ഡിസംബറിന്റെ തുടക്കത്തിൽ വെള്ളിയാഴ്ച നിഫ്റ്റി പുതിയ ഉയരത്തിലെത്തിയ ശേഷമാണ് വ്യാപാരം അവസാനിപ്പിച്ചത്. മികച്ച ജിഡിപി ഡാറ്റയും ആഗോള വിപണിയിലെ ഉന്മേഷവും മൂലം വിദേശ നിക്ഷേപകർ ആവേശത്തോടെ വിപണിയിൽ സജീവമായതിനാൽ കഴിഞ്ഞ വാരം കളറായി. ഈ വാരം വിപണിയുടെ സഞ്ചാരത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം, ആർബിഐ പോളിസി യോഗം, വിദേശ നിക്ഷേപകരുടെ ഇടപെടൽ തുടങ്ങിയവ. ഓരോന്നും എങ്ങനെ വിപണിയെ സ്വാധീനിക്കുമെന്ന് നോക്കാം.
വിപണിക്ക് കരുത്താകും തിരഞ്ഞെടുപ്പ് ഫലം
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ മൂന്നിലും വിജയിച്ച് ബിജെപി മുന്നേറിയതിനാൽ തിങ്കളാഴ്ച വിപണി കൂടുതൽ നേട്ടമുണ്ടാക്കാനാണ് സാധ്യതയെ വിപണി വിദഗ്ധർ വിലയിരുത്തുന്നു. ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റ് ശക്തമായ ബുള്ളിഷ് മൂഡിലായതിനാൽ ബിജെപിയുടെ വിജയം കൂടുതൽ നേട്ടം സമ്മാനിക്കുമെന്ന് എംകെ ഗ്ലോബൽ സെക്യൂരിറ്റീസ് വിലയിരുത്തുന്നു.
ബിജെപിയുടെ നിർണായക വിജയം 2024ലെ പൊതുതിരഞ്ഞെടുപ്പിൽ പാർട്ടി മുന്നിലെന്ന അഭിപ്രായ സമന്വയത്തെ ശക്തിപ്പെടുത്തും. പോളിസി തുടർച്ച അനുകൂലായി കാണുന്നതിനാൽ ഇത് നിലവിലെ റാലിക്ക് ശക്തിപകരുമെന്ന് എംകെ ഗ്ലോബൽ സെക്യൂരിറ്റീസ് വ്യക്തമാക്കി.

പൊതു തിരഞ്ഞെടുപ്പിന് മുൻപ് ബെഞ്ച്മാർക് സൂചികകളിൽ പെട്ടെന്നുള്ള കുതിച്ചുചാട്ടം കാണാറുണ്ടെന്ന് ഇൻവാസറ്റ് പിഎംഎസിന്റെ പങ്കാളിയും ഗവേഷണ മേധാവിയുമായ അനിരുദ്ധ് ഗാർഗ് പറഞ്ഞു.ഉദാഹരണത്തിന് ആദ്യ മോദി സർക്കാരിന് മുൻപ് സെൻസെക്‌സ് 18.2 ശതമാനവും രണ്ടാം യുപിഎ ഭരണത്തിന് മുൻപ് 29.7 ശതമാനവും ഉയർന്നു. തിരഞ്ഞെടുപ്പിന് മുൻപുള്ള ഈ റാലി ഭാവി രാഷ്ട്രീയ സ്ഥിരതയിൽ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ഗാർഗ് വിലയിരുത്തുന്നു.
ആർബിഐ പണനയ യോഗം
നിക്ഷേപകർ കണ്ണുവെയ്ക്കേണ്ട മറ്റൊരു കാര്യമാണ് ആർബിഐ പണനയ യോഗം. 2024 സാമ്പത്തിക വർഷത്തിലെ അഞ്ചാമത്തെ പണനയ യോഗം ഡിസംബർ 6-8 തീയതികളിലാണ് നടക്കുക. ഒക്ടോബറിലെ ഉപഭോക്തൃ വില പണപ്പെരുപ്പവും സെപ്റ്റംബർ പാദത്തിലെ ജിഡിപി വളർച്ചയും അടിസ്ഥാനമാക്കി ആഭ്യന്തര സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ യോഗത്തിൽ വിലയിരുത്തും.
