ലാഭവിഹിതം നൽകുന്ന ഓഹരികൾ പൊതുവെ ബോറിംഗ് ഓഹരികളെന്നാണ് അറിയപ്പെടുന്നത്. ലാഭവിഹിതം നൽകുന്നതിനാൽ തന്നെ ഓഹരി വിലയിൽ പെട്ടന്ന് വലിയ മുന്നേറ്റം കാണാറില്ല. എന്നാൽ കടുത്ത വിപണി ചാഞ്ചാട്ടങ്ങളിലും നിക്ഷേപകർക്ക് സുരക്ഷിത താവളമൊരുക്കാൻ ഇത്തരം ഓഹരികൾ നിക്ഷേപകരെ സഹായിക്കും. ഇതോടൊപ്പം പരമ്പരാഗത നിക്ഷേപ മാർഗങ്ങളായ സ്ഥിര നിക്ഷേപം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച റിട്ടേൺ നൽകുന്നവയുമാണ് ഡിവിഡന്റ് ഓഹരികൾ.
ലാഭവിഹിതം ലഭിക്കുന്നതിനൊപ്പം ദീർഘകാലത്തേക്ക് നിക്ഷേപം നടത്തുന്നവർക്ക് ഓഹരി മൂല്യത്തിലുണ്ടാകുന്ന വർധനവിലൂടെയും നേട്ടമുണ്ടാക്കാനാകും. ഇത്തരത്തിൽ ഇരട്ടനേട്ടമാണ് ഡിവിഡന്റ് ഓഹരികൾ നൽകുന്നത്.
12 മാസത്തിനിടെ ഏറ്റവും കൂടുതൽ ലാഭവിഹിതം നൽകിയ ഓഹരികളുടെ പട്ടിക ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ഐഡിബിഐ ക്യാപിറ്റൽ പുറത്തുവിട്ടിരുന്നു. 800 കോടി രൂപയില്‍ കൂടുതല്‍ വിപണി മൂലധനമുള്ള കമ്പനികളെ പരിഗണിച്ചാണ് ഐഡിബിഐ ക്യാപിറ്റൽ റിപ്പോർട്ട് തയ്യാറാക്കിത്. ഈ പട്ടികയിൽ ഇരട്ട അക്ക ഡിവിഡന്റ് യീൽഡ് നൽകിയ ഓഹരികളെ അറിയാം.

ഹിന്ദുസ്ഥാൻ സിങ്ക്
ഡിവിഡന്റ് യീല്‍ഡ് കണക്കാക്കുമ്പോള്‍ പട്ടികയില്‍ ആദ്യത്തേത് ഹിന്ദുസ്ഥാന്‍ സിങ്കാണ്. വേദാന്തയാണ് കമ്പനിയുടെ പ്രധാന ഓഹരി ഉടമ. കേന്ദ്ര സര്‍ക്കാരാണ് രണ്ടാമത്തെ വലിയ ഓഹരിയുടമ. കഴിഞ്ഞ 12 മാസത്തിനിടെ 75.5 രൂപയാണ് കമ്പനി ലാഭവിഹിതമായി കൈമാറിയത്. 305.70 രൂപയാണ് നിലവിലെ ഓഹരി വില. ഇതുപ്രകാരം 24.70 ശതമാനമാണ് ഡിവിഡന്റ് യീല്‍ഡ്. 3.77 മടങ്ങാണ് ഓഹരിയുടെ പിബി അനുപാതം.
സനോഫി ഇന്ത്യ
ഫ്രാന്‍സില്‍ നിന്നുള്ള മള്‍ട്ടിനാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സനോഫിയുടെ ഇന്ത്യന്‍ ശാഖയാണ് സനോഫി ഇന്ത്യ. 12 മാസത്തിനിടെ 683 രൂപ ലാഭവിഹിതം കൈമാറിയ കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 11.66 ശതമാനമാണ്. നിലവിലെ ഓഹരി വില 5,858.70 രൂപയാണ്.
റൂറല്‍ ഇലക്ട്രിഫിക്കേഷന് കോര്പ്പറേഷന്
പൊതുമേഖലാ സ്ഥാപനമായ പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെ സബ്സിഡിയറിയാണ് റൂറല്‍ ഇലക്ട്രിഫിക്കേഷന് കോര്പ്പറേഷന്. രാജ്യത്തെ വൈദ്യുത പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്കുന്ന കമ്പനി 12 മാസത്തിനിടെ 13.10 രൂപ ലാഭ വിഹിതം നല്കി. 11.09 ശതമാനമാണ് ഡിവിഡന്റ് യീല്‍ഡ്. 117.70 രൂപയാണ് നിലവിലെ ഓഹരി വില.
കോൾ ഇന്ത്യ
പൊതുമേഖലാ കല്‍ക്കരി കമ്പനിയായ കോള്‍ ഇന്ത്യയുടെ ഡിവിഡന്റ് യീല്‍ഡ് 10.45 ശതമാനമാണ്. 12 മാസത്തിനിടെ 23.25 രൂപ ലാഭ വിഹിതം കൈമാറിയ ഓഹരി നിലവില്‍ 222.5 രൂപയിലാണ് ട്രേഡ് ചെയ്യുന്നത്.

സ്വരാജ് എൻജിൻ
തൊട്ടുപിന്നാലെ പട്ടികയിലുള്ളത് സ്വരാജ് എന്‍ജിനാണ്. ഡീസല്‍ എന്‍ജിനുകളുടെ നിര്‍മാണത്തിനായി കിര്ലോസ്കര് ഓയില്‍ എന്‍ജിനുമായി സഹകരിച്ചാണ് കമ്പനി ആരംഭിച്ചത്. നിലവില്‍ സ്വരാജ് മസ്ദയ്ക്ക് എന്ജിന് ഘടകങ്ങള്‍ നല്‍കുന്നതും സ്വരാജ് എന്‍ജിനാണ്. 12 മാസത്തിനിടെ 160 രൂപ ലാഭ വിഹിതം കൈമാറാന്‍ കമ്പനിക്ക് സാധിച്ചു. 1620 രൂപയാണ് നിലവിലെ ഓഹരി വില. 10 ശതമാനമാണ് ഡിവിഡന്റ് യീല്‍ഡ്.
ഹഡ്കോ ആൻഡ് ഗെയിൽ
ഹൗസിംഗ് ആൻഡ് അര്‍ബന്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് (ഹഡ്കോ), ഗെയില്‍ (ഇന്ത്യ) എന്നിവയും 12 മാസത്തിനുള്ളിൽ 10 ശതമാനത്തിനടുത്ത് ലാഭവിഹിതം നൽകിയ ഓഹരികളാണ്. ഈ കാലയളവില്‍ ഹഡ്കോ നിക്ഷേപകർക്ക് 12.26 രൂപയും ഗെയിൽ 15.95 രൂപയും ലാഭവിഹിതം നല്‍കിയിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ-നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
