ആഗോള പ്രതികൂല സാഹചര്യങ്ങളും ഹെവിവെയ്റ്റ് ഓഹരികളിലെ ഇടിവും ലാഭമെടുപ്പും ചേർന്നതോടെ ആഭ്യന്തര വിപണിയിൽ മുൻനിര സൂചികകളായ സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ. ബുധനാഴ്ച സെന്‍സെക്സ് 796 പോയിന്റ് നഷ്ടത്തില്‍ 66.800 ലും നിഫ്റ്റി 232 പോയിന്റ് നഷ്ടത്തില്‍ 19,901.40 ത്തിലും വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി 1.15 ശതമാനവുംസെന്സെക്സ് 1.18 ശതമാനവും ഇടിഞ്ഞു. തുടർച്ചയായ രണ്ടാം സെഷനിലാണ് സൂചികകൾ നഷ്ടം തുടരുന്നത്. വ്യാപാരത്തിനിടെ സെന്‍സെക്സ് 869 പോയിന്റ് നഷ്ടപ്പെടുത്തി 66,728.14 ലേക്ക് വീണിരുന്നു. 19,878.85 ആണ് നിഫ്റ്റിയുടെ ഇന്‍ട്രാ ഡേ താഴ്ന്ന നിലവാരം.
എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടത്തിലാണ്. മിഡ്കാപ്, സ്മോള്‍ കാപ് സൂചികകളും നഷ്ടത്തിലാണെങ്കിലും ബെഞ്ച്മാര്‍ക് സൂചികയായ സെന്‍സെക്സിനേക്കാള്‍ കുറഞ്ഞ നഷ്ടത്തിലാണ് ക്ലോസിംഗ്. യഥാക്രമം 0.33ശതമാനവും 0.51 ശതമാനുമാണ് സൂചികകള്‍ ഇടിഞ്ഞത്. ബാങ്ക് നിഫ്റ്റി 1.259 ശതമാനവും നിഫ്റ്റി പ്രൈവറ്റ് ബാങ്ക് 1.20 ശതമാനവും നിഫ്റ്റി പിഎസ്യു ബാങ്ക് 1.18 ശതാനവും ഇടിഞ്ഞു. ഫിനാന്‍ഷ്യല്‍, മെറ്റല്‍, റിയല്‍റ്റി സൂചികകള്‍ 1 ശതമാനം ഇടിഞ്ഞു.

ഇടിവിന് കാരണം
വിവിധ കാരണങ്ങൾ പ്രതികൂലമായതോടെ വിപണി നഷ്ടത്തിലേക്ക് വീണു. യുഎസ് ഫെഡ് പോളിസി ഫലത്തിന് മുന്നോടിയായ സമ്മിശ്ര ആഗോള സൂചനയാണ് ഒരു കാരണം. ഫെഡറൽ റിസർവ് നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്താൻ സാധ്യതയുണ്ടെങ്കിലും യുഎസ് ട്രഷറി ബോണ്ട് യീൽഡ് ഒന്നിലധികം വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
മുൻനിര ഓഹരികളായ എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ് എന്നിവയിലെ ഇടിവാണ് മറ്റൊരു കാരണം. എച്ച്ഡിഎഫ്സി ബാങ്കിന്റെ അനലിസ്റ്റികളുടെയും സ്ഥാപന നിക്ഷേപകരുടെയും യോഗത്തിന് ശേഷം ബ്രോക്കറേജ് സ്ഥാപനങ്ങൾ ഓഹരിക്ക് നൽകിയ സമ്മിശ്ര വീക്ഷണം ഇടിവിന് കാരണം. ബ്ലോക്ക് ഡീലിന് പിന്നാലെയാണ് റിലയൻസ് ഓഹരികൾ ഇടിഞ്ഞത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ 1.9 കോടി ഓഹരികളാണ് ബ്ലോക്ക് ഡീലിലൂടെ കൈമാറ്റം ചെയ്യപ്പെട്ടത്.
ഓയിൽ വില
ക്രൂഡ് ഓയിൽ വില ഇന്ന് ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ഇന്നത്തെ വ്യാപാരത്തിൽ ഒരു ശതമാനത്തിലധികം ഇടിഞ്ഞ് 10 മാസത്തെ ഉയർന്ന നിലവാരത്തിൽ നിന്ന് താഴേക്ക് എത്തി. ഉച്ചകഴിഞ്ഞ് 3:30 ഓടെ ബ്രെന്റ് ക്രൂഡ് ബാരലിന് 93 ഡോളറിനടുത്താണ് വ്യാപാരം നടത്തിയത്. ഒപെക് + ഉൽപ്പാദനം വെട്ടിക്കുറച്ചതിന് ശേഷവും കഴിഞ്ഞ മൂന്ന് മാസത്തിനിടെ 30 ശതമാനം ആണ് വില ഉയർന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
