ആയിരക്കണക്കിന് ഓഹരികളിൽ നിന്ന് മികച്ച ഓഹരികൾ കണ്ടെത്തി ദീർഘകാലത്തേക്ക് നിക്ഷേപിക്കുക എന്നതാണ് ഓഹരി വിപണി നിക്ഷേപത്തിലെ പ്രധാന വെല്ലുവിളി. കയ്യിലെ പണം ഏതെങ്കിലും ഓഹരികളിൽ നിക്ഷേപിച്ചാൽ പൂർണമായും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. വളർച്ചാ സാധ്യതയില്ലാത്ത ഓഹരികളിലാണ് നിക്ഷേപിക്കുന്നതെങ്കിൽ പണവും കാത്തിരിക്കുന്ന സമയവും നഷ്ടമാകും. ഇത്തരക്കാർക്ക് സാമ്പകത്തിക അനുപാതങ്ങൾ പരിശോധിച്ച് നിക്ഷേപിക്കാം.
ഇതിന് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച മാർഗമാണ് പ്രൈസ് ടു ഇക്വിറ്റി റേഷ്യോ അഥവാ പിഇ അനുപാതം. കുറഞ്ഞ പിഇ അനുപാതമുള്ള ഓഹരികളെ വാല്യു ഓഹരികളായാണ് കണക്കാക്കപ്പെടുന്നത്. ഇത്തരത്തിലുള്ള ഓഹരികൾ ദീർഘകാല നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമാണ്.
ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടാറ്റ സ്റ്റീൽ, എസ്ബിഐ തുടങ്ങി സെക്ടർ പിഇ അനുപാതക്കേക്കാൾ താഴ്ന്ന പിഇ അനുപാതത്തിൽ വ്യാപാരം നടക്കുന്ന 9 ഓഹരികളും അവയുടെ ലക്ഷ്യ വിലയുമാണ് പരിശോധിക്കുന്നത്.

ഇന്‍ഫോസിസ്
ഇന്‍ഫോസിസ് ഓഹരികളുടെ പിഇ അനുപാതം 21.1 മടങ്ങാണ്. അതേസമയം ഐടി ഇന്‍ഡസ്ട്രി പിഇ 25.6 ശതമാനമാണ്. ട്രെന്ഡ്ലൈന് ഡാറ്റ അനുസരിച്ച് ബ്രോക്കറേജുകള്‍ ശരാശരി ലക്ഷ്യ വിലയായ നിശ്ചയിച്ചിട്ടുള്ളത് 1525 രൂപയാണ്. നിലവിലെ വിപണി വിലയായ 1,525 രൂപയില്‍ നിന്ന് 25 ശതമാനം നേട്ടത്തിലാണിത്.
എസ്ബിഐ
10.3 മടങ്ങ് പിഇ അനുപാതത്തിലാണ് എസ്ബിഐ ഓഹരികള്‍ വ്യാപാരം നടക്കുന്നത്. സെക്ടര്‍ പിഇ 17.8 ശതമാനമാണ്. ഓഹരികള്‍ക്ക് 713 രൂപയാണ് ബ്രോക്കര്‍മാര്‍ ശരാശരി ലക്ഷ്യ വില നിശ്ചയിച്ചിട്ടുള്ളത്. 545 രൂപയാണ് നിലവിലെ വിലയായി 545 രൂപയില്‍ നിന്ന് 31ശതമാനം നേട്ടമാണിത്.
ലാര്‍സെന്‍ ആന്‍ഡ് ടെര്‍ബോ
2234 രൂപയില്‍ വ്യാപാരം നടക്കുന്ന ലാര്‍സെന്‍ ആന്‍ഡ് ടെര്‍ബോ ഓഹരിരളില് ബ്രോക്കര്‍മാര്‍ 2465 രൂപയാണ് ശരാശരി ലക്ഷ്യവിലയായി കണക്കാക്കുന്നത്. 10 ശതമാനം നേട്ടമാണിത്. ഓഹരിയുടെ പിഇ 31.1 മടങ്ങാണ്. സെക്ടര്‍ പിഇ 41.3 മടങ്ങാണ്.
