ഇത്തവണ നിഫ്റ്റി റെക്കോഡ് ഉയരം കുറിക്കുമോ? ഈ ഘടകങ്ങള്‍ നിര്‍ണായകം

ദീപാവലി ആഘോഷവും മുഹൂര്‍ത്ത വ്യാപാരവുമൊക്കെ അരങ്ങേറിയ വ്യാപാര ആഴ്ചയില്‍ പ്രധാന സൂചികകള്‍ ഒരു ശതമാനത്തിലധികം നേട്ടം കൈവരിച്ചാണ് കടന്നു പോകുന്നത്. ഭേദപ്പെട്ട നിലയില്‍ സെപ്റ്റംബര്‍ പാദഫലം പുരോഗമിക്കുന്നത് ആഭ്യന്തര വിപണിക്ക് കരുത്തു പകരുന്നുണ്ട്. ഇതിനോടൊപ്പം ആഗോള ഘടകങ്ങളും അനുകൂലമായാല്‍ പ്രധാന സൂചികകള്‍ റെക്കോഡ് ഉയരത്തിലേക്ക് വീണ്ടും മുന്നേറാനുള്ള വഴി തെളിയും. അതേസമയം പുതിയ വ്യാപാരയാഴ്ചയില്‍ വിപണിയെ സ്വാധീനിക്കാവുന്ന പ്രധാന ഘടകങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

നവംബര്‍ 1

നവംബര്‍ 1

  • യൂറോപ്യന്‍ യൂണിയന് കീഴിലുള്ള മേഖലയിലെ പണപ്പെരുപ്പം സംബന്ധിച്ച പ്രാഥമിക കണക്കുകള്‍ പ്രസിദ്ധീകരിക്കും. 9.7 ശതമാനം നിരക്കില്‍ പണപ്പെരുപ്പം രേഖപ്പെടുത്താം എന്നാണ് വിപണി വിദഗ്ധരുടെ അനുമാനം. സെപ്റ്റംബറില്‍ യൂറോപ്യന്‍ യൂണിയന്‍ മേഖലയിലെ പണപ്പെരുപ്പം 9.9 ശതമാനം നിരക്കിലായിരുന്നു.
  • ഒക്ടോബര്‍ മാസത്തില്‍ അമേരിക്കന്‍ സമ്പദ്ഘടനയിലെ ഉത്പാദന മേഖലയുടെ ആരോഗ്യസ്ഥിതി വെളിവാക്കുന്ന പിഎംഐ (പര്‍ച്ചേസിങ് മാനേജര്‍സ് ഇന്‍ഡക്‌സ്) നിരക്കുകള്‍ പ്രസിദ്ധീകരിക്കും. സെപ്റ്റംബറില്‍ പിഎംഐ നിരക്ക് 50.9 ശതമാനവും ഓഗസ്റ്റില്‍ 52.8 ശതമാനവുമാണ് രേഖപ്പെടുത്തിയിരുന്നത്. പിഎംഐ നിരക്ക് 50-ല്‍ താഴുന്നത് സമ്പദ്ഘടനയുടെ തളര്‍ച്ചയായാണ് വിലയിരുത്തുക.
എഫ്ഒഎംസി യോഗം

എഫ്ഒഎംസി യോഗം

ആഗോള തലത്തില്‍ തന്നെ ഓഹരി വിപണികളുടെ സമീപകാല ഭാഗധേയം നിര്‍ണയിക്കുന്നതിലേക്ക് വഴിതെളിക്കുന്ന അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണായക യോഗം നവംബര്‍ 1,2 തീയതികളില്‍ അരങ്ങേറും. അടിസ്ഥാന പലിശ നിരക്കുകളില്‍ 75 അടിസ്ഥാന പോയിന്റിന്റെ (ബിപിഎസ്) വര്‍ധനയുണ്ടായേക്കും എന്നാണ് വിപണിയുടെ അനുമാനം. എങ്കില്‍ തുടര്‍ച്ചയായ നാലാം തവണയാകും 75 ബിപിഎസ് നിരക്കില്‍ പലിശ വര്‍ധിപ്പിക്കുന്നത്.

എന്നിരുന്നാലും ഡിസംബര്‍ യോഗം മുതല്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധനയുടെ തോതും വേഗതയും കുറയ്ക്കാന്‍ തയ്യാറാകുമോ എന്നാണ് ആഗോള വിപണി ഉറ്റുനോക്കുന്നത്. ഇതിനോട് അനുകൂല സമീപനമാണെങ്കില്‍ ഓഹരി വിപണികള്‍ക്ക് മുന്നേറ്റത്തിനുള്ള പാത തുറന്നുകിട്ടും.

നവംബര്‍ 3

നവംബര്‍ 3

  • ബാങ്ക് ഓഫ് ഇംഗ്ലണ്ടും അടിസ്ഥാന പലിശ നിരക്ക് സംബന്ധിച്ച പുതിയ തീരുമാനം സ്വീകരിക്കുന്നതിനായി യോഗം ചേരുന്നുണ്ട്. 75 ബിപിഎസ് നിരക്കില്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചേക്കും എന്നാണ് വിപണിയുടെ നിഗമനം. എങ്കില്‍ 3 ശതമാനം നിരക്കിലേക്ക് പലിശ ഉയരും. 1989-ന് ശേഷമുള്ള ഉയര്‍ന്ന നിരക്കായിരിക്കുമിത്.
  • ആര്‍ബിഐ യോഗം- ഭാരതീയ റിസര്‍വ് ബാങ്കും അപ്രതീക്ഷിത യോഗം ചേരുന്നുണ്ട്. പണപ്പെരുപ്പം പ്രഖ്യാപിത തോതിലേക്ക് നിയന്ത്രിച്ചു കൊണ്ടുവരാന്‍ തുടര്‍ച്ചയായ മൂന്ന് സാമ്പത്തിക പാദങ്ങളിലും പരാജയപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ബാധ്യതപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് എംപിസി യോഗം ചേരുന്നതെന്നാണ് വിവരം.
രണ്ടാം പാദഫലം

വരുന്നയാഴ്ചയില്‍ സെപ്റ്റംബര്‍ പാദഫലം പ്രഖ്യാപിക്കുന്ന പ്രധാന കമ്പനികള്‍ ഇവയാണ്.

  • നവം. 1- നൈക്ക, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, വോള്‍ട്ടാസ്.
  • നവം. 2- അദാനി ട്രാന്‍സ്മിഷന്‍, എം & എം ഫൈനാന്‍സ്.
  • നവം. 3- എച്ച്ഡിഎഫ്‌സി, അദാനി എന്റര്‍പ്രൈസസ്, ഹീറോ മോട്ടോ കോര്‍പ്, വൊഡാഫോണ്‍ ഐഡിയ, അമര രാജ ബാറ്ററീസ്.
  • നവം. 4- ടിവിഎസ് മോട്ടോര്‍, ബ്രിട്ടാണിയ ഇന്‍ഡസ്ട്രീസ്, എസ്‌കോര്‍ട്ട്‌സ്, ഗെയില്‍, മാരികോ, ടൈറ്റന്‍ കമ്പനി.
  • നവം. 5- ബാങ്ക് ഓഫ് ബറോഡ, ബോംബെ ഡൈയിങ്.
ഐപിഒ

ഐപിഒ

ഒരിടവേളയ്ക്കു ശേഷം പ്രാഥമിക വിപണി സജീവമാകുകയാണ്. വരുന്നയാഴ്ച 4 കമ്പനികളാണ് ഐപിഒയുമായി നിക്ഷേപകര്‍ക്ക് മുന്നിലേക്കെത്തുന്നത്. 4 കമ്പനികളും കൂടി 4,500 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നു.

ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡിസിഎക്‌സ് സിസ്റ്റംസ് (ഒക്ടോ. 31 മുതല്‍ നവം. 2 വരെ), ഡോ. നരേഷ് ട്രെഹാന്‍ നേതൃത്വം നല്‍കുന്ന ഗ്ലോബല്‍ ഹെല്‍ത്ത് (നവം. 3 മുതല്‍ 7 വരെ), ബിക്കാജി ഫൂഡ്‌സ് ഇന്റര്‍നാഷണല്‍ (നവം. 3 മുതല്‍ 7 വരെ), ഫ്യൂഷന്‍ മൈക്രോ ഫൈനാന്‍സ് (നവം. 2 മുതല്‍ 4 വരെ) എന്നിവയാണ് വരുന്നയാഴ്ച വിപണിയില്‍ അരങ്ങേറുന്ന ഐപിഒകള്‍.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് സ്വീകരിക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കാവുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X