റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് നിക്ഷേപമുള്ള നിരവധി കമ്പനികൾ വിപണിയിൽ ലിസ്റ്റ് ചെയ്തവയാണ്. പെട്രോളിയം, ടെലികോം, റീട്ടെയിൽ, മീഡിയ, ടെക്സൈറ്റൽ തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ മുകേഷ് അംബാനിക്ക് നിക്ഷേപമുണ്ട്. കഴിഞ്ഞ 6 മാസത്തെ ഈ കമ്പനികളുടെ ഓഹരി വിപണിയിലെ പ്രകടനം നോക്കിയാൽ നഷ്ട കണക്കാണ്.
ആറു മാസത്തിനിടെ പ്രധാന ഇന്ത്യൻ സൂചികകളായ നിഫറ്റിയും (3.36%) സെൻസെക്സും (2.55%) ഇടിഞ്ഞപ്പോൾ അംബാനി ഓഹരികളും തിരിച്ചടി നേരിട്ടു. പുതിയ സാഹചര്യത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് അടക്കം പുതിയ 52 ആഴ്ച താഴ്ചയിലേക്ക് പോവുകയാണ്. ഈ അവസരത്തിലും അംബാനിയുടെ മാനം കാത്ത ഒരു ഓഹരിയുണ്ട്. അത് ആരെന്ന് നോക്കാം.
അലോക് ഇൻഡസ്ട്രീസ് ലിമിറ്റഡ്
നൂൽ, നെയ്ത്ത്, നെയ്ത്ത്, ഹോം ടെക്സ്റ്റൈൽസ്, റെഡിമെയ്ഡ് വസ്ത്രങ്ങൾ എന്നിവ നിർമിക്കുന്ന ടെക്സൈറ്റൽ കമ്പനിയാണ് അലോക് ഇൻഡസ്ട്രീസ്. 2019-ലാണ് കടം കയറി പാപ്പരായ അലോക് ഇൻഡസ്ട്രീസിനെ റിലയൻസ് ഏറ്റെടുക്കുന്നത്. അലോക് ഇൻഡസ്ട്രീസിന്റെ ഓഹരി വില കഴിഞ്ഞ 6 മാസത്തിനിടെ 35 ശതമാനമാണ് ഇടിഞ്ഞത്. 52 ആഴ്ചയിലെ താഴ്ന്ന വില 10.10 രൂപയാണ്. ഉയർന്ന വില 29.80 രൂപ. വ്യാഴാഴ്ച 12.95 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
ടിവി 18 ബ്രോഡ്കാസ്റ്റ്
മുംബൈ ആസ്ഥാനമായുള്ള നെറ്റ്‌വർക്ക് 18 ഗ്രൂപ്പിന് കീഴിലുള്ളൊരു മീഡിയ സ്ഥാപനമാണ് ടിവി 18 ബ്രോഡ്കാസ്റ്റ്. രാജ്യത്തെ മുൻനിര ഇംഗ്ലീഷ് വാർത്ത ചാനലായ സിഎൻഎൻ ഇബിഎൻ ടിവി 18 ബ്രോഡ്കാസ്റ്റിന് കീഴിലാണ്. 6 മാസത്തിനിടെ 22.81 ശതമാനം അടിവാണ് ഈ അംബാനി ഓഹരിയിലുണ്ടായത്. 82.60 രൂപയാണ് 52 ആഴ്ച ഉയർന്ന വില. 28.30 രൂപയാണ് താഴ്ന്ന വില. വിപണി വില 30.45 രൂപ.
റിലയൻസ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ
ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ പ്രവർത്തിക്കുന്ന റിലയൻസ് ഗ്രൂപ്പ് കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ. നിർമാണ സാധാനങ്ങൾ പാട്ടത്തിനെടുത്ത് വാടകയ്ക്ക് നൽകുന്നതും ഐടി കൺസൾട്ടൻസി മേഖലയിലുമാണ് കമ്പനിയുടെ പ്രവർത്തനം. 6 മാസത്തിനിടെ 31.12 ശതമാനം ഇടിവാണ് ഓഹരി വിലയിലുണ്ടായത്.
ആറ് മാസത്തിനിടെ 784 രൂപയിലേക്ക് വരെ ഓഹരി വില താഴ്ന്നിരുന്നു. 52 ആഴ്ചയ്ക്കിടെ 1,257 രൂപയിലേക്ക് ഉയർന്ന ഓഹരി വില 716 രൂപയിലേക്കും താഴ്ന്നിരുന്നു. നിലവിലെ വില 784.60 രൂപ.

