നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 7.52 ലക്ഷം കോടി പ്രത്യക്ഷ നികുതി ലഭിച്ചെന്ന സര്‍ക്കാര്‍ അറിയിച്ചു. ജനുവരി 31 വരെയുള്ള കണക്ക് പ്രകാരമാണിത്. മാര്‍ച്ച് 31 -ന് അവസാനിക്കുന്ന നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 11.70 ലക്ഷം കോടി രൂപയുടെ പ്രത്യക്ഷ നികുതി പിരിച്ചെടുക്കാനാണ് പുതുക്കിയ എസ്റ്റിമേറ്റില്‍ (RE) നിശ്ചയിച്ചിരിക്കുന്നത്. 2020 ജനുവരി 31 വരെയുള്ള കാലയളവില്‍ പിരിച്ചെടുത്ത ആകെ പ്രത്യക്ഷ നികുതി 7,52,472 കോടി രൂപയാണെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ രാജ്യസഭയില്‍ രേഖാമൂലം നല്കിയ മറുപടിയില്‍ പറഞ്ഞു.
കോര്‍പ്പറേറ്റ്, ആദായ നികുതികള്‍ ഉള്‍പ്പെട്ടതാണ് പ്രത്യക്ഷ നികുതി. അവസാന അഡ്വാന്‍സ് ടാക്സ് ഇന്‍സ്റ്റാള്‍മെന്റ് 2020 മാര്‍ച്ചിലാണ് വരാനിരിക്കുന്നതെന്നും അതിനാല്‍ ഈ ഘട്ടത്തില്‍ നടപ്പ് വര്‍ഷത്തേക്കുള്ള പ്രത്യക്ഷ നികുതികളുടെ അന്തിമ ശേഖരം പ്രവചിക്കുന്നത് വളരെ നേരത്തെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് 18.50 ലക്ഷം കോടി രൂപയായിരിക്കും. ഇത് ബജറ്റില്‍ പ്രതീക്ഷിച്ചിരുന്ന തുകയായ 19.62 ലക്ഷം കോടി രൂപയെക്കാള്‍ കുറവാണെന്നും അദ്ദേഹം അറിയിച്ചു.

2019-20 കാലയളവിലെ റിവൈസ്ഡ് എസ്റ്റിമേറ്റിലെ (RE) കുറവ് കോര്പ്പറേഷന് നികുതി, വരുമാന നികുതി, കസ്റ്റംസ് ഡ്യൂട്ടി, എക്സൈസ് ഡ്യൂട്ടി, ചരക്ക് സേവന നികുതി എന്നിവയിലും കുറവുണ്ടാക്കി. ഇക്കാരണത്താലാണ് ബജറ്റില്‍ പ്രതീക്ഷിച്ചിരുന്ന ടാര്‍ജറ്റ് നേടാന്‍ കഴിയാതിരുന്നത്, താക്കൂര്‍ കൂട്ടിച്ചേര്‍ത്തു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കണക്കാക്കിയ ധനക്കമ്മി 3.3 ശതമാനത്തില്‍ നിന്ന് ജിഡിപിയുടെ 3.8 ശതമാനമായി ഉയര്‍ത്തി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
