കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വലിയ തകർച്ചയിൽ നിന്നും ഓഹരി സൂചികകൾ വീണ്ടും മുകളിലേക്ക് ഉയരുകയാണ്. ബുധനാഴ്ച ആദ്യ സെഷനിൽ തന്നെ മികച്ച പ്രകടനമാണ് സൂചികകൾ കാഴ്ചവെച്ചത്. ഇന്ന് നേട്ടമുണ്ടാക്കിയ പ്രധാനപ്പെട്ട ഓഹരികളിൽ ഒന്ന് സുസ്ലോൺ എനർജിയാണ്. ഏകദേശം 5 ശതമാനത്തോളം വളർച്ചയാണ് ഓഹരി നേടിയത്. അതോടെ ഓഹരി വില വീണ്ടും 70 രൂപയോട് അടുത്തു.
എന്താണ് സുസ്ലോൺ എനർജിയുടെ കുതിപ്പിന് പിറകിലെ കാരണമെന്നും ബ്രോക്കറേജ് സ്ഥാപനങ്ങലുടെ വിലയിരുത്തൽ എന്താണെന്നും നമുക്ക് വിശദമായി പരിശോധിക്കാം.
കുതിപ്പിന് കാരണം
റെനോം എനർജി സർവീസസിൻ്റെ 76 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ കഴിഞ്ഞ ദിവസം സുസ്ലോൺ എനർജി ലിമിറ്റഡിൻ്റെ ഡയറക്ടർ ബോർഡ് തീരുമാനച്ചിരുന്നു. രണ്ട് ഘട്ടങ്ങളിലായാണ് സുസ്ലോൺ ഓഹരികൾ ഏറ്റെടുക്കുന്നത് . ആദ്യ ഘട്ടത്തിൽ 51% ഓഹരികൾ 400 കോടി രൂപയ്ക്ക് വാങ്ങും. ബാക്കിയുള്ള 25% അടുത്ത 18 മാസത്തിനുള്ളിൽ പണമായോ ഷെയർ സ്വാപ്പ് വഴിയോ സ്വന്തമാക്കും. 200 കോടി രൂപ ചിലവഴിച്ചാണ് ഏറ്റെടുക്കുന്നത്.
റെനോം എനർജി സർവീസസ്
കാറ്റാടി വിഭാഗത്തിൽ 1,782 മെഗാവാട്ട്, 148 മെഗാവാട്ട് സൗരോർജ്ജം, 572 മെഗാവാട്ട് ബിഒപി എന്നിവയുടെ ആസ്തിയുള്ള ഏറ്റവും വലിയ മൾട്ടി-ബ്രാൻഡ് റിന്യൂവബിൾ എനർജി ഓപ്പറേഷൻസ് ആൻഡ് മെയിൻ്റനൻസ് സർവീസ് കമ്പനിയാണ് റെനോം എനർജി സർവീസസ് . 2024ൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വിറ്റുവരവ് 213 കോടി രൂപയാണെന്ന് കമ്പനി പ്രസ്താവനയിൽ പറയുന്നു.

ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 69.58 രൂപ എന്നതാണ് നിലവിൽ സുസ്ലോൺ എനർജി ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 0.81 ശതമാനം നഷ്ടം ഓഹരി നേരിട്ടു. അതേസമയം 26.05 ശതമാനമാണ് ഒരു മാസത്തെ വളർച്ച. 2024-ൽ ഇതുവരെ 80.73 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 273.08 ശതമാനം വളർച്ചയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ സുസ്ലോൺ എനർജി ഓഹരി നേടിയത്.
ബ്രോക്കറേജ് വിലയിരുത്തൽ
സുസ്ലോൺ എനർജിയിൽ 71 രൂപയാണ് ജെഎം ഫിനാൻഷ്യൽ ലക്ഷ്യമിടുന്നത്. ജിയോജിത് ഫിനാൻഷ്യൽ സർവീസസിന് സുസ്ലോൺ എനർജിയിൽ 73 രൂപയാണ് ലക്ഷ്യമിടുന്നത്. ആനന്ദ് രതി ഷെയേഴ്സ് & സ്റ്റോക്ക് ബ്രോക്കേഴ്സിൻ്റെ ലക്ഷ്യം 68 രൂപയും നുവാമ ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് 64 രൂപയുമാണ്.
ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി സുസ്‌ലോണിൽ ഒരു ഷെയറിന് 73.4 രൂപ എന്ന ലക്ഷ്യത്തോടെ 'ഓവർവെയ്റ്റ്' റേറ്റിംഗ് നിലനിർത്തിയിട്ടുണ്ട്.

സുസ്ലോൺ എനർജി ലിമിറ്റഡ്
ഹരിതോർജ്ജ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനി, വിവിധ ശേഷികളിലുള്ള വിൻഡ് ടർബൈൻ ജനറേറ്ററുകൾ, അനുബന്ധ ഘടകങ്ങൾ എന്നിവയുടെ നിർമാണം നടത്തുന്നു. ഈ മേഖലയിൽ 27% വിപണി വിഹിതമുള്ള കമ്പനിയാണിത്. ഏഷ്യ, ആഫ്രിക്ക, ആസ്ട്രേലിയ,യൂറോപ്പ്, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ ഏകദേശം 17 രാജ്യങ്ങളിൽ കമ്പനിക്ക് ബിസിനസ് സാന്നിദ്ധ്യമുണ്ട്.
വരുമാനത്തിൽ വർധനവ്
2022 കോടി രൂപയാണ് 2025 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ സുസ്ലോൺ എനർജി ലിമിറ്റഡ് നേടിയ വരുമാനം. മുൻപാദത്തിലെ 1351 കോടി രൂപയിൽ നിന്നും ഏകദേശം 50 ശതമാനം വളർച്ച. അറ്റാദായം 200 ശതമാനം വർധിച്ച് 101 കോടി രൂപയിൽ നിന്ന് 302 കോടി രൂപയായി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications