ഓഹരി വിപണിയിൽ ഈയിടെ നടന്ന വമ്പൻ ഐപിഒകൾ പലതും നിക്ഷേപകരുടെ പണം കവർന്നവയാണ്. പ്രാരംഭ ഓഹരി വില്പനയിൽ നിക്ഷേപം നടത്തിയവർക്ക് വലിയ നഷ്ടം ഈയിടെയുണ്ടായി. 20022ൽ പ്രാരംഭ ഓഹരി വില്പന നടത്തിയ എൽഐസി തന്നെ ഉദാഹരണം. ഇഷ്യൂ വിലയേക്കാൾ 40 ശതമാനത്തോളം കിഴിവിലാണ് എൽഐസി ഓഹരികൾ ഇപ്പോൾ വ്യാപാരം നടക്കുന്നത്.
2021-ൽ 65 ഐപിഒകളും 2022-ൽ 31 ഐപിഒകളുമാണ് നടന്നത്. 2023ൽ, സമീപകാല ഐപിഒകളിൽ 11-ൽ 10 അരങ്ങേറ്റക്കാരും ഇഷ്യൂ വിലയിയേക്കാൾ കിഴിവില്‍ ട്രേഡ് ചെയ്യുന്നത്. അതേസമയം, 2023 ജനുവരിയിൽ വിപണിയിലേക്ക് അരങ്ങേറ്റം കുറിച്ച ഓഹരി നാല് മാസത്തിനിടെ 170 ശതമാനം നേട്ടമാണ് നൽകിയത്.
ഹോംസ്ഫൈ റിയൽറ്റി
2011-ൽ സ്ഥാപിതമായ റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് സ്ഥാപനമാണ് ഹോംസ്ഫൈ റിയൽറ്റി. റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർക്കും വസ്തുക്കൾ വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും, റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ നിക്ഷേപിക്കുന്നവർക്കും ബ്രോക്കിംഗ് സേവനങ്ങൾ നൽകുന്നതാണ് കമ്പനിയുടെ ഉത്തരവാദിത്വം.
പൂനെ, മുംബൈ, നോയിഡ, ബംഗളൂരു എന്നീ നാല് നഗരങ്ങളിലായി കമ്പനിക്ക് ഓഫീസുകളുണ്ട്. 2022 ഡിസംബർ 21 മുതൽ 23 വരെയായിരുന്നു ഹോംസ്ഫൈ റിയൽറ്റിയുടെ പ്രാരംഭ ഓഹരി വില്പന. 2023 ജനുവരി രണ്ടിനാണ് ഓഹരികൾ ലിസ്റ്റ് ചെയ്തത്. പ്രാരംഭ ഓഹരി വില്പനയിലൂടെ ഹോംസ്ഫെ റിയല്‍റ്റി ഏകദേശം 15.86 കോടി രൂപ സമാഹരിച്ചു.

മിന്നുന്ന പ്രകടനം
ലിസ്റ്റ് ചെയ്ത് നാല് മാസത്തിനുള്ളില്‍ തന്നെ നിക്ഷേപകര്‍ക്ക് മള്‍ട്ടിബാഗര്‍ റിട്ടേണാണ് ഹോംസ്ഫൈ റിയൽറ്റി ഓഹരി നല്‍കിയത്. 179 രൂപ നിലവാരത്തിൽ ഇഷ്യു ചെയ്ത ഓഹരികൾ 170 ശതമാനം ഉയര്‍ന്ന് 533 രൂപയിലാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
കഴിഞ്ഞ 5 ട്രേഡിംഗ് സെഷനുകളിലായി 25 ശതമാനം ഓഹരി വില ഉയര്‍ന്നു. 636.50 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. നിലവിലെ ഓഹരി വിലയേക്കാൾ 16 ശതമാനം കൂടുതലാണിത്. 350.55 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന നിരക്ക്. ഈ നിലവാരത്തിൽ നിന്നും 52 ശതമാനം നേട്ടത്തിലാണ് ഓഹരി.
സാമ്പത്തികം
2023 മാര്‍ച്ചില്‍ 599 കോടി രൂപയുടെ പ്രീ-സെയില്‍സ് വോളിയമാണ് ഹോംസ്ഫൈ റിയൽറ്റി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുൻപാദത്തേക്കാൾ 51 ശതമാനം ഉയർച്ചയും വർഷാടിസ്ഥാനത്തിൽ 15 ശതമാനം വര്‍ധനവുമുണ്ട്. 2023 സാമ്പത്തിക വര്‍ഷത്തില്‍, ശരാശരി യൂണിറ്റ് വില 91 ലക്ഷം രൂപയാണ്. ത് മുന്‍ സാമ്പത്തിക വര്‍ഷത്തെ 84 ലക്ഷം രൂപയേക്കാള്‍ 8 ശതമാനം കൂടുതലാണ്. മുംബൈയിലെ വില്പ്പനയില്‍ 42 ശതമാനം വര്‍ധനവും ബംഗളൂരുവിൽ 37 ശതമാനം വര്‍ധനവും ഉണ്ടായി.
ലോധ, റണ്‍വാള്‍ ഗ്രൂപ്പ്, പ്രസ്റ്റീജ്, ഗോദ്റെജ്, എല്‍ ആന്‍ഡ് ടി എന്നിവ ഉള്‍പ്പെടെ 106 ലധികം ഡെലവപ്പർമാരുമായി 2023 സാമ്പത്തിക വർഷത്തിൽ പ്രവർത്തിക്കാൻ കമ്പനിക്കായി. കണക്കുകൾ പ്രകാരം 2023 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ (ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവ്) എട്ട് നഗരങ്ങളിലായി ഇന്ത്യയിലെ ഭവന വില്‍പ്പന 22 ശതമാനം ഉയര്‍ന്ന് 85,850 യൂണിറ്റിലെത്തി.
ഇക്കാലയളവിൽ പുതിയ ലോഞ്ചുകള്‍ 86 ശതമാനം വര്‍ധിച്ച് 79,530 യൂണിറ്റുകളില്‍ നിന്ന് 1,47,780 യൂണിറ്റുകളായി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത



Click it and Unblock the Notifications