സെപ്റ്റംബറില്‍ 200 ശതമാനത്തിലധികം ഡിവിഡന്റ് നല്‍കുന്ന 10 ഓഹരികള്‍; കൈവശമുണ്ടോ?

ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനു പുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗം കൂടിയാണ് കമ്പനികളില്‍ നിന്നും അതാത് സമയങ്ങളില്‍ ലഭിക്കുന്ന ലാഭവിഹിതം അഥവാ ഡിവിഡന്റ്. അതായത്, മികച്ച ഡിവിഡന്റ് നല്‍കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകുമെന്ന് സാരം. അതേസമയം സെപ്റ്റംബര്‍ മാസത്തിനിടെ 200 ശതമാനത്തിലധികം ലാഭവിഹിതം പ്രഖ്യാപിച്ച 10 ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.

ഭാരത് ബിജ്ലി

ഭാരത് ബിജ്ലി

രാജ്യത്തെ മുന്‍നിര ഇലക്ട്രിക് എഞ്ചിനീയറിംഗ് കമ്പനികളിലൊന്നാണ് ഭാരത് ബിജ്ലി ലിമിറ്റഡ്. ട്രാന്‍സ്ഫോമറുകള്‍, മോട്ടോറുകള്‍ പോലെയുള്ള വ്യാവസായിക വൈദ്യുത ഉല്‍പ്പന്നങ്ങള്‍ക്കു വേണ്ടിയും പദ്ധതികളുടെ നിര്‍മാണ കരാറുകളിലുമാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്. അതേസമയം 2021-22 സാമ്പത്തിക വര്‍ഷത്തേക്ക് 300 ശതമാനം അന്തിമ ലാഭവിഹിതമാണ് പ്രഖ്യാപിച്ചിരുന്നത്. ഓഹരിയൊന്നിന് 30 രൂപ വീതം നല്‍കുമെന്നായിരുന്നു അറിയിപ്പ്.

ഇതിനുള്ള റെക്കോഡ് തീയതി സെപ്റ്റംബര്‍ 21-നും നിശ്ചയിച്ചു. 2003 മുതലുള്ള കാലയളവില്‍ 16 തവണയാണ് ഭാരത് ബിജ്‌ലി (BSE: 503960, NSE : BBL) ലാഭവിഹിതം നല്‍കിയത്. 2014-17 കാലഘട്ടത്തില്‍ ഡിവിഡന്റ് നല്‍കിയിരുന്നില്ല. ഈ സ്‌മോള്‍ കാപ് ഓഹരിയുടെ കഴിഞ്ഞ ദിവസത്തെ ക്ലോസിങ് 2,047 രൂപയിലായിരുന്നു. ഈ വിലയുടെ അടിസ്ഥാനത്തില്‍ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.47 ശതമാനമാണ്.

എജിഐ ഗ്രീന്‍പാക്

എജിഐ ഗ്രീന്‍പാക്

പാക്കേജിങ്ങിന് ആവശ്യമായ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് എജിഐ ഗ്രീന്‍പാക്. രാജ്യത്തെ രണ്ടാമത്തെ വലിയ ഗ്ലാസ് കണ്ടെയ്‌നര്‍ നിര്‍മാതാക്കളാണ്. നേരത്തെ എച്ച്എസ്‌ഐഎല്‍ ലിമിറ്റഡ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. അതേസമയം 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള 250 ശതമാനം അന്തിമ ലാഭവിഹിതമാണ് നല്‍കുന്നത്. പ്രതിയോഹരി 5 രൂപ വീതമാകും വിതരണം ചെയ്യുക.

ഇതിനുള്ള റെക്കോഡ് തീയതി സെപ്റ്റംബര്‍ 15-നാണ്. 1997 മുതലുള്ള കാലയളവില്‍ 27 തവണയാണ് എജിഐ ഗ്രീന്‍പാക് (BSE: 500187, NSE : AGI) ലാഭവിഹിതം നല്‍കിയത്. ഈ സ്‌മോള്‍ കാപ് ഓഹരി 361 രൂപയിലാണ് വ്യാഴാഴ്ച ക്ലോസ് ചെയ്തത്. ഈ വിലയുടെ അടിസ്ഥാനത്തില്‍ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.39 ശതമാനമാണ്.

