Q4 ഫലത്തിൽ മികച്ച നേട്ടം; എക്കാലത്തെയും ഉയര്‍ന്ന ഡിവിഡന്റ് പ്രഖ്യാപിച്ച് എച്ച്ഡിഎഫ്സി ബാങ്ക്

2022-23 സാമ്പത്തിക വർഷത്തിലെ കമ്പനികളുടെ അവസാന ത്രൈമാസ ഫലം പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. ആദ്യ ഫലം പുറത്തുവന്ന ഐടി കമ്പനികളിൽ വിപണി പ്രതീക്ഷിച്ച പ്രകടനമുണ്ടായിരുന്നില്ല. ടാറ്റ കൺസൾട്ടൻസി സർവീസും ഇൻഫോസിസും നാലാം പാദത്തിൽ പിന്നോട്ടായി.

അതേസമയം, വിപണിയും നിക്ഷേപകരും കാത്തിരിക്കുന്ന മുൻനിര ബാങ്കിം​ഗ് കമ്പനിയായ എച്ച്ഡിഎഫ്സി ബാങ്കിന്റെ പാദഫലം ശനിയാഴ്ച പുറത്തുവന്നു. 2023 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ സർവ മേഖലയിലും ആരോ​ഗ്യകരമായ മുന്നേറ്റം നടത്തിയ പ്രകടനമാണ് എച്ച്ഡിഎഫ്സി ബാങ്ക് കാഴ്ചവെച്ചത്.

അറ്റാദായത്തിൽ 20 ശതമാനം വളർച്ച

സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് 2023 മാർച്ച് 31ന് അവസാനിച്ച നാലാം പാദത്തിൽ 20 ശതമാനത്തോളം വളർച്ച അറ്റാദയത്തിൽ നേടി. 2021-22 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തേക്കാൾ 19.8 ശതമാനം വളർന്ന് അറ്റാദായം 12,047.5 കോടി രൂപയായി. നികുതിക്ക് മുൻപുള്ള ലാഭം 15,935.5 കോടി രൂപയാണ്. 3,888.1 കോടി രൂപ നികുതി കിഴിച്ച ശേഷമാണ് 12,047.5 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയത്. ആകെ വരുമാനം 21 ശതമാനം ഉയർന്ന് 32,083.0 കോടി രൂപയായി.

Q4 ഫലത്തിൽ മികച്ച നേട്ടം; എക്കാലത്തെയും ഉയര്‍ന്ന ഡിവിഡന്റ് പ്രഖ്യാപിച്ച് എച്ച്ഡിഎഫ്സി ബാങ്ക്

നെറ്റ് ഇന്ററസ്റ്റ് ഇൻകം (എൻഐഐ) 23.7 ശതമാനം ഉയർന്ന് 23,351.8 കോടി രൂപയിലെത്തി. നിക്ഷേപങ്ങളിലും വായ്പകളിലും ആരോഗ്യകരമായ വളർച്ചയാണ് നാലാം പാദഫലം കാണിക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്കിന്റെ നിഷ്ക്രിയാസ്തിയും നാലാം പാദത്തിൽ കുറഞ്ഞു. 1.12 ശതമാനമാണ് നാലാം പാദത്തിലെ ബാങ്കിന്റെ മൊത്ത എൻപിഎ. 

ലാഭ വിഹിതം

നാലാം പാദത്തിലെ മികച്ച നേട്ടത്തോടെ ഓഹരിയുടമകൾക്ക് 1900 ശതമാനം അന്തിമ ലാഭവിഹിതമാണ് എച്ച്‌ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡിന്റെ ബോർഡ് അം​ഗീകരിച്ചത്. ഓഹരി ഉടമയ്ക്ക് പ്രതിയോഹരി 19 രൂപ ലാഭവിഹിതമായി ലഭിക്കും. ലിസ്റ്റ് ചെയ്തതിന് ശേഷം എച്ച്ഡിഎഫ്സി ബാങ്ക് നൽകുന്ന നൽകുന്ന ഏറ്റവും ഉയർന്ന ലാഭവിഹിതമാണിതെന്ന് ഇക്കണോമിക്സ് ടൈംസ് ചെയ്തു.

2022 സാമ്പത്തിക വർഷത്തിൽ 15.50 രൂപയാണ് എച്ച്ഡിഎഫ്സി ബാങ്ക് നൽകിയ അന്തിമ ലാഭവിഹിതം. ലാഭവിഹിതത്തിന് അർഹരായ ഓഹരിയുടമകളെ നിശ്ചയിക്കുന്നതിനുള്ള റെക്കോർഡ് തീയതി മേയ് 16 ആണ്. അടുത്ത വാർഷിക പൊതുയോ​ഗത്തിൽ ഓഹരിയുടമകളുടെ തീരുമാനത്തിന് വിധേയമായാണ് ലാഭവിഹിതം കൈമാറുകയെന്ന് കമ്പനി അറിയിച്ചു. 

വിപണി ചിരിക്കുമോ

ടാറ്റ കൺസൾട്ടൻസി സർവീസിന്റെയും ഇൻഫോസിസിന്റെയും പാദഫലത്തിന് വിപരീതിയമായ ഡിവിഡന്റ് പേഔട്ടിലും ശക്തമായ വളർച്ചയിലും തിങ്കളാഴ്ച വിപണി അനുകൂലമായി പ്രതികരിക്കാനാണ് സാധ്യത. വ്യാഴാഴ്ച എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികൾ 0.5 ശതമാനം ഉയർന്ന് 1,692.45 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

2023 ജനുവരി 24ന് കമ്പനി 52 ആഴ്ച ഉയര്‍ന്ന വിലയായ 1702. 40 രൂപയിലേക്ക് കുതിച്ചിരുന്നു. 1,271.60 രൂപയാണ് 52 ആഴ്ച താഴ്ന്ന വില. 2022 ജൂണ്‍ 17നാണ് ഓഹരികള്‍ ഈ നിലവാരത്തിലേക്ക് എത്തിയത്. ഒരാഴ്ചയ്ക്കിടെ 1.57 ശതമാനം റിട്ടേണ്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികള്‍ നല്‍കി.

1 മാസത്തിനിടെ 7.9 ശതമാനവും 1 വര്‍ഷത്തിനിടെ 15.53 ശതമാനവുമാണ് ഓഹരികളുടെ റിട്ടേണ്‍. 3 വര്‍ഷത്തിനിടെ ഓഹരി 89.03 ശതമാനമാണ് ഉയര്‍ന്നത്. 

Also Read: മഹീന്ദ്ര ആന്‍ഡ് മുഹമ്മദില്‍ നിന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയിലേക്ക്; കേശുബ് മഹീന്ദ്രയുടെ ബിസിനസ് ജീവിതം ഇങ്ങനെ

സബ്സിഡിയറികൾ

എച്ച്ഡിഎഫ്സി ബാങ്ക് സബ്സിഡിയറികളിൽ ബ്രോക്കിംഗ് വിഭാഗത്തിന്റെ ലാഭത്തിൽ കുറവ് വന്നു. 2021-22 സാമ്പത്തിക വർഷത്തിലെ നാലാം പാ​ദത്തിലെ 235.6 കോടി രൂപയെ അപേക്ഷിച്ച് 2022-23 മാർച്ച് പാദത്തിൽ അറ്റാദായം 193.8 കോടി രൂപയായി കുറഞ്ഞു. അതേസമയം എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസിന്റെ അറ്റാദായം 27.7 ശതമാനം ഉയർന്ന് 545.5 കോടി രൂപയായി.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X