ദില്ലി: മാര്‍ച്ച് 24 അര്‍ധരാത്രി മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയെങ്കിലും ഇന്നത്തെ ടിക്കറ്റ് നിരക്കുകളില്‍ മാറ്റമില്ല. ട്രാവല്‍ പോര്‍ട്ടലായ മേക്ക് മൈ ട്രിപ്പ്.കോമില് ദില്ലിയില്‍ നിന്നും മുംബൈയിലേക്കുള്ള നേരിട്ടുള്ള യാത്രയ്ക്ക് 5,151 മുതല്‍ 7,200 വരെയാണ് നിരക്ക്. അതുപോലെ തന്നെ ദില്ലിയില്‍ നിന്നും ബംഗളൂരുവിലേക്കുള്ള ടിക്കറ്റുകള്‍ക്കും നിരക്ക് കൂട്ടിയിട്ടില്ല. ടിക്കറ്റുകള്‍ 6,300 രുപ മുതല്‍ 7,100 രൂപ വരെ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണെന്ന് മേക്ക് മൈ ട്രിപ്പ്.കോം പറയുന്നു. കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മാര്‍ച്ച് 24ാം തിയതി അര്‍ദ്ധരാത്രി മുതല്‍ എല്ലാ ആഭ്യന്തര വിമാനങ്ങളുടെയും പ്രവര്‍ത്തനം സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ടത്. ഇതോടെ ഇരുപത്തി നാലാം തിയതി അര്‍ധ രാത്രിക്ക് ശേഷം ഇന്ത്യയിലെ ആഭ്യന്തര സര്‍വീസുകള്‍ വിമാനക്കമ്പനികള്‍ അവസാനിപ്പിക്കും.

കൊവിഡ് 19: ജീവനക്കാരുടെ വേതനം സംരക്ഷിക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് കേന്ദ്രം
അതേസമയം കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ പലരും യാത്രകള്‍ ഒഴിവാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ ടിക്കറ്റ് ബുക്കിംഗ് വളരെ കുറവാണ്. വൈറസ് ഭീതി കാരണം ആളുകള്‍ പരമാവധി യാത്രകള്‍ ഒഴിവാക്കുകയാണ് ചെയ്യുന്നത്. എയര്‍ലൈനുകള്‍ക്ക് പുറമേ ഇന്ത്യന്‍ റെയില്‍വേയും മാര്‍ച്ച് 31 വരെ എല്ലാ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. നേരത്തെ ബുക്ക് ചെയ്ത എല്ലാ യാത്രക്കാര്‍ക്കും ടിക്കറ്റ് തുക തിരികെ നല്‍കുമെന്ന് റെയിവേ അറിയിച്ചു. ചരക്കു വണ്ടികള്‍ മാത്രമേ ഇപ്പോള്‍ ഓടുന്നുള്ളു. വൈറസ് വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി മിക്ക സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും പൊതുറോഡ് ഗതാഗതം നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
മാര്‍ച്ച് 22 മുതല്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് മുഴുവന്‍ ടിക്കറ്റ് തുകയും മടക്കി നല്കാന് സാധിക്കില്ലെന്ന് വിമാനക്കമ്പനികള്‍ പറയുന്നു. കാരണം വൈറസ് ഭീതി മൂലം പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി നിര്‍ത്തുന്നത് കമ്പനികളുടെ വരുമാനത്തെയും ബാധിച്ചിട്ടുണ്ട്. നേരത്തെ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് യാത്ര തിയതി മാറ്റാനുള്ള സൗകര്യവും ഫീസ് ഇളവും മാത്രമാണ് നല്‍കുക. റദ്ദാക്കലുകള്‍ക്കും ലക്ഷ്യ സ്ഥാനത്തിലെ മാറ്റങ്ങള്‍ക്കും പണം തിരികെ നല്‍കില്ലെന്നും വിമാനക്കമ്പനി പ്രതിനിധിയെ ഉദ്ധരിച്ച് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