എംപയര്‍ ഇന്‍ഡസ്ട്രീസ്

എംപയര്‍ ഇന്‍ഡസ്ട്രീസ്

കണ്ടെയ്‌നര്‍ ഗ്ലാസ്, ശീതികരിച്ച ഭക്ഷ്യവസ്തുക്കളുടെ വ്യാപാരം, റിയല്‍ എസ്റ്റേറ്റ് മേഖലയിലും പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് എംപയര്‍ ഇന്‍ഡസ്ട്രീസ്. അതേസമയം ഓഹരിയില്‍ 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള 250 ശതമാനം അന്തിമ ലാഭവിഹിതമാണ് നല്‍കുന്നത്. ഓഹരിയൊന്നിന് 25 രൂപ വീതമാകും ലഭിക്കുക. ഇതിനുള്ള റെക്കോഡ് തീയതി സെപ്റ്റംബര്‍ 13-നും നിശ്ചയിച്ചു.

2004 മുതലുള്ള കാലയളവില്‍ 20 തവണയാണ് എംപയര്‍ ഇന്‍ഡസ്ട്രീസ് (BSE : 509525) ലാഭവിഹിതം നല്‍കിയത്. കഴിഞ്ഞ 5 വര്‍ഷമായി പ്രതിയോഹരി 25 രൂപ വീതം ലാഭവിഹിതം കൈമാറിയിട്ടുണ്ട്. ഈ മൈക്രോ കാപ് ഓഹരി 733 രൂപയിലാണ് വ്യാഴാഴ്ച ക്ലോസ് ചെയ്തത്. ഈ വിലയുടെ അടിസ്ഥാനത്തില്‍ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 3.41 ശതമാനമാണ്.

അസഹി ഇന്ത്യ ഗ്ലാസ്

അസഹി ഇന്ത്യ ഗ്ലാസ്

വാഹനങ്ങള്‍ക്ക് ആവശ്യമായതും സൗന്ദര്യവത്കരണത്തിനും ഉപയോഗിക്കുന്ന വിവിധതരം ഗ്ലാസുകള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് അസഹി ഇന്ത്യ ഗ്ലാസ് ലിമിറ്റഡ്. അതേസമയം 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള 200 ശതമാനം അന്തിമ ലാഭവിഹിതമാണ് നല്‍കുന്നത്. ഓഹരിയൊന്നിന് 2 രൂപ വീതമാകും നല്‍കുക. ഇതിനുള്ള റെക്കോഡ് തീയതി സെപ്റ്റംബര്‍ 9 ആണ്. 2016 മുതലുള്ള കാലയളവില്‍ 7 തവണയാണ് അസഹി ഇന്ത്യ ഗ്ലാസ് ലാഭവിഹിതം നല്‍കിയത്.

കഴിഞ്ഞ 5 വര്‍ഷമായി പ്രതിയോഹരി 1.30 രൂപ വീതം ലാഭവിഹിതം കൈമാറിയിട്ടുണ്ട്. ഈ മിഡ് കാപ് ഓഹരി 668 രൂപയിലാണ് വ്യാഴാഴ്ച ക്ലോസ് ചെയ്തത്. ഈ വിലയുടെ അടിസ്ഥാനത്തില്‍ അസഹി ഇന്ത്യ ഗ്ലാസ് (BSE: 515030, NSE : ASAHIINDIA) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.30 ശതമാനമാണ്.

പതജ്ഞലി ഫൂഡ്‌സ്

പതജ്ഞലി ഫൂഡ്‌സ്

എണ്ണക്കുരുവിന്റെ സംസ്‌കരണത്തിലും ഭക്ഷ്യ എണ്ണയുടെ നിര്‍മാണത്തിലും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന പ്രമുഖ കമ്പനിയാണ് പതജ്ഞലി ഫൂഡ്‌സ്. നേരത്തെ രുചി സോയ എന്ന ബ്രാന്‍ഡ് നാമത്തിലായിരുന്നു അറിയപ്പെട്ടിരുന്നത്. ഇക്കഴിഞ്ഞ മേയിലാണ് 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള 250 ശതമാനം അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചത്. ഇതുപ്രകാരം ഓഹരിയൊന്നിന് 5 രൂപ വീതമാകും നല്‍കുക. ഇതിനുള്ള റെക്കോഡ് തീയതി സെപ്റ്റംബര്‍ 27-നാണ് നിശ്ചയിച്ചിരിക്കുന്നത്.

2016-2021 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ലാഭവിഹിതം നല്‍കിയിരുന്നില്ല. ഈ മിഡ് കാപ് ഓഹരി 1,375 രൂപയിലായിരുന്നു കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്. നിലവില്‍ പതജ്ഞലി ഫൂഡ്‌സ് (BSE: 500368, NSE : PATANJALI) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.36 ശതമാനമാണ്.

ഹിന്ദുജ ഗ്ലോബല്‍

ഹിന്ദുജ ഗ്ലോബല്‍

ഫോര്‍ച്യൂണ്‍ 500 പട്ടികയിലുള്ള വന്‍കിട കമ്പനികള്‍ക്ക് ഔട്ട്സോഴ്സിംഗ് സേവനങ്ങള്‍ നല്‍കുന്ന പ്രമുഖ ഐടി അധിഷ്ഠിത കമ്പനിയാണ് ഹിന്ദുജ ഗ്ലോബല്‍ സൊല്യൂഷന്‍സ്. കഴിഞ്ഞ മേയ് 30-നായിരുന്നു 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള 250 ശതമാനം അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചത്. ഇതുപ്രകാരം ഓഹരിയൊന്നിന് 25 രൂപ വീതമാകും നിക്ഷേപകര്‍ക്ക് ലഭിക്കുക. ഇതിനുള്ള റെക്കോഡ് തീയതി സെപ്റ്റംബര്‍ 27-നാണ് തീരുമാനിച്ചിരിക്കുന്നത്.

ഓഗസ്റ്റില്‍ പ്രതിയോഹരി 5 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ബോണസ് ഓഹരിയും നല്‍കിയിരുന്നു. ഈ സ്‌മോള്‍ കാപ് ഓഹരി 1,412 രൂപയിലായിരുന്നു വ്യാഴാഴ്ച ക്ലോസ് ചെയ്തത്. നിലവില്‍ ഹിന്ദുജ ഗ്ലോബല്‍ (BSE: 532859, NSE : HGS) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 15.50 ശതമാനമാണ്. ഉയര്‍ന്ന നിലവാരമാണിത്.

പോളിപ്ലെക്സ്

പോളിപ്ലെക്സ്

പാക്കേജിങ്ങിന് ഉപയോഗിക്കുന്ന വിവിധതരം പ്ലാസ്റ്റിക് ഫിലിംസ് നിര്‍മിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് പോളിപ്ലെക്സ് കോര്‍പറേഷന്‍. 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള 210 ശതമാനം അന്തിമ ലാഭവിഹിതം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം ഓഹരിയൊന്നിന് 21 രൂപ വീതമാകും നിക്ഷേപകര്‍ക്ക് ലഭിക്കുക. ഇതിനുള്ള റെക്കോഡ് തീയതി സെപ്റ്റംബര്‍ 24 ആണ്. നേരത്തെ 2022 ഫെബ്രുവരിയില്‍ 35 രൂപയും 2021 നവംബറില്‍ 15 രൂപ വീതവും ഇടക്കാല ലാഭവിഹിതമായി നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം 2,187 രൂപയിലായിരുന്നു പോളിപ്ലെക്‌സ് കോര്‍പറേഷന്‍ (BSE: 524051, NSE : POLYPLEX) ഓഹരിയുടെ ക്ലോസിങ്. നിലവില്‍ ഈ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 4.73 ശതമാനമാണ്.

അംബിക കോട്ടണ്‍

അംബിക കോട്ടണ്‍

മുന്‍നിര ബ്രാന്‍ഡ് തുണിത്തരങ്ങള്‍ക്കു വേണ്ട സവിശേഷ പരുത്തി നൂലുകള്‍ തയ്യാറാക്കുന്ന പ്രമുഖ കമ്പനിയാണ് അംബിക കോട്ടണ്‍ മില്‍സ്. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. കയറ്റുമതിയിലൂടെയാണ് വരുമാനത്തിന്റെ 70 ശതമാനവും കരസ്ഥമാക്കുന്നത്. അതേസമയം 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള 350 ശതമാനം അന്തിമ ലാഭവിഹിതം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം ഓഹരിയൊന്നിന് 35 രൂപ വീതമാകും ലഭിക്കുക.

ഇതിനുള്ള റെക്കോഡ് തീയതി സെപ്റ്റംബര്‍ 23 ആണ്. കഴിഞ്ഞ ദിവസം 1,802 രൂപയിലായിരുന്നു അംബിക കോട്ടണ്‍ (BSE: 531978, NSE : AMBIKCO) ഓഹരിയുടെ ക്ലോസിങ്. നിലവില്‍ ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.93 ശതമാനമാണ്.

എല്‍ഐസി ഹൗസിങ്

എല്‍ഐസി ഹൗസിങ്

രാജ്യത്തെ രണ്ടാമത്തെ വലിയ ഭവന നിര്‍മാണ വായ്പാ സ്ഥാപനമാണ് എല്‍ഐസി ഹൗസിങ് ഫൈനാന്‍സ്. ഇന്‍ഷൂറന്‍സ് ഭീമനും പൊതുമേഖല സ്ഥാപനവുമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ഉപകമ്പനിയാണിത്. അതേസമയം 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള 425 ശതമാനം അന്തിമ ലാഭവിഹിതം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം ഓഹരിയൊന്നിന് 8.5 രൂപ വീതമാകും നല്‍കുന്നത്.

ഇതിനുള്ള റെക്കോഡ് തീയതി സെപ്റ്റംബര്‍ 21 ആണ്. കഴിഞ്ഞ ദിവസം 432.80 രൂപയിലായിരുന്നു എല്‍ഐസി ഹൗസിങ് ഫൈനാന്‍സ് (BSE: 500253, NSE : LICHSGFIN) ഓഹരിയുടെ ക്ലോസിങ്. നിലവില്‍ ഈ മിഡ് കാപ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.95 ശതമാനമാണ്.

ട്രാന്‍സ്‌പെക് ഇന്‍ഡസ്ട്രി

ട്രാന്‍സ്‌പെക് ഇന്‍ഡസ്ട്രി

ടെക്‌സ്റ്റൈല്‍സ്, ഫാര്‍മ, പോളിമേര്‍സ്, അഗ്രോകെമിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ട്രാന്‍സ്‌പെക് ഇന്‍ഡസ്ട്രി ലിമിറ്റഡ്. അതേസമയം 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള 225 ശതമാനം അന്തിമ ലാഭവിഹിതമാണ് നല്‍കുന്നത്. പ്രതിയോഹരി 22.5 രൂപ വീതമാകും കൈമാറുക. ഇതിനുള്ള റെക്കോഡ് തീയതി സെപ്റ്റംബര്‍ 5-നായിരുന്നു.

2005 മുതലുള്ള കാലയളവില്‍ 18 തവണയാണ് ട്രാന്‍സ്‌പെക് ഇന്‍ഡസ്ട്രി ലാഭവിഹിതം നല്‍കിയത്. ഈ സ്‌മോള്‍ കാപ് ഓഹരി 1,884 രൂപയിലായിരുന്നു വ്യാഴാഴ്ച ക്ലോസ് ചെയ്തത്. ഈ വിലയുടെ അടിസ്ഥാനത്തില്‍ ട്രാന്‍സ്‌പെക് ഇന്‍ഡസ്ട്രി (BSE : 506687) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.19 ശതമാനമാണ്.

ശ്രദ്ധിക്കുക

ശ്രദ്ധിക്കുക

ഒരു കമ്പനി എത്രത്തോളം ലാഭ വിഹിതം ഏത് സമയത്ത് നല്‍കുന്നു എന്നതിനെ അടിസ്ഥാനമാക്കി കമ്പിനയുടെ നേതൃത്വത്തിന് ഓഹരി ഉടമകളോടുള്ള സമീപനം എങ്ങനെയെന്ന് മനസ്സിലാക്കാനാവും. ഏതെങ്കിലും ഒരു വര്‍ഷം ഡിവിഡന്റ് ഡിക്ലയര്‍ ചെയ്തതുകൊണ്ടു മാത്രം കാര്യമില്ല. എല്ലാ വര്‍ഷവും സ്ഥിരതയാര്‍ന്ന പ്രകടനം ലാഭവിഹിതം നല്‍കുന്നതില്‍ കാഴ്ചവയ്ക്കുന്ന ഓഹരികള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

കമ്പനിയുടെ പ്രകടനം സ്ഥിരതയാര്‍ന്നതല്ലെങ്കില്‍ കൈ പൊള്ളിയേക്കാം. ലാഭവിഹിതം കൂടിയതു കൊണ്ടാണോ ഓഹരി വില ഇടിഞ്ഞതുകൊണ്ടാണോ ഡിവിഡന്റ് യീല്‍ഡ് കുത്തനെ ഉയര്‍ന്നതെന്ന് വിശകലനം ചെയ്ത് ബോധ്യപ്പെട്ടതിനു ശേഷം മാത്രം വാങ്ങുന്നതിന്റെ തീരുമാനമെടുക്കുക.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X