ഓഹരി വിപണിയില്‍ നിക്ഷേപിച്ച് ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്ന റീട്ടെയില്‍ നിക്ഷേപകര്‍ക്ക് പറ്റിയ 2 മാര്‍ഗങ്ങളാണ് മൂലധന നേട്ടവും ലാഭവിഹിതവും. കുറഞ്ഞ വിലയ്ക്ക് വാങ്ങിയ ഓഹരികള്‍ വലിയ വിലയ്ക്ക് വിറ്റ് മൂലധന നേട്ടമുണ്ടാക്കാം. 100 രൂപയുടെ 200 ഓഹരികള്‍ വാങ്ങിയ വ്യക്തി ഓഹരി വില 240 രൂപയെത്തുമ്പോള്‍ വില്പന നടത്തിയാല്‍ ഓഹരിയൊന്നിന് 140 രൂപ ലാഭം ലഭിക്കും. ലാഭവിഹിതം എന്നത് ഓഹരി വില്പന നടത്താതെ തന്നെ ഓഹരിയില്‍ നിന്ന് നേട്ടമുണ്ടാക്കുന്ന രീതിയാണ്.
കമ്പനികള്‍ ലാഭത്തിന്റെ ഒരു ഭാഗം ഓഹരി ഉടമകള്‍ക്കായി വിതരണം ചെയ്യുന്നതാണ് ലാഭവിഹിതം. ഇടക്കാല ലാഭവിഹിതങ്ങളായും ഫൈനല്‍ ലാഭവിഹിതമായും കമ്പനികള്‍ ലാഭവിഹിതം കൈമാറാറുണ്ട്. ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്‍കുന്ന കമ്പനികളില്‍ നിക്ഷേപിച്ചാല്‍ നിക്ഷേപ കാലയളവോളം സ്ഥിര വരുമാനം നേടാന്‍ സാധിക്കും.
ഓഹരികളിൽ നിന്ന് സ്ഥിര വരുമാനം
എല്ലാ മാസവും വരുമാനം ലഭിക്കുന്നതിന് ബോണ്ടുകളിലോ ആന്യുറ്റി പ്ലാനുകളിലോ മാസ വരുമാന പദ്ധതികളിലോ നിക്ഷേപിക്കാനാണ് പൊതുവെ താൽപര്യപ്പെടുന്നത്. ഓഹരികളിൽ ഒറ്റത്തവണ നിക്ഷേപം നടത്തുകയും സ്ഥിര വരുമാനം നേടാൻ സാധിക്കുകയും ചെയ്യും. ഇതിന് തുടർച്ചയായി ലാഭവിഹിതം കൈമാറുന്ന കമ്പനികളുടെ ഓഹരിയിൽ നിക്ഷേപിച്ചാൽ മതിയാകും.

ഇത്തരം കമ്പനികളിലെ ലാഭവിഹിതം നേരിട്ട് ബാങ്ക് അക്കൗണ്ടിലെത്തും. ഒരു വ്യക്തിക്ക് പ്രതിമാസം 25,000 രൂപയോ പ്രതിവർഷം 3 ലക്ഷം രൂപയോ വരുമാനം ആവശ്യമുണ്ടെങ്കില്‍ 4 ശതമാനം ഡിവിഡന്റ് യീൽഡുള്ള ഓഹരിയിൽ നിക്ഷേപിക്കാൻ 75,00,000 രൂപയുടെ പ്രാഥമിക നിക്ഷേപം ആവശ്യമാണ്.
എത്ര ഓഹരികൾ വേണം
ദലാൽ സ്ട്രീറ്റ് ഇൻവെസ്റ്റ്മെന്റ് പട്ടിക പ്രകാരം വേദാന്ത, ഹിന്ദുസ്ഥാൻ സിങ്ക്, ആർഎസ്ഡബ്ലുഎം എന്നീ ഓഹരികളിൽ നിക്ഷേപിക്കുന്നൊരാൾക്ക് 1 ലക്ഷം രൂപ മാസത്തിൽ ലഭിക്കാൻ എത്ര ഓഹരികൾ ആവശ്യമാണെന്ന് നോക്കാം.
വേദാന്തയുടെ നിലവിലെ ഡിവിഡന്റ് യീല്‍ഡ് 37 ശതമാനമാണ്. മാസം 1 ലക്ഷം രൂപ വരുമാനം ആവശ്യമുള്ളൊരാള്‍ക്ക് 11,820 ഓഹരികള്‍ ആവശ്യമാണ്. 276 രൂപയാണ് നിലവിലെ ഓഹരി വില. 12 മാസത്തിനിടെ 101.50 രൂപയാണ് ലാഭവിഹിതമായി നല്‍കിയത്. 11,820 ഓഹരികളുള്ള വ്യക്തിക്ക് വര്‍ഷത്തില്‍ 11,99,730 രൂപ ലഭിക്കും. മാസത്തില്‍ 99,977 രൂപ ലഭിക്കാന്‍ സഹായിക്കും.
ഹിന്ദുസ്ഥാന്‍ സിങ്ക് ഓഹരികള്‍ക്ക് 24 ശതമാനമാണ് ഡിവിഡന്റ് യീല്‍ഡ്. 1 ലക്ഷം രൂപ മാസത്തിൽ ലാഭവിഹിതം ആവശ്യമാണെങ്കില്‍ 15,900 ഓഹരികള്‍ കയ്യിലുണ്ടാകണം. 320 രൂപയാണ് നിലവിലെ വില. 12 മാസത്തിനിടെ 75.50 രൂപയാണ് നൽകിയ ലാഭവിഹിതം. 15,900 രൂപ കയ്യിലുള്ള വ്യക്തിക്ക് 12 മാസത്തിനിടെ 12,00,450 രൂപ ലഭിച്ചിട്ടുണ്ടാകും.
ടെക്സ്‌റ്റൈല്‍ കമ്പനിയായ ആര്‍എസ്ഡബ്ല്യുഎം ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 15 ശതമാനമാണ്. 169.65 രൂപയാണ് ഓഹരി വില. 48,000 ഓഹരികളുണ്ടെങ്കിൽ മാസത്തിൽ 1 ലക്ഷം രൂപ വരുമാനം നേടാൻ സാധിക്കുമെന്ന് ദലാലൽ സ്ട്രീറ്റ് ഇൻവെസ്റ്റ്മെന്റ് പറയുന്നു. 12 മാസത്തിനിടെ 25 രൂപയാണ് കമ്പനി ഓഹരിയൊന്നിന് നൽകിയ ലാഭവിഹിതം. 48,000 ഓഹരികളുണ്ടായ വ്യക്തിക്ക് 12 ലക്ഷം രൂപ വാർഷിക വരുമാനം ലഭിച്ചിട്ടുണ്ടാകും.
കഴിഞ്ഞ 12 മാസത്തെ ലാഭവിഹതത്തെ അടിസ്ഥാനമാക്കിയുണ്ടാക്കിയ കണക്കാണിത്. ഓരോ പാദത്തിലും കമ്പനികളുടെ പ്രകടനം അനുസരിച്ച് ലാഭവിഹിതം വ്യത്യാസപ്പെടും എന്ന കാര്യം നിക്ഷേപകർ ശ്രദ്ധിക്കണം.
ഡിവിഡന്റ് ഓഹരികൾ
ഡെബ്റ്റ് നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന മികച്ച നിരക്കായ 8 ശതമാനത്തിന് മുകളിൽ ഡിവിഡന്റ് യീൽഡ് നിലനിർത്തുന്നതും തുടർച്ചയായി ലാഭവിഹിതം നൽകുന്നതുമായ ഓഹരികളെ നോക്കാം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍, എന്‍എംഡിസി, പിടിസി ഇന്ത്യ, നാല്‍ക്കോ, പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, കോള്‍ ഇന്ത്യ , ഒഎന്‍ജിസി, ഗെയില്‍ എന്നിവയാണ് പ്രധാന ഡിവിഡന്റ് ഓഹരികൾ
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത



Click it and Unblock the Notifications