ഓഹരി വിപണിയിൽ ചാഞ്ചാട്ടം ഉണ്ടാവുന്നു. അതിന്റെ ഭാഗമായി നിരവധി ഓഹരി വിലയിൽ മാറ്റം വരുന്നു. വിപണിയിലെ മാറ്റങ്ങളാണ് ഇതിന് കാരണം. ഇപ്പോൾ ഒ.എൻ.ജി.സി (ഓയിൽ ആൻഡ് നാച്വുറൽ ഗ്യാസ് കോർപ്പറേഷൻ) ഓഹരി വില പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എച്ച്.എസ്.ബി.സി കുറച്ചിരിക്കുന്നു. എച്ച്.എസ്.ബി.സിയുടെ റേറ്റിംഗിന്റെ അടിസ്ഥാനത്തിലാണ് ഈ ഇടിവ് വരുന്നത്. മാത്രമല്ല എച്ച്.എസ്.ബി.സി ഒ.എൻ.ജി.സി ഓഹരികളുടെ ടാർഗെറ്റ് വിലയും കുറച്ചിട്ടുണ്ട്.
ഇത്തരത്തിൽ എച്ച്.എസ്.ബി.സി എന്തുകൊണ്ടായിരിക്കും ഒ.എൻ.ജി.സിയുടെ ഓഹരി വിലയും ടാർഗറ്റ് വിലയും കുറച്ചിരിക്കുന്നത്? ഇതിനു പിന്നിൽ പ്രധാനമായും 4 കാരണങ്ങളുണ്ട്. അതിനു മുന്നേ ഒ.എൻ.ജി.സിയുടെ ടാർഗറ്റ് വില എത്രയാണെന്ന് പരിശോധിക്കാം....
ഒ.എൻ.ജി.സി ഷെയർ വില
ഒ.എൻ.ജി.സിയുടെ ടാർഗെറ്റ് വില 230 രൂപയിൽ നിന്ന് 215 രൂപയായി എച്ച്.എസ്.ബി.സി കുറച്ചു. ഒ.എൻ.ജി.സി ഓഹരികൾ ചൊവ്വാഴ്ച (ഡിസംബർ 9) ബി.എസ്.ഇയിൽ 256.90 രൂപയിൽ ക്ലോസ് ചെയ്തു. നിലവിലെ ടാർഗെറ്റ് വില 16 ശതമാനത്തിൻ്റെ കുറവിനെ സൂചിപ്പിക്കുന്നു. ഈ
പൊതുമേഖലാ ഓഹരി YTD അടിസ്ഥാനത്തിൽ 25 ശതമാനവും കഴിഞ്ഞ ഒരു വർഷത്തിനിടെ 32 ശതമാനവും ഉയർന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സ്റ്റോക്ക് 82% വർദ്ധിക്കുകയും 5 വർഷത്തിനുള്ളിൽ 105% മൾട്ടിബാഗർ റിട്ടേൺ നൽകുകയും ചെയ്തു.

എച്ച്.എസ്.ബി.സി ഒ.എൻ.ജി.സിയുടെ ടാർഗറ്റ് വില കുറക്കാൻ കാരണം?
1. ഉത്പാദനം കുറയുന്നതാണ് ഒ.എൻ.ജി.സി നേരിടുന്ന പ്രധാന പ്രശ്നം. പഴയ ഓഫ്‌ഷോർ ഫീൽഡുകളിൽ നിന്ന് ഉൽപാദന നിലവാരം നിലനിർത്തുന്നതിൽ കമ്പനി വെല്ലുവിളികൾ നേരിട്ടു.
2. കുറഞ്ഞ എണ്ണവിലയുടെ അനുമാനത്തിലാണ് ഒ.എൻ.ജി.സിയുടെ ടാർഗെറ്റ് വില കുറയ്ക്കാൻ തീരുമാനിച്ചത്.
3. വിൻഡ്‌ഫാൾ ടാക്‌സ്/പുതിയ ഗ്യാസ് പ്രൈസിംഗ് സപ്പോർട്ട് എന്നിവ നീക്കം ചെയ്യുന്നത് കമ്പനിയെ പരിമിതമായ രീതിയിൽ സ്വാധീനം ചെലുത്തുന്നു. ഒ.എൻ.ജി.സിയുടെ വരുമാനത്തിന് നികുതി ഒഴിവാക്കൽ അപ്രധാനമാണ്.
4. കാപെക്സും ദുർബലമായ സബ്സിഡിയറി പ്രകടനവും സ്റ്റോക്കിൻ്റെ റിട്ടേണിനെ ചിലപ്പോൾ ബാധിച്ചേക്കാം. മാത്രമല്ല ഇത് ഉയർന്ന ഡിവിഡൻ്റ് പേഔട്ടുകൾ നിലനിർത്താനുള്ള ഒ.എൻ.ജി.സിയുടെ കഴിവിനെയും ബാധിക്കും.
ഈ കാരണങ്ങളാണ് ഒ.എൻ.ജി.സിയുടെ ഓഹരി ടാർഗറ്റ് വില ഇടിയാൻ കാരണമായത്.
എന്താണ് ഒ.എൻ.ജി.സി?
ഒ.എൻ.ജി.സി എന്നാൽ ഓയിൽ ആൻഡ് നാച്വുറൽ ഗ്യാസ് കോർപ്പറേഷൻ എന്നാണ് പൂർണ രൂപം. ഇത് മഹാരത്ന പദവി കിട്ടിയ ഏറ്റവും വലിയ ഇന്ധന പര്യവേക്ഷകരും ഉത്പാദകരും കൂടിയാണ്. 1956ലാണ് ഈ കമ്പനി ആരംഭിച്ചത്.
രാജ്യത്തിന് ആവശ്യമായ ക്രൂഡോയിലിന്റെ 57 ശതമാനവും പ്രകൃതി വാതകത്തിന്റെ 84 ശതമാനവും ഒ.എൻ.ജി.സി ഉത്പാദിപ്പിക്കുന്നു. ഒ.എന്‍.ജി.സി വിദേശ് ലിമിറ്റഡ് എന്ന പേരില്‍ ഒരു ഉപകമ്പനിയുമുണ്ട്. ഇതിലൂടെ 17 വിദേശ രാജ്യങ്ങളിലായി 38 പദ്ധതികളാണ് പ്രവർത്തിക്കുന്നത്.
ഒ.എൻ.ജി.സിയുടെ ഉയർന്ന ലാഭവിഹിതം 4.87 ശതമാനമാണ്. 2024 ലെ കണക്ക് അനുസരിച്ച് മൂന്ന് തവണയാണ് ഒ.എൻ.ജി.സി നിക്ഷേപകർക്ക് ലാഭവിഹിതം നൽകിയത്. അതായത് നവംബറിൽ 6 രൂപയും, ഓഗസ്റ്റിൽ 2.50 രൂപയും ഫെബ്രുവരിയിൽ 4 രൂപയുമാണ് ഡിവിഡന്റ് നൽകിയത്. എന്നാൽ 2023ലും 2022ലും ഇതിലും കൂടുതൽ ഡിവിഡന്റ് ഉണ്ടായിരുന്നു. അത് യഥാക്രമം 10.25 രൂപയും 11.75 രൂപയുമായിരുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications