ഈ വ്യാപാര ആഴ്ചയിൽ 6 കമ്പനികളാണ് പ്രാരംഭ ഓഹരി വിൽപ്പനയിലേക്ക് കടക്കുന്നത്. 6 കമ്പനികളും കൂടി ഐപിഒയിലൂടെ 7,400 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. നവംബർ മിനി രത്‌ന കമ്പനിയായ ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ഏജൻസിയുടെ ഐപിഒ 21 ന് ആരംഭിച്ചു.
22 ന് ആരംഭിച്ച ടാറ്റ ടെക്നോളജീസ്, ഗാന്ധർ ഓയിൽ റിഫൈനറി ഇന്ത്യ, ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ്, ഫ്ലെയർ റെെറ്റിംഗ് ഇൻഡസ്ട്രീസ്, റോക്കിംഗ് ഡീൽസ് സർക്കുലർ എക്കണോമി എന്നിവയാണ് പുതുതായി വിപണിയിലേക്ക് എത്തുന്നത്. 20 വർഷത്തിന് ശേഷം ടാറ്റ കുടുംബത്തിൽ നിന്നുള്ള ഐപിഒ ആയതിനാൽ ടാറ്റ ടെക്നോളജീസിൽ വലിയ നിക്ഷേപ പങ്കാളിത്തം കാണാനുണ്ട്.
രാവിലെ സബ്സ്ക്രിപ്ഷൻ ആരംഭിച്ചതോടെ ഇഷ്യു ഓവർ സബ്സ്ക്രൈബ്ഡായി. രാവിലെ 10:48 ഓടെ മൊത്തം 6,04,26,120 ഓഹരികൾക്കുള്ള അപേക്ഷകളാണ് ലഭിച്ചത്. ഇത് ഇഷ്യൂ സൈസായ 4,50,29,207 ഓഹരികളുടെ 1.34 മടങ്ങാണ്. ഈ ഘട്ടത്തിൽ ഐപിഒയ്ക്ക് അപേക്ഷിക്കുന്ന നിക്ഷേപകർ ഓഹരികൾ ലഭിക്കാനുള്ള സാധ്യത വർധിപ്പിക്കാനുള്ള വഴികൾ തേടണം. ഇതിനായി അപേക്ഷിക്കുന്നതിന് മുൻപ് എന്തെല്ലാം ശ്രദ്ധിക്കണമെന്ന് നോക്കാം.

ഓഹരികൾ ലഭിക്കുന്നത് എങ്ങനെ
പ്രാരംഭ ഓഹരി വിൽപ്പനയിൽ ഓഹരികളുടെ വിഹിതം പ്രാഥമികമായി നിർണ്ണയിക്കുന്നത് ഒരു ഓട്ടോമേറ്റഡ് സിസ്റ്റമാണ്. ഓവർസബ്‌സ്‌ക്രിപ്‌ഷനിലേക്ക് നീങ്ങുമ്പോൾ മിക്ക റീട്ടെയിൽ നിക്ഷേപകർക്കും ഉയർന്ന ഡിമാൻഡ് കാരണം ബിഡ് ചെയ്തതിനേക്കാൾ കുറച്ച് ഓഹരികൾ മാത്രമേ ലഭിക്കൂ. ചിലരുടെ അപേക്ഷകൾ തള്ളിപോകാനും സാധ്യതയുണ്ട. അലോട്ട്‌മെന്റിന്റെ സാധ്യത വർദ്ധിപ്പിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.
ചെറിയ അപേക്ഷകളിലേക്ക് ശ്രദ്ധിക്കാം
വലിപ്പത്തിലുള്ള അപേക്ഷകൾ ഒഴിവാക്കുക എന്നതാണ് ഐപിഒയിൽ ശ്രദ്ധിക്കേണ്ട ആദ്യ പാഠം. ഒരു ലോട്ടിനേക്കാൾ പ്രത്യേക നേട്ടമൊന്നും വലിയ ലോട്ടുകളായി അപേക്ഷിക്കുന്നതിലൂടെ ലഭിക്കുന്നില്ല ഓവർസബ്‌സ്‌ക്രിപ്‌ഷൻ ഉണ്ടായാൽ എല്ലാ അപേക്ഷകർക്കും കുറഞ്ഞത് ഒരു ലോട്ടെങ്കിലും ഐപിഒ അലോട്ട്‌മെന്റ് ലഭിക്കുന്നുണ്ടെന്നാണ് ആദ്യം ഉറപ്പാക്കുക. അതിന് ശേഷമാണ് അധിക അലോട്ട്മെന്റ് പരിഗണിക്കുക. അതിനാൽ ചെറിയ ലോട്ടുകളിലേക്ക് നീങ്ങുന്നതാണ് റീട്ടെയിൽ നിക്ഷേപകർക്ക് ഗുണം.
ഐപിഒ വില
റീട്ടെയിൽ ക്വാട്ടയിലാണ് അപേക്ഷിക്കുന്നതെങ്കിൽ ഏതെങ്കിലും വില നിശ്ചയിക്കുന്നതിന് പകരം കട്ട്-ഓഫിൽ ബിഡ് ചെയ്യുകയാണ് നിക്ഷേപകർ ശ്രദ്ധിക്കേണ്ടത്. അതുവഴി, ബിഡ് ചെയ്ത അപേക്ഷകൾ വിലയിലെ വ്യത്യാസത്തിന്റെ പേരിൽ നഷ്‌ടപ്പെടാനുള്ള സാധ്യതയില്ല.
നേരത്തെ അപേക്ഷിക്കുക
ഐപിഒ വിശദാംശങ്ങൾ ലഭിച്ചാൽ സബ്സ്ക്രിപ്ഷൻ തീയതിയുടെ തുടക്കത്തിൽ തന്നെ നിക്ഷേപിക്കാൻ ശ്രമിക്കുക. അവസാന ദിവസം വൈകുന്നേരം 5 മണി വരെയാണ് എക്സ്ചേഞ്ചുകൾ ഐപിഒയ്ക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നത്. മിക്ക ബ്രോക്കർമാരും ഉച്ചയ്ക്ക് ശേഷം റീട്ടെയിൽ അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്താറുണ്ട്. അതിനുശേഷം അപേക്ഷ സമർപ്പിച്ചാൽ അപേക്ഷ നിരസിക്കാനുള്ള സാധ്യതയുണ്ട്. 3 ദിവസത്തെ ഐപിഒയിൽ ആദ്യ രണ്ട് ദിവസങ്ങളിൽ തന്നെ നിക്ഷേപം നടത്തുന്നതാണ് നല്ലത്.
ഒന്നിലധികം ബ്രോക്കർമാർ
വ്യത്യസ്ത ബ്രോക്കർമാർ മുഖേന ഒരു ഐപിഒയിൽ അപേക്ഷിക്കുന്നത് പൂർണമായ നിരസിക്കലിന് കാരണമാകും. ഒരു നിക്ഷേപകൻ ഒരേ പേരോ ഡീമാറ്റ് അക്കൗണ്ടോ പാൻ നമ്പറോ ഉപയോഗിച്ച് ഐപിഒയ്ക്ക് ഒന്നിലധികം അപേക്ഷകൾ സമർപ്പിച്ചാൽ ഈ അപേക്ഷകളെല്ലാം നിരസിക്കപ്പെടും. ഒരു ആപ്ലിക്കേഷൻ, ഒരു പാൻ എന്നിവ മാത്രമെ സ്വീകരികുകയുള്ളൂ.
കുടുംബത്തിലെ ഓരോ അംഗത്തിനും കീഴിൽ അപേക്ഷിക്കുക എന്നതാണ് ഒന്നിലധികം അപേക്ഷകൾ നൽകുന്നതിനുള്ള ഏക മാർഗം. ഇതിനായി എല്ലാ കുടുംബാംഗങ്ങൾക്കും പാൻ നമ്പറും ഡീമാറ്റ് അക്കൗണ്ടും വേണം.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത



Click it and Unblock the Notifications