നെറ്റ്വർക്ക് 18 മീഡിയ
മീഡിയ, എന്റർടെയ്മെന്റ്, ടെലിവിഷൻ, പ്രിന്റ്, ഇ-കോമേഴ്സ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന റിലയൻസ് ഗ്രൂപ്പ് കമ്പനിയാണ് നെറ്റ്‍വർക്ക് 18 മീഡിയ. സിഎൻബിസി ടിവി18, ന്യൂസ്18 ഇന്ത്യ, സിഎൻഎൻ ന്യൂസ്18 ഇന്ത്യ എന്നീ വാർത്ത ചാനലുകൾ കമ്പനിക്ക് കീഴിലാണ്.
6 മാസത്തിനിെ 20.32 ശതമാനം ആണ് ഓഹരി വിലയിലെ ഇടിവ്. വ്യാഴാഴ്ച വ്യാപാരത്തിനിടെ ഓഹരി 52ആഴ്ചയിലെ താഴ്ന്ന വിലയായ 49.70 രൂപയിലെത്തി. 117.50 രൂപയാണ് 52 ആഴ്ച ഉയർന്ന വില. നിലവിലെ വിപണി വില 54.70 രൂപയാണ്.
ഡെൻ നെറ്റ്‍വർക്ക്
അനലോഗ്, ഡിജിറ്റൽ കേബിൾ ടെലിവിഷൻ സേവനങ്ങളുടെ വിതരണം നൽകുന്ന രാജ്യത്തെ ഏറ്റവും വലിയ കേബിൾ ടെലിവിഷൻ കമ്പനികളിലൊന്നാണ് ഡെൻ നെറ്റ്‍വർക്ക്‌സ് ലിമിറ്റഡ്. തിരഞ്ഞെടുത്ത മേഖലകളിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനങ്ങളും കമ്പനി നൽകുന്നുണ്ട്. 6 മാസത്തിനിടെ 17.85 ശതമാനമാണ് ഡെൻ നെറ്റ്‍വർക്ക് ഓഹരികൾ ഇടിഞ്ഞത്. വ്യാഴാഴ്ച 52 ആഴ്ച താഴ്ന്ന വില തൊട്ട് 27.65 രൂപയിലെത്തി. ഉയർന്ന വില 45.95 രൂപയാണ്. വിപണി വില 29 രൂപ.
ഹാത്ത്‍വേ കേബിൾ
മുൻനിര കേബിൾ ബ്രോഡ്ബാൻഡ് സേവന ദാതാക്കളിൽ ഒന്നാണ് ഹാത്ത്‍വേ കേബിൾ. മുംബൈ, ന്യൂഡൽഹി , ചെന്നൈ, ബംഗളൂരു , ഹൈദരാബാദ് , പൂനെ, നാസിക്, ലുധിയാന, ജലന്ധർ, വിജയവാഡ, മൈസൂർ, ചണ്ഡിഗഡ്, മൊഹാലി, കാൺപൂർ, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം കമ്പനിക്ക് ശ്രംഖലയുണ്ട്.
6 മാസ കാലയളവിൽ ഓഹരി വില 21.31 ശതമാനം ഇടിഞ്ഞു. വ്യാഴാച് 52 ആഴ്ച നിലവാരമായ 13.75 രൂപയിലെത്തി. 52 ആഴ്ച ഉയർന്ന വില 21.80 രൂപ. വിപണി വില 13.85 രൂപ.

റിലയൻസ് ഇൻഡസ്ട്രീസ്
പെട്രോകെമിക്കൽസ്, ഓയിൽ ആൻഡ് ഗ്യാസ്, ടെലികോം, റീട്ടെയിൽ എന്നിവയിൽ ഏർപ്പെട്ട ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസ്. വരുമാനത്തിന്റെ ഏകദേശം 60 ശതമാനവും എണ്ണ ശുദ്ധീകരണത്തിൽ നിന്നും പെട്രോകെമിക്കലുകളിൽ നിന്നുമാണ്.
റീട്ടെയിൽ, ടെലികമ്മ്യൂണിക്കേഷൻ, സാങ്കേതികവിദ്യ എന്നിവയിൽ വൈവിധ്യവത്കരണവും പുതിയ ഊർജ്ജ ബിസിനസിലേക്കും കമ്പനി കടക്കുന്നുണ്ട്. 6 മാസത്തിനിടെ 10.94 ശതമാനമാണ് റിലയൻസ് ഇൻഡസ്ട്രീസ് ഇടിഞ്ഞത്. വ്യാഴാഴ്ച 52 ആഴ്ചയിലെ താഴ്ന്ന വിലയായ 2,202 രൂപയിലെത്തി. 2,856 രൂപയാണ് 52 ആഴ്ച ഉയർന്ന വില. വിപണി വില 2,225 രൂപയാണ്.
സ്റ്റെൽലിംഗ് വിൽസൻ റിന്യൂവബിൽ എനർജി
6 മാസത്തിനെട നേട്ടം സമ്മാനിച്ച അംബാനി ഏക ഓഹരിയാണ് സ്റ്റെൽലിംഗ് വിൽസൻ റിന്യൂവബിൽ എനർജി. 307..90 രൂപയാണ് വിപണി വില. 400.45 രൂപയാണ് 52 ആഴ്ച ഉയർന്ന വില. 256 രൂപയാണ് താഴ്ന്ന വില. 6 മാസ കാലയളവിൽ 52 ആഴ്ച താഴ്ന്ന നിലയ്ക്ക് അടുത്ത് എത്തിയെങ്കിലും 337 രൂപ വരെ കുതിക്കാനായി. 7.19 ശതമാനം നേട്ടമാണ് 6 മാസത്തിനിടെ ഉണ്ടായത്.
സോളാർ മൊഡ്യൂളുകൾ, ഘടനകൾ, ഇൻവെർട്ടറുകൾ, അനുബന്ധ സാധനങ്ങൾ എന്നിവയുടെ ഇറക്കുമതി, കയറ്റുമതി, വ്യാപാരം, സോളാർ വൈദ്യുതി സൗകര്യങ്ങളുടെ ഇൻസ്റ്റാളേഷൻ എന്നിവയാണ് കമ്പനിയുടെ മേഖലകൾ.
More From GoodReturns

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ



Click it and Unblock the Notifications