ഒക്ടോബറിലെ പണപ്പെരുപ്പം 4.87 ശതമാനമായി കുറയുകയും സെപ്റ്റംബർ പാദത്തിലെ ജിഡിപി ഡാറ്റ 7.6 ശതമാനമായി വളരുകയും ചെയ്തു. ആഗോള തലത്തിലും പണപ്പെരുപ്പം കുറയുന്ന സാഹചര്യമണ്. നിലവിലുള്ള ആഭ്യന്തര, ആഗോള ഘടകങ്ങളുടെ പശ്ചാത്തലത്തിൽ ആർബിഐ റിസർവ് ബാങ്ക് പലിശനിരക്കിൽ മാറ്റമില്ലാതെ തുടരാനാണ് സാധ്യത.
ആഗോള വിപണി
ആഭ്യന്തര വിപണിയിലെ നിലവിലെ റാലിയെ സഹായിച്ച മറ്റൊരു ഘടകം ആഗോള വിപണിയിലെ ശക്തമായ മുന്നേറ്റമാണ്. യുഎസിലെയും യൂറോപ്പിലെയും ബെഞ്ച്മാർക്ക് സൂചികകൾ കഴിഞ്ഞ വാരം 0.4-2.4 ശതമാനം പ്രതിവാര നേട്ടമുണ്ടാക്കി. അതേസമയം പ്രധാന ഏഷ്യൻ വിപണികൾ നഷ്ടത്തിലായിരുന്നെങ്കിലും ഇന്ത്യ നേട്ടമുണ്ടാക്കി. ആഗോള വിപണികളിലെ മുന്നേറ്റം തുടരുകയാണെങ്കിൽ അത് ആഭ്യന്തര വിപണിയിലെ റാലിക്ക് കൂടുതൽ കരുത്ത് നൽകും.
വിദേശ നിക്ഷേപകരുടെ സാന്നിധ്യം
അമേരിക്കയിൽ ബോണ്ട് വരുമാനം ഇടിഞ്ഞതും മെഗാ ഐപിഒകളും ഇന്ത്യൻ വിപണിയിലേക്ക് വിദേശ നിക്ഷേപകരെ എത്തിച്ചു. കഴിഞ്ഞ രണ്ട് മാസങ്ങളിൽ വിൽപ്പനക്കാരായതിന് ശേഷം നവംബറിൽ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ 1 ബില്യൺ ഡോളറിലധികം നിക്ഷേപിച്ചു. തിരഞ്ഞെടുപ്പ് ഫലം ഭരണകക്ഷിക്ക് അനുകൂലമായതിനാൽ വിദേശ നിക്ഷേപകരും ഭാഗമാകുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
അതേസമയം മൊത്തത്തിലുള്ള വിപണി മൂല്യം ഉയർന്ന തലത്തിൽ എത്തിയതിനാൽ വിദേശ നിക്ഷേപകർ വിൽപ്പനകാരാനാകും സാധ്യതയുണ്ടെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഐ ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാർ പറഞ്ഞു.
കോർപ്പറേറ്റ് നടപടികൾ
ഡിസംബർ 1 ന് ആരംഭിച്ച ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ ഷെയർ ബൈബാക്ക് ഓഫർ ഡിസംബർ 7 വരെ തുറന്നിരിക്കും. ഡിസംബർ 1 ന് ഏകദേശം 70 ശതമാനം ബൈബാക്കും പൂർത്തിയായി. ഓഹരി ഉടമകളിൽ നിന്ന് 40.96 കോടി ഓഹരികൾ തിരികെ വാങ്ങാനാണ് കമ്പനി തീരുമാനം. 4,150 രൂപയണ് നിശ്ചയിച്ച ബൈബാക്ക് വില. പൂജ എന്റർടെയ്ൻമെന്റ്, ധ്യാനി ടൈൽസ് എന്നിവ ഈ വാരം എക്സ് ബോണസ് ട്രേഡ് ചെയ്യും.
More From GoodReturns

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications