2023 സാമ്പത്തിക വർഷത്തിലെ ജനുവരി- മാർച്ച് പാാദത്തിലെ കമ്പനികളുടെ പ്രവർത്തന ഫലം പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. മികച്ച പ്രകടനം നടത്തിയ ഓഹരികൾക്ക് വിപണിയിൽ മുന്നേറ്റം കാണാനുണ്ട്. നാലാം പാദത്തിൽ മികച്ച പ്രകടനം നടത്തിയ കമ്പനികളിൽ ഒന്നാണ് ടാറ്റ സ്റ്റീൽ.
നാലാം പാദത്തിലെ പ്രകടനത്തെ അടിസ്ഥാനമാക്കി ടാറ്റ സ്റ്റീൽ ഓഹരികൾ വാങ്ങാൻ നിർദ്ദേശിക്കുകയാണ് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട്. നാലാം പാദഫലത്തെ തുടർന്ന് 316 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ച ഓഹരി നിലവിലെ വിലയിൽ വാങ്ങിയാൽ 19 ശതമാനം നേട്ടമാണ് ഐസിഐസിഐ ഡയറക്ട് പറയുന്നത്.
സാമ്പത്തികം
പ്രതിവർഷം 34 ദശലക്ഷം ടൺ (എംടിപിഎ) സ്റ്റീൽ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള സ്റ്റീൽ കമ്പനിയാണ് ടാറ്റ സ്റ്റീൽ. നാലാം പാദത്തില്‍ ടാറ്റ സ്റ്റീലിന്റെ എസ്റ്റിമേറ്റായ 4.7 ദശലക്ഷം ടൺ മറികടന്നു. വില്പന 5 ദശലക്ഷം ടണ്ണാണ്. ഡിസംബർ പാദത്തെ വിലപനയേക്കാള്‍ 8 ശതമാനം വളര്‍ച്ചയാണിത്. ജനുവരി-മാർച്ച് കാലയളവിൽ 1,705 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം 9,756 കോടി രൂപയിൽ നിന്ന് 82% ഇടിവാണിത്.

ടാറ്റ സ്റ്റീലിന്റെ വരുമാനം 62962 കോടി രൂപയാണ്. മുൻപാദത്തെ അപേക്ഷിച്ച് 10 ശതമാനം വർധനവുണ്ടെങ്കിലും ഐസിഐസിഐ ഡയറക്ടിന്റെ എസ്റ്റിമേറ്റിനേക്കാൾ 9 ശചമാനം കുറവാണ്. ജനുവരി- മാർച്ച് പാദത്തിലെ ഇബിഐടിഡിഎ 7219 കോടി രൂപയാണ്. ഇത് എസ്റ്റിമേറ്റിനേക്കാൾ ഉയർന്നു. നികുതിക്ക് ശേഷമുള്ള വരുമാനം നാലാം പാദത്തിൽ 1566 കോടി രൂപയാണ്.
ലാഭവിഹിതം
മേയ് രണ്ടിന് നാലാം പാദഫലം പ്രഖ്യാപിച്ച ടാറ്റ സ്റ്റീല്‍ 1 രൂപ മുഖവിലയുള്ള ഓഹരിക്ക് 360 ശതമാനമാണ് ലാഭവിഹിതം നിര്‍ദ്ദേശിച്ചത്. ഓഹരിയൊന്നിന് 3.60 രൂപ വീതം ലഭിക്കും. ജൂലായ് 5 ന് ചേരുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം ലാഭവിഹിതം സംബന്ധിച്ച് തീരുമാനമെടുക്കും.
ലക്ഷ്യവില
ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട് ടാറ്റ ഗ്രൂപ്പ് ഓഹരിയായ ടാറ്റ സ്റ്റീലിന് 130 രൂപയാണ് ലക്ഷ്യവില നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച 108.85 രൂപയിലാണ് ടാറ്റ സ്റ്റീല്‍ ഓഹരികള്‍ വ്യാപാരം നടക്കുന്നത് ഈ വിലയില്‍ ഓഹരികള്‍ വാങ്ങുന്നവര്‍ക്ക് 19 ശതമാനം നേട്ടമാണ്. ടാറ്റ സ്റ്റീലിന്റെ ഓഹരി വില കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 6 ശതമാനം റിട്ടേൺ നൽകി.
2022 നവംബറിൽ 105 രൂപയിൽ നിന്ന് 2023 മെയ് മാസത്തിൽ 111 രൂപയിലെത്തിയിരുന്നു. 2022 മെയ് 4 ന് 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 133 രൂപയിലെത്തിയത്. 2022 ജൂൺ 23-ന് 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 82.70 രൂപയിലുമെത്തി.
പ്രകടനം
കഴിഞ്ഞ 1 ആഴ്‌ചയിൽ ഇത് 3.16 ശതമാനമാണ് ഓഹരി വില ഉയർന്നത്. ഒരു മാസത്തിനുള്ളിൽ ഓഹരികൾ 3.96 ശതമാനം മുന്നേറി. കഴിഞ്ഞ ഒരു വർഷത്തിനിടെ 15.13ശതമാനമാണ് ഓഹരികൾ ഇടിഞ്ഞത്. 2023 ൽ ഇതുവരെ 8.60 ശതമാനമാണ് ഓഹരികൾ ഇടിഞ്ഞത്. കഴിഞ്ഞ 3 വർഷത്തിനിടെ മൾട്ടിബാഗർ റിട്ടേൺ നൽകിയ ടാറ്റ സ്റ്റീൽ ഓഹരികൾ 305.88 ശതമാനം ഉയർന്നു. 5 വർഷം കൊണ്ട് 91.22 ശതമാനമാണ് മുന്നേറ്റം.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
