റിലയൻസിൽ നിന്ന് ജിയോ ഫിനാൻഷ്യൽ സർവീസ് ലിസ്റ്റ് ചെയ്തതിന് പിന്നാലെ ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ഐപിഒ. ഓരോ ആഴ്ചയും നാലും അഞ്ചും പുതിയ കമ്പനികൾ വിപണിയിലെത്തുമ്പോൾ ഐപിഒ ആവേശം വേണ്ടുവോണമുണ്ട് വിപണിയിൽ.
2023ൽ വിപണിയിലെത്തിയ ഐഡിയഫ്രോജ് ടെക്നോളജീ, ഉത്കൃഷ് സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവ യഥാക്രമം 92 ശതമാനം, 91 ശതമാനം റിട്ടേണോടെയാണ് ലിസ്റ്റ് ചെയ്തത്. മികച്ച കമ്പനികളുടെ വരവും മികച്ച ലിസ്റ്റിംഗ് നേട്ടവും അടക്കമുള്ള കാര്യങ്ങൾ ഐപിഒയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നുണ്ട്.
സബ്സ്ക്രിപ്ഷൻ പൂർത്തിയായ ടാറ്റ ടെക്നോളജീസ് ഈ വാരം നേട്ടത്തോടെയുള്ള ലിസ്റ്റിംഗാണ് വിപണി പ്രതീക്ഷിക്കുന്നത്. ഇതിനൊപ്പം മറ്റ് നാല് കമ്പനികളുടെ ലിസ്റ്റിംഗും ഈ വാരം ഉണ്ടാകും. ഇപ്പോഴത്തെ ഐപിഒയിൽ നേട്ടം പ്രതീക്ഷിക്കുന്നവർ കഴിഞ്ഞ കാല ഐപിഒകളുടെ പ്രകടനം ഒന്ന് പരിഗണിക്കാവുന്നതാണ്. 2021-ൽ ഐപിഒ വിപണിയിൽ എത്തിയ ന്യൂജെൻ കമ്പനികൾ ഭൂരിഭാഗവും വെല്ലുവിളിയിലാണ്. ഇഷ്യൂ വിലയിൽ നിന്ന് ഇപ്പോഴും നേട്ടത്തിൽ വ്യാപാരം നടക്കുന്നതക് സൊമാറ്റോയ്ക്ക് മാത്രമാണ്. ഈ നഷ്ട കണക്ക് പരിശോധിക്കാം.

സൊമാറ്റോ
ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയുടെ ഐപിഒ ഇഷ്യു വില 76 രൂപയായിരുന്നു. നിലവില്‍ 113 രൂപയില്‍ വ്യാപാരം നടക്കുന്ന ഓഹരികള്‍ ഇഷ്യു വിലയേക്കാള്‍ 49 ശതമാനം നേട്ടമുണ്ട്. അതേസമയം 116 രൂപയിലാണ് സൊമാറ്റോ ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്തത്. 51.32 ശതമാനം നേട്ടത്തോടെയായിരുന്നു ഇത്.
കാര്‍ട്രേഡ് ടെക്
കാറുകള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും സഹായിക്കുന്ന ഓണ്‍ലൈന്‍ ഓട്ടോ ക്ലാസിഫൈഡ് പ്ലാറ്റഫോമാണ് കാര്‍ട്രേഡ് ടെക്. കാര്‍വാല, കാര്‍ട്രേഡ്, ശ്രീറാം ഓട്ടോമാള്‍, ബൈക്ക്#വാല, കാര്‍ട്രേഡ് എക്‌സ്‌ചേഞ്ച് എന്നി ബ്രാന്‍ഡുകള്‍ വഴിയാണ് കാര്‍ട്രേഡ്‌ടെക് പ്രവര്‍ത്തിക്കുന്നത്. 1,618 രൂപ ഇഷ്യു വിലയുണ്ടായിരുന്ന കമ്പനിയുടെ ഓഹരികള്‍ 1,599.80രൂപയിലാണ് വിപണിയില്‍ ലിസ്റ്റ് ചെയ്തത്. 1.11 ശതമാനം ഡിസ്‌ക്കൗണ്ടില്‍ ലിസ്റ്റ് ചെയ്ത ഓഹരികള്‍ 841.50 രൂപയിലാണ് ട്രേഡ് ചെയ്യുന്നത്. ഇത് ഇഷ്യു വിലയേക്കാള്‍ 45 ശതമാനത്തോളം ഇടിവിലാണ്.
എഫ്എസ്എന്‍- ഇകോമേഴ്‌സ് വെഞ്ചേഴ്‌സ്
രാജ്യത്തെ മുന്‍നിര ഓണ്‍ലൈന്‍ ബ്യൂട്ടി, പേഴ്‌സണല്‍ കെയര്‍, ഫാഷന്‍ പ്ലാറ്റ്‌ഫോമായാ നൈകയുടെ മാതൃസ്ഥാപനമാണ് എഫ്എസ്എന്‍- ഇകോമേഴ്‌സ് വെഞ്ചേഴ്‌സ്. 77.87 ശതമാനം പ്രീമിയത്തില്‍ 2001 രൂപയിലാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. കമ്പനിയുടെ ഐപിഒ ഇഷ്യു വില 1125 രൂപയായിരുന്നു. ലിസ്റ്റിംഗിന് ശേഷം ബോണസ് ഇഷ്യു നടത്തിയതോടെ ഇഷ്യു വില 187 രൂപയായി അഡ്ജസ്റ്റ് ചെയ്തു. നിലവില്‍ 172 രൂപയില്‍ വ്യാപാരം നടക്കുന്ന ഓഹരി ഇഷ്യുവിലയേക്കാള്‍ 8.24 ശതമാനം ഇടിവിലാണ്.
വണ്‍97 കമ്മ്യൂണിക്കേഷന്‍സ്
ഡിജിറ്റല്‍ പേയ്‌മെന്റ് സേവനദാതാവായ പേടിഎമ്മിന്റെ മാതൃസ്ഥാപനമാണ് വണ്‍97 കമ്മ്യൂണിക്കേഷന്‍സ്. 2150 രൂപയായിരുന്നു കമ്പനിയുടെ ഐപിഒ ഇഷ്യു വില. 9 ശതമാനം ഡിസ്‌ക്കൗണ്ടില്‍ 1,950 രൂപയിലാണ് പേടിഎം ലിസ്റ്റ് ചെയ്തത്. എന്നാല്‍ ലോവര്‍സര്‍ക്യൂട്ടിലേക്ക് വീണ ഓഹരി ആദ്യ ദിനം ക്ലോസ് ചെയ്തത് 1,564 രൂപയിലാണ്. വെള്ളിയാഴ്ച 895 രൂപയില്‍ ക്ലോസ് ചെയ്തക ഓഹരി ഇഷ്യു വിലയേക്കാള്‍ 60 ശതമാനത്തോളം ഇടിവിലാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു



Click it and Unblock the Notifications