ഓഹരി വിപണി നിക്ഷേപത്തിൽ വരുമാനമുണ്ടാക്കാൻ സാധിക്കുന്ന 2 മാർഗങ്ങളാണ് മൂലധന നേട്ടവും ലാഭവിഹിതവും. ഓഹരികൾ വിൽക്കാതെ തന്നെ ഓഹരിയിൽ നിന്ന് വരുമാനമുണ്ടാക്കാൻ ലാഭവിഹിതം വഴി സാധിക്കും. സ്ഥിരമായി പാദങ്ങളിൽ ലാഭവിഹിതം പ്രഖ്യാപിക്കുന്ന കമ്പനികളാണെങ്കിൽ മികച്ച സ്ഥിരവരുമാനം കണ്ടെത്താനും ഡിവിഡന്റ് ഓഹരികളിലെ നിക്ഷേപം സഹായിക്കും.
പൊതുമേഖലാ ഓഹരികളാണ് സാധാരണയായി ലാഭവിഹിതത്തിൽ മുന്നിൽ നിൽക്കാറുള്ളത്. എന്നാൽ കഴിഞ്ഞ ലാഭവിഹിതത്തിന്റെ അടിസ്ഥാനത്തിൽ 36 ശതമാനം വരെ ഡിവിഡന്റ് യീൽഡുള്ള സ്മോൾ കാപ് ഓഹരികളും വിപണിയിലുണ്ട്. കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാധിക്കുന്ന ഓഹരികളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ടിവി ടുഡേ
പട്ടികയില്‍ ഒന്നാമത് ടിവി ടുഡേ ഓഹരിയാണ്. 36.2 ശതമാനമാണ് ഈ സ്മോള്‍ കാപ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ്. കഴിഞ്ഞ 12 മാസത്തിനിടെ 70 രൂപായാണ് ലാഭിവിഹിതമായി കൈമാറിയത്. 2023 ഫെബ്രുവരിയില്‍ 67 രൂപ ഇടക്കാല ലാഭ വിഹിതമായി കൈമാറി. വെള്ളിയാഴ്ച 190.10 രൂപയിലാണ് ടിവി ടുഡേ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.

ഐഡിഎഫ്സി
ഫിനാന്‍ഷ്യല്‍ സര്‍വീസ് വകുപ്പിന് കീഴിലുള്ള ധനകാര്യ കമ്പനിയാണ് ഐഡിഎഫ്സി. കഴിഞ്ഞ 12 മാസത്തിനിടെ 11 രൂപയാണ് ഐഡിഎഫ്സി ലാഭവിഹിതമായി കൈമാറിയത്. 15.6 ശതമാനമാണ് നിലവിലെ ഡിവിഡന്റ് യീല്‍ഡ്. വെള്ളിയാഴ്ച 82.15 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
ആര്എസ്ഡബ്ലുഎം
സിന്തറ്റിക്ക് ബ്ലെന്‍ഡഡ് സ്പണ്‍ നൂലുകള്‍ നിര്‍മ്മിക്കുന്ന ഒരു ഇന്ത്യന്‍ ടെക്സ്റ്റൈല്‍ കമ്പനിയാണ് ആര്എസ്ഡബ്ലുഎം ലിമിറ്റഡ്. കഴിഞ്ഞ 12 മാസത്തിനിടെ 25 രൂപയാണ് കമ്പനി ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതമായി കൈമാറിയത്. 14.9 ശതമാനാണ് നിലവിലെ ഡിവിഡന്റ് യീല്‍ഡ്. വെള്ളിയാഴ്ച 176.90 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
ബാന്‍കോ പ്രൊഡക്ട്സ് (ഇന്ത്യ)
വാഹനങ്ങള്‍ക്കായി എന്ജിന് കൂളിംഗ് ഘടകങ്ങള്‍ നിര്‍മിക്കുന്ന ഓട്ടോമോട്ടീവ് കമ്പനിയാണ് ബാന്‍കോ പ്രൊഡക്ട്സ്. 12 മാസത്തിനിടെ ഓഹരി ഉടമകള്‍ക്ക് 28 രൂപയാണ് കമ്പനി ലാഭവിഹിതമായി കൈമാറിയത്. 11.74 ശതമാനമാണ് ബാന്‍കോ പ്രൊഡക്ട്സിന്റെ ഡിവിഡന്റ് യീല്‍ഡ്. വെള്ളിയാഴ്ച 238.60 രൂപ യിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
ഫോര്‍ബ്സ് ആന്‍ഡ് കമ്പനി
മുംബൈ ആസ്ഥാനമായുള്ള എന്‍ജിനീയറിംഗ്, ഷിപ്പിംഗ്, ലോജിസ്റ്റിക്സ് കമ്പനിയാണ് ഫോര്‍ബ്സ് ആന്‍ഡ് കമ്പനി ലിമിറ്റഡ്. 10.7 ശതമാനമാണ് കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ്. 12 മാസത്തിനിടെ 65 രൂപയാണ് കമ്പനി ലാഭവിഹിതമായി ഒനിക്ഷേപകര്ക്ക് നല്‍കിയ്ത. വെള്ളിയാഴ്ച 614.30 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
ഗുഡ്ഇയര്‍ ഇന്ത്യ
മുന്‍നിര ടയര്‍ കമ്പനികളിലൊന്നാണ് ഗുഡ്ഇയര്‍ ഇന്ത്യ. ഫാം, ട്രക്ക്, പാസഞ്ചര്‍ ടയറുകള്‍ കമ്പനി നിര്‍മിക്കുന്നുണ്ട്. 2007 മുതല്‍ 20 തവണയാണ് കമ്പനി ലാഭവിഹിതം കൈമാറിയിട്ടുള്ളത്. 9.28 ശതമാനമാണ് കമ്പനിയുടെ നിലവിലെ ഡിവിഡന്റ് യീല്‍ഡ്. 12 മാസത്തിനിടെ കമ്പനി 100 രൂപയാണ് ലാഭവിഹിതമായി കൈമാറിയത്. വെള്ളിയാഴ്ച 1,078 രൂപയിലാണ് ഗുഡ്ഇയര്‍ ഇന്ത്യ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
പിഎന്‍ബി ഗില്‍ട്ട്
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയാണ് പിഎന്‍ബി ഗില്‍ട്ട്. 2001 മുതല്‍ 25 തവണ ലാഭവിഹിതം കൈമാറിയ പിഎന്‍ബി ഗില്ട്ടിന് നിലവില്‍ 8.53 ശതമാനമാണ് ഡിവിഡന്റ് യീല്ഡുള്ളത്. 12 മാസത്തിനിടെ 5 രൂപ കമ്പനി ലാഭവിഹിതം കൈമാറി. വെള്ളിയാഴ്ച 58.60 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
പോളിപ്ളെക്സ് കോര്പ്പറേഷന്
ബയാക്സിയലി ഓറിയന്റഡ് പോളിസ്റ്റര്‍ ഫിലിം നിര്‍മ്മിക്കുന്ന ഒരു ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ കമ്പനിയാണ് പോളിപ്ലെക്സ് കോര്പ്പറേഷന്. 106 രൂപയാണ് കമ്പനി കഴിഞ്ഞ 12 മാസത്തിനിടെ ലാഭവിഹിതമായി കൈമാറിയത്. നിലവില്‍ 8.6 ശതമാനമാണ് ഡിവിഡന്റ് യീല്ഡ. വെള്ളിയാഴ്ച 1,237.95 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
ബാല്‍മെര്‍ ലോയിര്‍ ഇന്‍വെസ്റ്റ്മെന്റ്
പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു ഇന്ത്യന്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ബാല്‍മെര്‍ ലോയിര്‍ ഇന്‍വെസ്റ്റ്മെന്റ്. 8.1 ശതമാനമാണ് ഓഹരിയുടെ നിലവിലെ ഡിവിഡന്റ് യീല്ഡ. കഴിഞ്ഞ 1 വര്‍ഷത്തിനിടെ 30 രൂപയാണ് ഓഹരിയൊന്നിന് ലാഭവിഹിതം നല്‍കിയത്. വെള്ളിയാഴ്ച 369.90 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്മെന്റ് കോര്പ്പറേഷന്
പൊതുമേഖലാ സ്ഥാപനമായ ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് ഒരു വര്‍ഷത്തിനിടെ 3.50 രൂപ ലാഭവിഹിതം നല്കി. 7.7 ശതമാനമാണ് ഡിവിഡന്റ് യീല്‍ഡ്. വെള്ളിയാഴ്ച 44.40 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
