ഒരു കമ്പനിയുടെ അറ്റാദായത്തില്‍ നിന്നും ഓഹരിയുടമകള്‍ക്ക് നല്കുന്ന പ്രതിയോഹരി വീതമാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. ഒരു കമ്പനി എത്രത്തോളം ലാഭവിഹിതം ഏത് സമയത്ത് നല്കുന്നു എന്നതിനെ അടിസ്ഥാനമാക്കി കമ്പനി നേതൃത്വത്തിന് ഓഹരിയുടമകളോടുള്ള സമീപനം എങ്ങനെയെന്നൊക്കെ മനസ്സിലാക്കാനാവും.
കൂടാതെ മാനേജ്മെന്റിന്റെ കമ്പനിയോടുള്ള പ്രതിബദ്ധത സംബന്ധിച്ച കാഴചപ്പാട് മനസിലാക്കുന്നതിനും സഹായിക്കാറുണ്ട്. അതേസമയം ഇന്ന് 1,100 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ച ബജാജ് ഗ്രൂപ്പ് ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ബജാജ് ഹോള്‍ഡിംഗ്സ്
ബജാജ് ഓട്ടോ ലിമിറ്റഡില്‍ നിന്നും വിഭജിച്ചാണ് ബജാജ് ഹോള്‍ഡിംഗ്സ് & ഇന്‍വസ്റ്റ്മെന്റ് കമ്പനി 2007-ല്‍ രൂപീകരിച്ചത്. ആര്‍ബിഐയുടെ കീഴില്‍ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായി (നിക്ഷേപം സ്വീകരിക്കാത്ത വിഭാഗം) രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം പ്രധാന ഗ്രൂപ്പ് കമ്പനികളായ ബജാജ് ഓട്ടോയുടെ 31.54 ശതമാനവും ബജാജ് ഫിന്‍സേര്‍വിന്റെ 39.29 ശതമാനം വീതവും ഓഹരികള്‍ ബജാജ് ഹോള്‍ഡിംഗ്സിന്റെ കൈവശമാണ്. മഹാരാഷ്ട്ര സ്കൂട്ടേര്സില് 24 ശതമാനം ഓഹരി പങ്കാളത്തിവുമുണ്ട്.
ഡിവിഡന്റ് 110 രൂപ
2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ലാഭവിഹിതമാണ് ബജാജ് ഹോള്‍ഡിംഗ്സ് ഇന്നു പ്രഖ്യാപിച്ചിരിക്കുന്നത്. ഓഹരിയൊന്നിന് 110 രൂപ വീതമാണ് (മുഖവിലയുടെ 1,100 %) ലാഭവിഹിതം നല്‍കുക. ഇതിനായി അര്‍ഹരായ ഓഹരിയുടമകളെ കണ്ടെത്തുന്നതിനുള്ള റെക്കോഡ് തീയതി സെപ്റ്റംബര്‍ 23 ആയും നിശ്ചയിച്ചു. അതേസമയം മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഈ ബജാജ് ഗ്രൂപ്പ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.74 ശതമാനമാണ്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടു തവണകളായി 115 രൂപയായിരുന്നു ബജാജ് ഹോള്‍ഡിംഗ് ലാഭവിഹിതം നല്‍കിയത്.
ഓഹരി വിശദാംശം
ബജാജ് ഹോള്‍ഡിംഗ്സിന്റെ ആകെ ഓഹരികളില്‍ 51.20 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 11.80 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 5.28 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 31.71 ശതമാനം വീതവും ഓഹരി പങ്കാളിത്തം നേടിയിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ബജാജ് ഹോള്‍ഡിംഗ്സിന്റെ വിപണി മൂല്യം 77,193 കോടിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബജാജ് ഹോള്‍ഡിംഗ്സിന്റെ ആകെ വരുമാനം 429 കോടിയും അറ്റാദായം 231 കോടിയുമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 4,635 രൂപ നിരക്കിലും പിഇ അനുപാതം 17.35 മടങ്ങിലുമാണുള്ളത്.
അതേസമയം ഒരു വര്‍ഷ കാലയളവില്‍ ബജാജ് ഹോള്‍ഡിംഗ്സ് (BSE: 500490, NSE : BAJAJHLDNG) ഓഹരിയുടെ ഉയര്‍ന്ന വില 6,829 രൂപയും താഴ്ന്ന വില 4,251 രൂപയുമാണ്. ചൊവ്വാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ 6,621 രൂപയിലായിരുന്നു ഈ ലാര്‍ജ് കാപ് ഓഹരിയുടെ ക്ലോസിങ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബജാജ് ഹോള്‍ഡിംഗ്സ് ഓഹരികള്‍ 14 ശതമാനവും ഒരു മാസത്തിനിടെ 25 ശതമാനം നേട്ടവും കരസ്ഥമാക്കി. പ്രധാനപ്പെട്ട ഹ്രസ്വകാല/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് നിലവില്‍ ഓഹരി തുടരുന്നത്. ബുള്ളിഷ് സൂചനയാണിത്.
രണ്ടു നേട്ടം
ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനു പുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗം കൂടിയാണ് കമ്പനികളില്‍ നിന്നും അതാത് സമയങ്ങളില്‍ ലഭിക്കുന്ന ലാഭവിഹിതം. അതായത്, മികച്ച ഡിവിഡന്റ് നല്കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകുമെന്ന് സാരം. അതുപോലെ ലഭിക്കുന്ന ലാഭവിഹിതം അതേ ഓഹരിയില്‍ തന്നെ വീണ്ടും നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരുന്നാല്‍ മികച്ച നേട്ടം നിക്ഷേപകന് സ്വന്തമാക്കാനുള്ള സാധ്യതകളുമുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
