ഏറെ ചാഞ്ചാട്ടങ്ങൾക്കൊടുവിൽ രണ്ടാം ദിവസവും വിപണി നഷ്ടത്തിലാണ് അവസാനിച്ചത്. നിഫ്റ്റി 132 പോയിന്റ് താഴ്ന്ന് 16,945 ലും സെൻസെക്സ് 398 പോയിന്റ് ഇടിഞ്ഞ് 57,527 ലുമാണ് വ്യാപാരം ആഴ്ചയിലെ അവസാന ദിനം ക്ലോസ് ചെയ്തത്. വിപണിയിൽ ചാഞ്ചാട്ടങ്ങളുണ്ടെങ്കിലും ബ്രോക്കറേജ് സ്ഥാപനങ്ങൾ നേട്ടം കൊയ്യാൻ ചില ഓഹരികൾ നിർദ്ദേശിച്ചിട്ടുണ്ട്.
ഐഐഎഫ്എൽ സെക്യൂരിറ്റീസ്, സിഎൽഎസ്എ, സിസ്റ്റംമാറ്റിക്സ് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ്, യെസ് സെക്യൂരിറ്റീസ്, സെൻട്രം ബ്രോക്കിംഗ് എന്നിവ 47 ശതമാനം വരെ നേട്ടമുണ്ടാക്കാം എന്ന് നിർദ്ദേശിക്കുന്ന ഓഹരികളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
1. സുല വൈൻയാർഡ്
ഇന്ത്യയിലെ മുൻനിര വൈൻ നിർമാണ കമ്പനിയാണ് സുല വൈൻയാർഡ്‌സ്. ആഭ്യന്തര വൈൻ വിപണിയിൽ 53 ശതമാനം വിപണി വിഹിതം കൈയ്യാളുന്ന സുല വെൻയാർഡിന്റെ ഇബിഐടിഡിഎ മാർജിൻ 25 ശതമാനത്തിലധികമാണ്. ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് 390 രൂപ ലക്ഷ്യവിലയില്‍ സുല വൈന്‍യാര്‍ഡ്‌സ് വാങ്ങാനാണ് നിര്‍ദ്ദേശിക്കുന്നത്. 358 രൂപയിലാണ് ഓഹരി വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. 9 ശതമാനത്തോളം നേട്ടം കൊയ്യാം.

വിദേശ ബ്രോക്കറേജ് ഗ്രൂപ്പായ സിഎൽഎസ്എ ലിമിറ്റഡ് 475 രൂപയാണ് സില വെെൻയാർഡ്സിന് ലക്ഷ്യവിലയായി കാണുന്നത്. നിലവിലെ വിലയിൽ നിന്ന് 35 ശതമാനം വരെ ഉയരെയാണിത്. 2022 ഡിസംബര്‍ 23 ന് ലിസ്റ്റ് ചെയ്ത ഓഹരി ഇതുവരെ 15.21 ശതമാനം റിട്ടേണ്‍ നല്‍കി.
2. ഡോഡ്ല ഡയറി
ഇന്ത്യയിലെ 15 ട്രില്യൺ രൂപയുടെ ക്ഷീര വിപണിയിൽ മൂന്നാമത്തെ വലിയ സ്വകാര്യ ഡയറി കമ്പനിയായാണ് ഡോഡ്ല ഡയറി. നിലവിൽ 5 സംസ്ഥാനങ്ങളിലായി 110 പാൽ ശീതീകരണ കേന്ദ്രങ്ങൾ ഡോഡ്ല ഡയറിക്കുണ്ട്. രാജ്യത്തെ 11 സംസ്ഥാനങ്ങളിൽ വിതരണമുണ്ട്. ഡോഡ്‌ല ഡയറി ഓഹരികള്‍ 620 രൂപ വരെ ഉയരാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് പറയുന്നത്. വെള്ളിയാഴ്ച 447.90 രൂപയിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്. 38 ശതമാനത്തിന്റെ നേട്ടം കാണുന്നു. 2021 ജൂലൈയിൽ ലിസ്റ്റ് ചെയ്ത ഡോഡ്ല ഓഹരികൾ ലിസ്റ്റ് ചെയ്ത വിലയേക്കാൾ 22 ശതമാനം നഷ്ടത്തിലാണ്.
3. ഹാപ്പിയസ്റ്റ് മെെൻഡ്സ് ടെക്നോളജീസ്
ക്ലൗഡ്, ഡിജിറ്റൽ പ്രോസസ്സ് മോട്ടോമേഷൻ, സെക്യൂരിറ്റി സൊല്യൂഷനുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഐടി കമ്പനിയാണ് ഹാപ്പിയസ്റ്റ് മെെൻഡ്സ് ടെക്നോളജീസ്. യെസ് സെക്യൂരിറ്റീസിന്റെ നിർദ്ദേശ പ്രകാരം 1,018 രൂപ വരെ ഹാപ്പിയസ്റ്റ് മെെൻഡ് ഓഹരികൾ ഉയരാം. 797.90 രൂപയിലാണ് ഓഹരികൾ വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. 27 ശതമാനത്തിന്റെ ഉയർച്ചയാണിത്.

4. എഐഎ എൻജിനീയറിംഗ്
ഹൈ ക്രോമിയം മിൽ ഇന്റേണലുകളുടെ രൂപകല്പ്ന, നിർമ്മാണം തുടങ്ങിയവയിൽ ഏർപ്പെട്ടിരിക്കുന്നു കമ്പനിയാണ് എഐഎ എൻജിനീയറിംഗ്. സിമന്റ്, ഖനനം, താപവൈദ്യുത ഉത്പാദന വ്യവസായങ്ങൾ എന്നിവയാണ് ഇവ ഉപയോഗിക്കുന്നത്. ക്രോം മിൽ ഇന്റേണൽ യൂണിറ്റ് സ്ഥാപിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്. ഇന്ത്യയിൽ 95‐97 ശതമാനം വിപണി വിഹിതവും ആഗോളതലത്തിൽ 30‐35 ശതമാനം വിപണി വിഹിതവും കമ്പനിക്കുണ്ട്.
സെൻട്രം ബ്രോക്കിംഗിന്റെ റിപ്പോർട്ട് പ്രകാരം എഐഎ എൻജിനീയറിംഗ് ഓഹരികൾ 3,420 രൂപയിലേക്ക് എത്താം. നിലവിലെ ഓഹരി വിലയായ 2,845 രൂപയേക്കാൾ 20 ശതമാനം നേട്ടമാണ് കാണിക്കുന്നത്.
5. റെയ്മണ്ട് ലിമിറ്റഡ്
ഇന്ത്യയിലെ പ്രമുഖ ടെക്സ്റ്റെൽ കമ്പനിയായ റെയ്മണ്ട് ലിമിറ്റഡ് ആഗോള കമ്പനിയായ റെയ്മണ്ട് ഗ്രൂപ്പിന്റെ ഭാഗമാണ്. ടെക്‌സ്‌റ്റൈൽ കൂടാതെ, എൻജിനീയറിംഗ്, വ്യോമയാന മേഖലകളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്. 1,832 രൂപ ലക്ഷ്യവിലയിൽ റെയ്മണ്ട് ലിമിറ്റഡ് ഓഹരികൾ വാങ്ങാമെന്നാണ് സിസ്റ്റമാറ്റിക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ഇക്വിറ്റീസ് പറയുന്നത്. നിലവിലെ വിപണി വിലയായ 1,230 രൂപയിൽ നിന്ന് 47 ശതമാനത്തിന്റെ വളർച്ച റെയ്മണ്ട് ഓഹരിയിൽ ബ്രോക്കറേജ് സ്ഥാപനം കാണുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
