ പ്രസ്താവനകളിൽ നിന്നും ഉയർന്ന തോതിലുള്ള പലിശ നിരക്ക് വിചാരിച്ചതിലും നീണ്ടുനിൽക്കുമെന്നാണ് സൂചിപ്പിക്കുന്നത്. ഇതു സ്വർണത്തിന് പ്രതികൂല ഘടകമാണ്. ഇതിനോടൊപ്പം പശ്ചിമേഷ്യയിലെ സംഘർഷം വഷളാകാതെ കെട്ടടങ്ങുകയും ചെയ്താൽ ഹ്രസ്വകാലയളവിൽ സ്വർണ വില താഴാമെന്നാണ് വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിൽ സ്വർണ മേഖലയുമായി ബന്ധപ്പെട്ട് അനുകൂല പ്രഖ്യാപനങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് ജൂവലറി വ്യവസായ മേഖലയുമായി ബന്ധപ്പെട്ടവർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. സ്വർണം ഉയർന്ന നിലവാരത്തിൽ തുടരുന്നതുകൊണ്ട് വിപണിയിൽ ഡിമാൻഡ് കുറയുന്നുവെന്ന് വ്യാപാരികളും ചൂണ്ടിക്കാട്ടിയിരുന്നു.
ഗോൾഡ് അഡ്വാൻസ് ബുക്കിംഗ്
സ്വർണ വില കുറയുന്നത് വാങ്ങാനുള്ള അവസരമായി ഉപയോഗപ്പെടുത്തുന്നവർക്ക് ഗോൾഡ് അഡ്വാൻസ് ബുക്കിംഗ് ഉപയോഗപ്പെടുത്താം. മുഴുവൻ തുക ചെലവാക്കാതെ കുറഞ്ഞ വിലയിൽ സ്വർണം ബുക്കക് ചെയ്തിടാനുള്ള മാർഗമാണിത്. വിവാഹത്തിന് ഒരുങ്ങുന്നവർക്ക് അഡ്വാൻസ് ബുക്കിംഗ് ഏറെ പ്രയോജനം ചെയ്യും. ഇന്നത്തെ കുറഞ്ഞ വിലയിൽ സ്വർണം ബുക്ക് ചെയ്യാനും ആവശ്യ വില ഉയർന്നാൽ കുറഞ്ഞ വിലയിൽ വാങ്ങാനും ഉപകരിക്കും. അഡ്വാൻസ് ബുക്കിംഗിന് സ്വർണ വിലയുടെ നിശ്ചിത ശതമാനം ജുവലറികൾ അഡ്വാൻസ് ബുക്കിംഗ് ചാർജായി ഈടാക്കും.
സ്വർണത്തിൽ എങ്ങനെ നിക്ഷേപിക്കാം
താരതമ്യേന സുരക്ഷിതമായ നിക്ഷേപമെന്ന നിലയിലാണ് സ്വർണം വാങ്ങുന്നത്. റിയൽ എസ്റ്റേറ്റ് പോലുള്ള മറ്റ് നിക്ഷേപ ചാനലുകളിൽ ഇന്ത്യക്കാർ വലിയ തോതിൽ പങ്കെടുക്കുന്നുണ്ടെങ്കിലും, നിക്ഷേപ പോർട്ട്‌ഫോളിയോയുടെ ഒരു പ്രധാന ഭാഗമാണ് സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത്. പരമ്പരാഗതമായി നാണയങ്ങൾ, ബാറുകൾ, ആഭരണങ്ങൾ എന്നിവയുടെ രൂപത്തിലാണ് സ്വർണം നിക്ഷേപിക്കുന്നത്. എന്നാൽ അടുത്ത കാലത്തായി, സ്വർണ്ണ നിക്ഷേപത്തിൻ്റെ പുതിയ വഴികൾ നിക്ഷേപകർക്ക് സ്വർണ്ണ വ്യാപാരത്തിന് പുതിയ അവസരങ്ങൾ നൽകുന്നു. നിക്ഷേപകർക്ക് ഇപ്പോൾ സ്വർണ്ണവുമായി ബന്ധപ്പെട്ട ഓഹരികളിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപിക്കാം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications