വിപണിയെ ചാഞ്ചാട്ടങ്ങളിൽ അറുതിയില്ലാത്ത നാല് വ്യാപാര സെഷനുകളാണ് കടന്നത്. ഇടിവിൽ പകച്ചു നിൽക്കാതെ മികച്ച ഓഹരികൾ കണ്ടെത്തി ലാഭമുണ്ടാക്കാനാണ് മികച്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടത്. ഇത്തരം നിക്ഷേപകരുടെ ശ്രദ്ധ പതിയേണ്ടൊരു സ്മോൾ കാപ് ഓഹരിയാണ് ചുവടെ വിശദമാക്കുന്നത്. വിപണി ചാഞ്ചാട്ടങ്ങൾക്കിടയിലും ഈ സ്മോൾ കാപ് ഓഹരി വാങ്ങിയാൽ 33 ശതമാനം ലാഭമാണ് ഐസിഐസിഐ സെക്യൂരിറ്റീസ് പറയുന്നത്.

വോൾട്ടാമ്പ് സെക്യൂരിറ്റീസ്
ആഭ്യന്തര വിപണിയില്‍ ട്രാന്‍സ്‌ഫോമര്‍ നിര്‍മാണ രംഗത്ത് മുന്‍നിര കമ്പനിയാണ് വോള്‍ട്ടാമ്പ് ട്രാന്‍സ്‌ഫോമേഴ്‌സ്. 15 ശതമാനം ആഭ്യന്തര വിപണി കമ്പനിയുടെ കയ്യിലാണ്. 85 ശതമാനം വില്പനയും സ്വകാര്യ മേഖലയിലാണ്. മികച്ച ഉപഭോക്തൃ ശ്രംഖലയുള്ള കമ്പനി 2022 മാര്‍ച്ച് വരെയുള്ള കണക്ക് പ്രകാരം 60,000 ട്രാന്‍സ്‌ഫോമറുകളാണ് വില്പന നടത്തിയത്.
ഗുജറാത്തിലെ വഡോദരയിൽ 2 നിർമാണ യൂണിറ്റുകൾ കമ്പനിക്കുണ്ട്. 160 എംവിഎ ഓയിൽ ഫിൽഡ് പവർ ആൻഡ് ഡിസ്ട്രിബ്യൂഷൻ ട്രാൻസ്‌ഫോമറുകൾ, 5 എംവിഎ റെസിൻ ഇംപ്രെഗ്നേറ്റഡ് ഡ്രൈ ടൈപ്പ് ട്രാൻസ്‌ഫോമറുകൾ, 11 കെവി ക്ലാസ്, 12.5 വരെ കാസ്റ്റ് റെസിൻ ഡ്രൈ ടൈപ്പ് ട്രാൻസ്‌ഫോമറുകൾ എന്നിവ കമ്പനി നിർമിക്കുന്നു. വർഷത്തിൽ 13000 MVA യാണ് പ്ലാന്റിന്റെ ശേഷി.
ഓഹരി വിശദാംശം
വോള്‍ട്ടാമ്പ് ട്രാന്‍സ്‌ഫോമേഴ്‌സ് ലിമിറ്റഡ് ഓഹരികള്‍ 10 വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 600 ശതമാനം ലാഭമാണ് നല്‍കിയത്. കഴിഞ്ഞ 2 വര്‍ഷം ഓഹരി കൈവശം വെച്ചവര്‍ക്ക് 130 ശതമാനം ആദായം ലഭിച്ചു. 52 ആഴ്ചയിലെ ഉയർന്ന വിലയായ 3,686 രൂപയില്‍ നിന്ന് 27 ശതമാനം ഇടിവിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ 2714.95 രൂപ എന്ന നിലയിലാണ് വോൾട്ടാമ്പ് ഓഹരികൾ ക്ലോസ് ചെയ്തത്.
വോൾട്ടാമ്പ് ട്രാൻസ്ഫോമേഴ്സ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരികള്‍ പ്രൊമോട്ടര്‍മാരുടെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ 13.99 ശതമാനം ഓഹരികളും മ്യൂച്വല്‍ ഫണ്ടുകള്‍ 25.57 ശതമാനം ഓഹകികളും കൈവശം വെയ്ക്കുന്നു. 10.43 ശതമാനം ഓഹരികളാണ് റീട്ടെയില്‍ നിക്ഷേപകരുടെ കയ്യിലുള്ളത്.

സാമ്പത്തികം
കഴിഞ്ഞ 5 വര്‍ഷങ്ങളിലായി കമ്പനിയുടെ സാമ്പത്തികം പരിശോധിക്കുമ്പോള്‍ എല്ലാ മേഖലയിലും മികച്ച വളര്‍ച്ച കാണാം. ഇതോടൊപ്പം തുടര്‍ച്ചയായി 5 വര്‍ഷങ്ങളിലും കടങ്ങളില്ലാ എന്നതും കമ്പനിക്ക് നേട്ടമാണ്. ഡിസംബറിൽ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 371.20 കോടി രൂപയാണ്. കഴിഞ്ഞ പാദത്തിലെ മൊത്ത വരുമാനത്തേക്കാൾ 11.29 ശതമാനം വർധനവാണ്.
2022 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ നിന്ന് 15.06 ശതമാനത്തിന്റെ വര്‍ധനവുണ്ട്. നികുതിക്ക് ശേഷമുള്ള അറ്റാദായം 50.76 കോടി രൂപയാണ്.15.67 മടങ്ങാണ് പിഇ റേഷ്യോ. 931.24 ആണ് പ്രതിയോഹരി ബുക്ക് വാല്യു.

ഇടിവിൽ വാങ്ങാം
ഊര്‍ജ പരിവര്‍ത്തനം, ഉത്പ്പാദന മേഖലയില്‍ സര്‍ക്കാരിന്റെ പിഎല്‍ഐ സംരംഭങ്ങള്‍ എന്നിവയുടെ പ്രധാന ഗുണഭോക്താവാണ് വോൾടാമ്പ് സെക്യൂരിറ്റീസ് എന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ വിലയിരുത്തൽ. നിലവിലെ 9 ബില്യണ്‍ ഓര്‍ഡര്‍ ബുക്കും ശക്തമായ ബാലന്‍സ് ഷീറ്റും ലാഭക്ഷമതയെക്കുറിച്ചുള്ള വീക്ഷണവും അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ വരുമാന വളര്‍ച്ച ശക്തമായി നിലനിര്‍ത്തും.
വ്യത്യസ്തമായ ഉത്പ്പന്ന പോർട്ട്ഫോളിയോയ്ക്കൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങു അടങ്ങുന്ന വ്യത്യസ്തമായ ഉപഭോക്താക്കളും വിപണിയിൽ വോൾട്ടാമ്പിന് മുൻതൂക്കം നൽകുന്നു. വിപണി ഇടിഞ്ഞിരിക്കുന്ന സമയത്തും വോള്‍ട്ടാമ്പ് ട്രാന്‍സ്‌ഫോമേഴ്‌സ് ഓഹരികള്‍ വാങ്ങാനാണ് ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദ്ദേശിക്കുന്നത്. 3610 രൂപയാണ് ലക്ഷ്യ വില. തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ച 2,714 രൂപയേക്കാള്‍ 33 ശതമാനം നേട്ടമാണിത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications