തിരുവനന്തപുരം: സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി പിന്നോക്ക വിഭാഗങ്ങൾക്കും മത ന്യൂനപക്ഷങ്ങൾക്കുമായി സർക്കാർ വിവിധ വായ്പ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. പിന്നോക്ക വിഭാഗങ്ങളുടെയും മത ന്യൂനപക്ഷങ്ങളുടേയും സാമ്പത്തിക ഭദ്രതയ്‌ക്കും ഉന്നമനത്തിനും വേണ്ടിയാണ് സർക്കാർ പുതിയ വായ്‌പ പദ്ധതികൾ നടപ്പിലാക്കുന്നത്.
പിന്നോക്ക വിഭാഗങ്ങൾക്കുള്ള സ്വയംതൊഴിൽ വായ്‌പ പദ്ധതി;
പരമാവധി വായ്പ തുക 10 ലക്ഷം രൂപവരെയാണ്.
വാർഷിക വരുമാനം കണക്കാക്കിയാണ് വായ്‌പാ തുക അനുവദിക്കുന്നത്. ഗ്രാമപ്രദേങ്ങളിൽ താമസിക്കുന്നവരുടെ വാർഷിക വരുമാനം 98,000 രൂപയും, നഗരപ്രദേശത്തുള്ളവരുടെത് 1.20 ലക്ഷം രൂപവരെയുമായിരിക്കണം. പ്രായപരിധി 18 മുതൽ 55 വയസ്സുവരെയാണ്. 5 ലക്ഷം രൂപ വരെയുള്ള വായ്‌പയ്‌ക്ക് 6 ശതമാനമാണ് വാർഷിക പലിശ. 5 ലക്ഷം മുതൽ 10 ലക്ഷം വരെയാണെങ്കിൽ 7 ശതമാനവും.
മത ന്യൂനപക്ഷങ്ങൾക്കുള്ള സ്വയംതൊഴിൽ വായ്‌പ പദ്ധതി;
മത ന്യൂനപക്ഷങ്ങൾക്കുള്ള സ്വയംതൊഴിൽ വായ്‌പ പദ്ധതി പ്രകാരമുള്ള പരമാവധി വായ്‌പ 30 ലക്ഷം രൂപവരെയാണ്. വരുമാനം അടിസ്ഥാനമാക്കി രണ്ടു തരത്തിലാണ് വായ്‌പ അനുവദിക്കുക. (1) ഗ്രാമത്തിൽ ഉള്ളവരുടെ വരുമാന പരിധി 98,000 രൂപയും നഗരത്തിൽ ആണെങ്കിൽ 1.20 ലക്ഷം രൂപയും അധികരിക്കാതെ വാർഷിക വരുമാനമുള്ളവർ. (2) ഗ്രാമ-നഗര വ്യത്യാസമില്ലാതെ 6 ലക്ഷം രൂപയിൽ താഴെ വാർഷികവരുമാനം ഉള്ളവർ എന്നിങ്ങനെ.
പ്രായ പരിധി 18 മുതൽ 55 വയസ്സ് വരെയാണ്. സ്ത്രീകൾക്ക് 6 ശതമാനമാണ് വാർഷിക പലിശ, പുരുഷൻമാർക്ക് 8 ശതമാനവും. 60 മാസംകൊണ്ട് തിരിച്ചടച്ചാൽ മതിയാകും. മൂന്നു ലക്ഷം രൂപ വരെ വ്യാപാരവികസന വായ്പയും മാനദണ്ഡങ്ങൾക്കു വിധേയമായി അനുവദിക്കും.
ആവശ്യമായ രേഖകൾ എന്തൊക്കെയാണ്?
3 ലക്ഷം രൂപയ്ക്കു മുകളിൽ വായ്പയ്ക്ക് അപേക്ഷിക്കുന്നവർ വിശദമായ പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്. വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ്, സ്ഥലത്തിന്റെയും വീടിന്റെയും കരം അടച്ച രസീത്, വയസ്സും വിദ്യഭ്യാസ യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക് എന്നീ രേഖകളുടെ പകർപ്പുകൾ സമർപ്പിക്കണം. വസ്തുജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ നിർബന്ധമാണ്. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്കു ഗ്രീൻ കാർഡ് സൗകര്യം ലഭിക്കും. മൊത്തം തിരിച്ചടച്ച (പലിശ) തുകയുടെ 5% ഇങ്ങനെ ഇളവു ലഭിക്കും. ജാമ്യമായി ബാങ്ക് എഫ്ഡിയും ഇൻഷുറൻസ് സർട്ടിഫിക്കറ്റുകളും ലഭിക്കും.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications