തിങ്കളാഴ്ചയിലെ അവസാന നിമിഷത്തിലെ ഇടിവിന് ശേഷം വിപണി ചൊവ്വാഴ്ച തിരിച്ചു വരവിന്റെ പാതയിലാണ്. ചൊവ്വാഴ്ച ഉച്ചയോടെ നിഫ്റ്റി 136 പോയിന്റും സെൻസെക്സ് 423.35 പോയിന്റും ഉയർന്നാണ് വ്യാപാരം നടക്കുന്നത്. ഈ ഘട്ടത്തിൽ ശ്രദ്ധേയമാകുന്നൊരു ഓഹരിയാണ് സ്വകാര്യ ബാങ്കായ യെസ് ബാങ്ക്. ഇൻട്രാ ഡേയിൽ 13 ശതമാനം വരെ നേട്ടമുണ്ടാക്കിയാണ് ഓഹരി വ്യാപാരം നടക്കുന്നത്. യെസ് ബാങ്കുമായി ബന്ധപ്പെട്ടുണ്ട് പുറത്ത് വന്ന വാർത്തകളാണ് ഓഹരിയെ മുന്നോട്ട് നയിക്കുന്നത്.
നേട്ടത്തിന് കാരണം
യെസ് ബാങ്കിൽ എച്ച്ഡിഎഫ്സ് ബാങ്ക് ഗ്രൂപ്പ് അധിക ഓഹരികൾ വാങ്ങുമെന്ന വാർത്തയാണ് ചൊവ്വാഴ്ച യെസ് ബാങ്ക് ഓഹരികളെ നേട്ടത്തിലെത്തിച്ചത്. യെസ് ബാങ്ക് അടക്കം അഞ്ച് ബാങ്കുകളിൽ നിക്ഷേപത്തിന് എച്ച്‌ഡിഎഫ്‌സി ബാങ്ക് ഗ്രൂപ്പിന് റിസർവ് ബാങ്ക് അനുമതി ലഭിച്ചു.
വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഇൻട്രാ ഡേയിൽ യെസ് ബാങ്ക് 13 ശതമാനം വരെ നേട്ടമുണ്ടാക്കി. ഉച്ചയ്ക്ക് 1.30 ഓടെ യെസ് ബാങ്ക് ഓഹരികൾ ചൊവ്വാഴ്ചയിലെ ക്ലോസിംഗിനേക്കാൾ 10.75 ശതമാനം ഉയർന്ന് 25.25 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

എച്ച്ഡിഎഫ്സി ബാ്ങ്ക് ഓഹരികൾ വാങ്ങും
ഇൻഡസ്ഇൻഡ് ബാങ്ക്, യെസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക്, ബന്ധൻ ബാങ്ക് എന്നിവയിൽ 9.5 ശതമാനം വരെ ഓഹരികൾ വാങ്ങാനാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എച്ച്ഡിഎഫ്സി ബാങ്ക് ഗ്രൂപ്പിന് അനുമതി നൽകിയത്. ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള അനുമതി ഒരു വർഷത്തേക്കാണെന്ന് എച്ച്‌ഡിഎഫ്‌സി ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ വ്യക്തമാക്കുന്നു.
എച്ച്‌ഡിഎഫ്‌സി അസറ്റ് മാനേജ്‌മെൻ്റ് കമ്പനി (എഎംസി), എച്ച്‌ഡിഎഫ്‌സി എർഗോ, എച്ച്‌ഡിഎഫ്‌സി ലൈഫ് ഇൻഷുറൻസ് എന്നിവ വഴിയാകും നിക്ഷേപമെന്നും ഫയലിംഗിൽ ചൂണ്ടിക്കാട്ടുന്നു. ആർബിഐ അനുമതി ഒരു വർഷത്തേക്കുള്ളതാണ്. ഈ സമയത്തിനുള്ളിൽ എച്ച്ഡിഎഫ്‌സി ബാങ്ക് ഗ്രൂപ്പ് ഓഹരികൾ ഏറ്റെടുക്കുന്നതിൽ പരാജയപ്പെട്ടാൽ അനുമതി അസാധുവാകും.
യെസ് ബാങ്ക് ഓഹരികൾ
ചൊവ്വാഴ്ച 23.10 രൂപയിൽ വ്യാപാരം ആരംഭിച്ച യെസ് ബാങ്ക് ഓഹരികളിൽ തുടർന്ന് ശക്തമായ വാങ്ങൽ താൽപര്യം പ്രകടമായിരുന്നു. തുടർന്ന് ഇൻട്രാ ഡേയിലെ ഉയർന്ന നിലവാരമായ 25.70 രൂപയിലേക്ക് ഓഹരി കുതിച്ചുയർന്നു, ചൊവ്വാഴ്ച ഏകദേശം 13 ശതമാനമാണ് ഓഹരി വില വർധിച്ചത്.
ഓഹരി 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തിന് സമീപമാണ് വ്യാപാരം നടക്കുന്നത്. 26.25 രൂപയാണ് ഒരു വർഷകാലത്തിനിടയിലെ ഉയർന്ന വില നിലവാരം. ഒരു വർഷത്തിനിടെ 51.65 ശതമാനം റിട്ടേൺ നൽകിയ ഓഹരിയാണ് യെസ് ബാങ്ക്. 2024ൽ ഇതുവരെ 11.48 ശതമാനം റിട്ടേൺ ഓഹരി നൽകിയിട്ടുണ്ട്.
2024 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ യെസ് ബാങ്കിൻ്റെ അറ്റാദായം 349.7 ശതമാനം ഉയർന്ന് 231.6 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ 51.5 കോടി രൂപയിൽ നിന്ന് ഇതേ കാലയളവിലെ പ്രവർത്തന ലാഭം 5.4 ശതമാനം വർധിച്ച് 864 കോടി രൂപയായി.
ഓഹരി വില 30 രൂപ കടക്കുമോ?
യെസ് ബാങ്ക് ഓഹരികളിൽ കൂടുതൽ ഉയർച്ച പ്രതീക്ഷിക്കാം എന്നാണ് ചോയ്‌സ് ബ്രോക്കിംഗിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയയുടെ വിലയിരുത്തൽ. യെസ് ബാങ്ക് ഓഹരികൾ 26 രൂപ നിരക്കിൽ പുതിയ ബ്രേക്ക്ഔട്ട് പ്രതീക്ഷിക്കാം. ഈ ബ്രേക്ക്ഔട്ടിനുശേഷം, യെസ് ബാങ്ക് ഓഹരികൾ ഹ്രസ്വകാലത്തേക്ക് 27.50- 30 രൂപ നിലവാരത്തിലേക്ക് ഉയർന്നേക്കാമെന്നാണ് സുമീഗ് ബഗാഡിയ വിലയിരുത്തുന്നത്.
ഓഹരി 22.50 രൂപയിൽ ശക്തമായ പിന്തുണയുണ്ട്. അതിനാൽ യെസ് ബാങ്ക് ഓഹരി ഉടമകൾക്ക് 22.50 രൂപ നിലവാരത്തിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കാനും അദ്ദേഗം നിർദ്ദേശിക്കുന്നു. പുതിയ നിക്ഷേപകരാണെങ്കിൽ ഇതേ സ്റ്റോപ്പ് ലോസ് നിലനിർത്തി ബൈ-ഓൺ-ഡിപ്സ് തന്ത്രം ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