എച്ച്സിഎല്‍
ട്രെന്ഡ്ലൈന് ഡാറ്റ അനുസരിച്ച് എച്ച്സിഎല്‍ ഓഹരികള്‍ക്ക് ബ്രോക്കര്‍മാര്‍ നല്കുന്ന ശരാശരി ലക്ഷ്യവില 1183 രൂപയാണ്. നിലവിലെ ഓഹരി വിലയായ 1037 രൂപയേക്കാള്‍ 14 ശതമാനം നേട്ടമാണിത്. 19.5 മടങ്ങ് പിഇയിലാണ് എച്ച്സിഎല്‍ ഓഹരികള്‍ ട്രേഡ് ചെയ്യുന്നത്. 25.6 മടങ്ങാണ് സെക്ടര്‍ പിഇ.
ആക്സിസ് ബാങ്ക്
ആക്സിസ് ബാങ്ക് ഓഹരികളുടെ പിഇ അനുപാതം 13 മടങ്ങാണ്. സെക്ടര്‍ പിഇ 17.8 ശതമാനമാണ്. 869 രൂപ വിലയുള്ള ആക്സിസ് ബാങ്ക് ഓഹരികള്‍ 1,104 രൂപയിലേക്ക് എത്താമെന്നാണ് ബ്രോക്കറേജുകളുടെ വിലയിരുത്തല്‍. 27 ശതമാനം ഉയര്‍ച്ചയാണിത് കാണിക്കുന്നത്.
ടൈറ്റാന്‍
ടൈറ്റാന്‍ ഓഹരികള്‍ക്ക് ബ്രോക്കര്‍മാര്‍ നിശ്ചയിച്ചിട്ടുള്ള ശരാശരി ലക്ഷ്യ വില 2873 രൂപയാണ്. നിലവിലെ ഓഹരിവിലയായ 2,578 രൂപയില്‍ നിന്ന് 11 ശതമാനം നേട്ടമാണിത്. ഓഹരിയുടെ പിഇ അനുപാതം 75.6 മടങ്ങാണ്.
അള്‍ട്രടെക്ക് സിമന്റ്
35.9 മടങ്ങാണ് അള്‍ട്രാടെക്ക് സിമന്റ് ഓഹരിയുടെ പിഇ അനുപാതം. സിമന്റ് സെക്ടറിലെ പിഇ അനുപാതം 38.4 മടങ്ങാണ്. 7473 രൂപ വിലയുള്ള അള്‍ട്രടെക്ക് ഓഹരികള്‍ 7,940 രൂപയിലേക്ക് കുതിക്കാമെന്നാണ് ബ്രോക്കറേജുകളുടെ വിലയിരുത്തല്‍ 6 ശതമാനം നേട്ടമാണിത്.
വിപ്രോ
363 രൂപയില്‍ വ്യാപാരം നടക്കുന്ന വിപ്രോ ഓഹരികള്‍ക്ക് ബ്രോക്കറേജുകള്‍ നല്കിയ ശരാശരി ലക്ഷ്യ വില 403 രൂപയാണ്. 11 ശതമാനം നേട്ടമാണിത്. 17.5 ശതമാനമാണ് പിഇ അനുപാതം. സെക്ടര്‍ പിഇ 25.6 മടങ്ങാണ്.
ടാറ്റ സ്റ്റീല്‍
7.9 മടങ്ങാണ് ടാറ്റ സ്റ്റീല്‍ ഓഹരികളുടെ പിഇ അനുപാതം. സെക്ടര്‍ പിഇ വരുന്നത് 43.9 മടങ്ങാണ്. 108 രൂപ വിലയുള്ള ഓഹരികള്‍ 17 ശതമാനം വളര്‍ന്ന് 126 രൂപയിലേക്ക് എത്താം എന്നാണ് ബ്രോക്കറേജുകളുടെ വിലയിരുത്തല്‍.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications