ഭാഗ്യാന്വേഷികളിൽ വലിയൊരളവ് സ്ഥിരം ലോട്ടറിയെടുക്കുന്നവരാണ്. ആഴ്ചയിൽ ഒരു നറുക്കെടുപ്പ് വീതമുള്ള 7 പ്രതിവാര ഭാഗ്യക്കുറികളാണ് കേരള ലോട്ടറി വകുപ്പ് നടത്തുന്നത്. അതിനാൽ തന്നെ വർഷത്തിൽ 365 ദിവസവും നറുക്കെടുപ്പ് നടക്കുന്നുണ്ട്. ദിവസവും ഒരാൾ വീതം ലക്ഷാധിപതിയാകുന്നതിനൊപ്പം ചെറിയ സമ്മാനങ്ങളായി പതിനായിരങ്ങളും സമ്മാനം ലഭിക്കുന്നത്. സ്ഥിരമായി ലോട്ടറിയെടുക്കുന്നവരാണെങ്കിൽ ഇത്തരത്തിലുള്ള ചെറിയ സമ്മാനങ്ങൾ പലർക്കും ലഭിച്ചിട്ടുണ്ടാകും. നേരത്തെ നികുതിയൊന്നും നൽകാതെ വാങ്ങിയെടുത്ത ചെറിയ സമ്മാനങ്ങൾക്ക് ഇനി മുതൽ നികുതി വേണമെന്നാണ് റിപ്പോർട്ട്.
ചെറിയ സമ്മാനങ്ങൾക്കും നികുതി
ചെറു സമ്മാനം ലഭിക്കുന്നവരില്‍ നിന്നും ഇനി മുതൽ നികുതി ഈടാക്കും. സാമ്പത്തിക വര്‍ഷത്തില്‍ പലതവണകളിലായി 10,000 രൂപയില്‍ കൂടുതല്‍ തുക സമ്മനം ലഭിക്കുന്നവരില്‍ നിന്നാണ് സ്രോതസിൽ നിന്നുള്ള നികുതി (ടിഡിഎസ്) ഈടാക്കുക. 30 ശതമാനാണ് ഇത്തരക്കാര്‍ ടിഡിഎസ് ആയി നല്‍കേണ്ടത്. ലോട്ടറി ഓഫീസുകൾ വഴി സമ്മാനം വാങ്ങുന്നവരാണ് നികുതി നൽകേണ്ടി വരിക. ആദായ നികുതി നിയമം (ഭേദഗതി 2023) പ്രകാരം കേന്ദ്ര സർക്കാർ നിർദ്ദേശം അനുസരിച്ചാണ് നടപടിയെന്ന് മാതൃഭൂമി ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ആധാർ രേഖകൾ സമർപ്പിക്കണം
നേരത്തെ 10,000 രൂപയ്ക്ക് മുകളിലുള്ള സമ്മാനങ്ങൾക്ക് മാത്രമാണ് നികുതി നൽകിയിരുന്നത്. ചെറിയ സമ്മാനങ്ങള്‍ എത്ര തവണ നേടിയാലും സമ്മാനത്തിന് നികുതി ഈടാക്കിയിരുന്നില്ല. ചെറു സമ്മാനങ്ങള്‍ പലതവണ നേടുന്നവരില്‍ നിന്നുള്ള നികുതി ചോര്‍ച്ച ഒഴിവാക്കാനാണ് പുതിയ തീരുമാനം.
പലതവണ സമ്മാനം നേടിയവരെ കണ്ടെത്താന്‍ ആധാര്‍ രേഖ ആവശ്യമാണ്. നേരിട്ട് ലോട്ടറി ഓഫീസിലെത്തി സമ്മാനം വാങ്ങിയെടുക്കുന്നവര്‍ക്ക് മാത്രമെ ആധാര്‍ നല്‍കേണ്ടതുള്ളൂ. ഏജന്റുമാര്‍ വഴി ടിക്കറ്റ് മാറ്റിയെടക്കുമ്പോള്‍ രേഖകള്‍ നല്‍കേണ്ടതില്ല. അതിനാല്‍ നികുതി പിരിച്ചെടുക്കുന്നിതിലും വെല്ലുവിളിയുണ്ട്.
ലോട്ടറി മാറ്റിയെടുക്കുന്നത് എങ്ങനെ
ലോട്ടറിയിൽ നിന്നുള്ള സമ്മാനം 5,000 രൂപ വരെയാണെങ്കിൽ സംസ്ഥാനത്തുള്ള ഏത് ലോട്ടറി സ്റ്റാളിൽ നിന്നും പണം വാങ്ങാവുന്നതാണ്. ഇതിന് മുകളിലുള്ള സമ്മാനങ്ങളാണെങ്കിൽ ലോട്ടറി ഓഫീസുകളിലോ ലോട്ടറി ഡയറക്ടറേറ്റിലോ, ബാങ്കുകളിലോ നൽകി മാറ്റിയെടുക്കണം.
5,000 രൂപയ്ക്ക് മുകളിൽ സമ്മാനമുള്ള ലോട്ടറികളും 1 ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിൽ നിന്ന് മാറിയെടുക്കാം. 1 ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നാണ് മാറിയെടുക്കേണ്ടത്.
സമ്മാനാർഹമായ ടിക്കറ്റുകൾ ദേശസാൽകൃത ബാങ്കുകൾ , ഷെഡ്യൂൾഡ് ബാങ്ക്, സംസ്ഥാന, ജില്ലാ സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ സ്വീകരിക്കും. സമ്മാനാർഹമായ ടിക്കറ്റുകൾ 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഇതിന് സാധിക്കുന്നില്ലെങ്കിൽ വൈകിയ കാരണം ലോട്ടറി വകുപ്പിനെ ബോധിപ്പിക്കേണ്ടതുണ്ട്.
ലോട്ടറി സമ്മാനത്തിന് നികുതി
ആദായ നികുതി നിയമം 1961 സെക്ഷന്‍ 194ബി പ്രകാരം ലോട്ടറിയിൽ നിന്നുള്ള സമ്മാനങ്ങൾക്ക് നികുതി ഈടാക്കിയ ശേഷം മാത്രമെ പണം വിതരണം ചെയ്യാൻ സാധിക്കുകയുള്ളൂ. 10,000 രൂപയ്ക്ക് മുകളിൽ സമ്മാനം വാങ്ങുമ്പോള്‍ ലോട്ടറി വകുപ്പ് 30 ശതമാനം സ്രോതസിൽ നിന്നുള്ള നികുതി (ടിഡിഎസ്) ഈടാക്കും. സമ്മാനര്‍ഹരുടെ വരുമാനം നികുതി പരിധിയില്‍ വരില്ലെങ്കിലും ടിഡിഎസ് ഈടാക്കും.
ലോട്ടറി സമ്മാനതുകയിൽ നിന്ന് നികുതി കിഴിച്ചാണ് സമ്മാനർഹന് ലഭിക്കുക. കയ്യിൽ നിന്ന് പണമെടുത്ത് നികുതി അടയ്ക്കേണ്ടതില്ല. സമ്മാനത്തുക 10,000 രൂപ കടന്നാൽ 30 ശതമാനം നികുതിയാണ് ലോട്ടറി വകുപ്പ് സമ്മാനർഹരിൽ നിന്ന് ഈടാക്കുന്നത്. എന്നാൽ സമ്മാനത്തുക 50 ലക്ഷത്തില്‍ മുകളിൽ ലഭിച്ച പാന്‍കാര്‍ഡ് ഉടമകളായ സമ്മാനാര്‍ഹര്‍ സര്‍ചാര്‍ജും സെസും നല്‍കേണ്ടതുണ്ട്. ഇത് ആദായ നികുതി വകുപ്പിനാണ് നൽകേണ്ടത്.
More From GoodReturns

ആദായനികുതി റിട്ടേൺ ഫയലിംഗ്: പോർട്ടലിൽ സാങ്കേതിക തകരാർ; അവസാന തീയതിക്ക് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആദായനികുതി റിട്ടേൺ: അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാം; 24 മണിക്കൂർ ഹെൽപ്പ് ലൈൻ സേവനം തുടങ്ങി

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications