ആദായ നികുതി ബിൽ 2025: നികുതി നിയമങ്ങളിലെ പ്രധാന മാറ്റങ്ങൾ ഏതെല്ലാം? അറിയാം

2025 ലെ ആദായനികുതി ബിൽ ഇന്നലെ തിങ്കളാഴ്ച ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചു. ഇതിനു മുന്നേ പിൻവലിച്ച ബില്ലിൻ്റെ പുതിയ രൂപമാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ബിജെപി നേതാവ് ബൈജയന്ത് പാണ്ഡയുടെ അധ്യക്ഷതയിലുള്ള പാർലമെന്ററി സെലക്ട് കമ്മിറ്റിയുടെ ശുപാർശകളും പുതിയ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1961 ലെ ആദായനികുതി നിയമത്തേക്കാൾ കൂടുതൽ ലളിതവും വ്യക്തവുമായ ഭാഷ കൊണ്ടു വരാനാണ് പുതിയ ബിൽ ലക്ഷ്യമിടുന്നത്.

മുൻ കരടിലെ ആശയക്കുഴപ്പമുണ്ടാക്കുന്ന പദപ്രയോഗങ്ങൾ ഒഴിവാക്കി വിവിധ ഭേദഗതികൾ പുതിയ പതിപ്പിൽ വരുത്തിയിട്ടുണ്ടെന്ന് നിർമ്മല സീതാരാമൻ പ്രസ്താവനയിൽ പറഞ്ഞു. ഈ പുതുക്കിയ ബില്ലിൽ പരാമർശിക്കുന്ന പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി അറിയാം. ഇത് ആർക്കെല്ലാം പ്രതിസന്ധി സൃഷ്ടിക്കുമെന്നും നോക്കാം;


ബിൽ തയ്യാറാക്കുന്നതിനായി പാർലമെന്ററി പാനൽ 285 നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു. അതിൽ 32 എണ്ണം പ്രധാന ശുപാർശകളായി കണക്കാക്കി. ഇവയിൽ പ്രധാനപ്പെട്ടവ ഏതെല്ലാമെന്ന് അറിയാം;

1. സമയപരിധി കഴിഞ്ഞുള്ള റീഫണ്ട് ക്ലെയിം

നികുതി റിട്ടേണുകൾ വൈകി സമർപ്പിച്ചവർക്ക് റീഫണ്ട് പരിമിതപ്പെടുത്തുന്ന നിയമത്തിൽ മാറ്റം വരുത്തുന്നു. അതായത് നിങ്ങളുടെ യഥാർത്ഥ അസുഖമോ മറ്റു സാങ്കേതിക ബുദ്ധിമുട്ടുകളോ കാരണം വൈകിയതാണെങ്കിൽ അവ പരിഗണിക്കുമെന്ന് പുതിയ നിയമത്തിൽ പറയുന്നു.

ആദായ നികുതി ബിൽ 2025: നികുതി നിയമങ്ങളിലെ പ്രധാന മാറ്റങ്ങൾ ഏതെല്ലാം?

2. വീടിന്റെ മൂല്യനിർണ്ണയത്തിൽ വ്യക്തത

ഇവിടെ "സാധാരണഗതിയിൽ" എന്ന അവ്യക്തമായ പദം നീക്കംചെയ്തു. അതായത് യഥാർത്ഥ വാടകയുടെയോ കണക്കാക്കിയ വാടകയുടെയോ അടിസ്ഥാനത്തിലാണ് വാടകയ്ക്ക് നികുതി ചുമത്തേണ്ടത് എന്ന് വ്യക്തമാക്കുന്നു.

3. വ്യക്തമായ നികുതി കിഴിവുകൾ

തദ്ദേശ മുനിസിപ്പൽ നികുതികൾ ഒഴിവാക്കുന്നു. മാത്രമല്ല 30 ശതമാനം സ്റ്റാൻഡേർഡ് കിഴിവ് ഉറപ്പാക്കാം. സ്വന്തമായി താമസിക്കുന്നതും വാടകയ്ക്ക് എടുത്തതുമായ പ്രോപ്പർട്ടികൾക്ക് നിർമ്മാണത്തിന് മുമ്പുള്ള പലിശ കിഴിവും അനുവദിച്ചിട്ടുണ്ട്.

4. പെൻഷൻ കിഴിവ്

തൊഴിലാളികൾ അല്ലാത്തവർക്കും കമ്യൂട്ട് ചെയ്ത പെൻഷൻ കിഴിവ് ക്ലെയിം ചെയ്യാം. ഇത് കൂടുതൽ നികുതിദായകർക്ക് പെൻഷനിൽ നിന്ന് പ്രയോജനം നേടാൻ സാധിക്കുന്നു.

5. വാണിജ്യ സ്വത്തുക്കളിലെ നികുതി പരിഷ്കരണം

താൽക്കാലികമായി ഉപയോഗിക്കാത്ത വാണിജ്യ സ്ഥലങ്ങളുടെ വാടകയ്ക്ക് നികുതി ചുമത്തുന്നത് തടയാൻ നിയമങ്ങൾ ഭേദഗതി ചെയ്തു.

പുതിയ നികുതി സ്ലാബുകൾ

2025 ലെ ബജറ്റിൽ പ്രഖ്യാപിച്ചതു പോലെ പുതിയ ആദായനികുതി സ്ലാബുകൾ ഈ ബില്ലിൽ അവതരിപ്പിച്ചിരിക്കുന്നു.

  • 4 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് നികുതി ഇല്ല
  • 4,00,001 മുതൽ 8 ലക്ഷം വരെ വരുമാനമുള്ളവർക്ക് 5 ശതമാനം നികുതി
  • 8,00,001 മുതൽ 12 ലക്ഷം വരെ വരുമാനമുള്ളവർക്ക് 10 ശതമാനം നികുതി
  • 12,00,001 മുതൽ 16 ലക്ഷം വരെ - 15 ശതമാനം നികുതി
  • 16,00,001 മുതൽ 20 ലക്ഷം വരെ - 20 ശതമാനം നികുതി
  • 20,00,001 മുതൽ 24 ലക്ഷം വരെ - 25 ശതമാനം നികുതി
  • 24 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്ക് 30 ശതമാനം നികുതി

സ്വാതന്ത്യത്തിൻ്റെ 78 വർഷങ്ങൾ: ആ​ഗസ്റ്റ് 15ന് ഇന്ത്യക്കൊപ്പം ഈ രാജ്യങ്ങളും സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു

ഇവിടെ സെക്ഷൻ 87A പ്രകാരമുള്ള റിബേറ്റ് പ്രകാരം 5 ലക്ഷം രൂപ വരെ ആകെ വരുമാനമുള്ളവർക്ക്, അടയ്ക്കേണ്ട നികുതിയുടെ 100 ശതമാനം അല്ലെങ്കിൽ 12,500 രൂപ, ഏതാണോ കുറവ് അത് റിബേറ്റ് ലഭിക്കും. പുതിയ നികുതി വ്യവസ്ഥ പ്രകാരം, 12 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് 60,000 രൂപ വരെ റിബേറ്റ് ലഭിക്കും.

പ്രോപ്പർട്ടി നികുതികളിലെ കിഴിവുകളും

പ്രോപ്പർട്ടികളുടെ നികുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഈ ബില്ലിൽ വ്യക്തമാക്കുന്നു. അതായത് കെട്ടിടങ്ങളിൽ നിന്നും അനുബന്ധ ഭൂമിയിൽ നിന്നുമുള്ള വരുമാനം ബിസിനസ്സിനോ തൊഴിലിനോ ഉപയോഗിക്കുന്നില്ലെങ്കിൽ "വീടിന്റെ സ്വത്തിൽ നിന്നുള്ള വരുമാനം" എന്നതിന് കീഴിൽ നികുതി ചുമത്തുമെന്ന് ക്ലോസ് 20 സ്ഥിരീകരിക്കുന്നു.

മുനിസിപ്പൽ നികുതികൾ കിഴിച്ചതിന് ശേഷമാണ് 30 ശതമാനം സ്റ്റാൻഡേർഡ് കിഴിവ് കണക്കാക്കാമെന്നും, വാടകയ്ക്ക് നൽകുന്ന പ്രോപ്പർട്ടികൾക്കും സ്വന്തമായി താമസിക്കുന്ന പ്രോപ്പർട്ടികൾക്കും നിർമ്മാണത്തിന് മുമ്പുള്ള പലിശ ക്ലെയിം ചെയ്യാമെന്നും ക്ലോസ് 22 വ്യക്തമാക്കുന്നു. 

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X