പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്ത മാലദ്വീപ് മന്ത്രിമാരുടെ പ്രസ്താവനകളോടെയാണ് ഇന്ത്യയ്ക്കും മാലദ്വീപിനും ഇടയിൽ നയതന്ത്ര തലത്തിൽ തർക്കം തുടങ്ങിയത്. പ്രധാനമന്ത്രിക്കെതിരായ പരമാർശത്തിന്റെ പേരിൽ മാലദ്വീപിനെതിരെ സോഷ്യൽ മീഡിയയിലും വലിയ പ്രചാരണങ്ങൾ തുടങ്ങി.
വിനോദ സഞ്ചാരം പ്രധാന വരുമാന മാലദ്വീപിനെതിരെ #BoycottMaldives എന്ന പേരിൽ എക്സിലടക്കം വലിയ രീതിയിൽ സോഷ്യൽ മീഡിയ പ്രചാരണം ആരംഭിച്ചത്. ഇതോടൊപ്പം #ExploreIndianIslands എന്ന ഹാഷ്‌ടാഗിൽ 'ചലോ ലക്ഷദ്വീപ്' എന്ന പ്രചാരണത്തിനും സോഷ്യൽ മീഡിയയിൽ പ്രചാരണം ഏറുകയാണ്.
ഇന്ത്യ- മാലദ്വീപ് നയതന്ത്ര തർക്കത്തിൽ നേട്ടമുണ്ടാക്കുകയാണ് ചില ഓഹരികൾ. മാലദ്വീപിലേക്കുള്ള വിമാന ബുക്കിംഗ് നിർത്തലാക്കിയ ഈസിമൈട്രിപ്പ് കമ്പനിയുടെ ഓഹരികൾ നേട്ടത്തിലാണ്. അതോടൊപ്പം 'ചലോ ലക്ഷദ്വീപ്' എന്ന പേരിൽ ലക്ഷദ്വീപിലേക്കുള്ള യാത്രകളെ പ്രോത്സാഹിപ്പിക്കുന്ന പ്രചാരണത്തിൽ നേട്ടമുണ്ടാക്കുകയാണ് ലക്ഷദ്വീപ് കണക്ഷനുള്ള സ്മോൾകാപ് ഹോസ്പ്പിറ്റാലിറ്റി ഓഹരിയായ പ്രവേഗ് ലിമിറ്റഡ്.

പ്രവേഗ് ലിമിറ്റഡ്
എക്‌സിബിഷൻ മാനേജ്‌മെന്റ് കമ്പനിയായി ആരംഭിച്ച ഇവന്റ് മാനേജ്മെന്റ്, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, പബ്ലിക്കേഷൻ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന പോർട്ട്ഫോളിയോ ഉള്ള കമ്പനിയാണ് പ്രവേഗ് ലിമിറ്റഡ്. അഹമ്മദാബാദ് ആസ്ഥാനമായ കമ്പനി കഴിഞ്ഞ 20 വർഷത്തിനിടെ ഇന്ത്യയിലും വിദേശത്തുമായി 3000-ലധികം പരിപാടികളും എക്സിബിഷനുകളും കമ്പനി കൈകാര്യം ചെയ്തിട്ടുണ്ട്. കച്ച് റാൻ ഉത്സവിലെ വൈറ്റ് റാൻ റിസോർട്ട്, സ്റ്റാച്യു ഓഫ് യൂണിറ്റിയിലെ ടെന്റ് സിറ്റി നർമ്മദ എന്നിവയുടെ നടത്തിപ്പ് പ്രവേഗ് ലിമിറ്റഡിന് കീഴിലാണ്.
ഓഹരിയുടെ ലക്ഷദ്വീപ് കണക്ഷൻ
ഇന്ത്യ- മാലദ്വീപ് വിഷയത്തിന്റെ ഭാഗമായി നടക്കുന്ന 'ചലോ ലക്ഷ്വദീപ്' ക്യാമ്പയിന്റെ നേട്ടം ലഭിക്കുന്നൊരു ഓഹരിയാണ് പ്രവേഗ്. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ അഗത്തി ദ്വീപില്‍ 50 ടെന്റുകളുടെ പ്രവര്‍ത്തനത്തിനും പരിപാലനത്തിനുമുള്ള വര്‍ക്ക് ഓര്‍ഡര്‍ കഴിഞ്ഞ മാസമാണ് കമ്പനി സ്വന്തമാക്കിയത്.
ലക്ഷദ്വീപിലെ റിസോര്‍ട്ടുകളില്‍ സ്‌കൂബാ ഡൈവിംഗ്, ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്, കോര്‍പ്പറേറ്റ് ഫംഗ്ഷനുകള്‍ തുടങ്ങിയ വാണിജ്യ പ്രവര്‍ത്തനങ്ങളും കമ്പനി നൽകും. മൂന്ന് വര്‍ഷത്തേക്കാണ് വർക്ക് ഓർഡർ. ഇത് രണ്ട് വര്‍ഷം വരെ നീട്ടാമെന്നും കമ്പനി അടുത്തിടെ അറിയിച്ചിരുന്നു.
ഓഹരികൾ കുതിപ്പ്
സ്‌മോള്‍കാപ് ഓഹരിയായ പ്രവേഗ് ഈ വാര്‍ത്തയ്ക്ക് പിന്നാലെ കുതിക്കുകയാണ്. തിങ്കളാഴ്ച 20 ശതമാനം ഉയര്‍ന്ന ഓഹരി ചൊവ്വാഴ്ച 15 ശതമാനത്തിലധികം ഉയര്‍ന്ന് 1,187.95 രൂപയില്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരം കുറിച്ചിട്ടുണ്ട്. നിലവിൽ 1,170 രൂപയിലാണ് ഓഹരിയുടെ വ്യാപാരം. സമീപകാലത്ത് ഹോസ്പിറ്റാലിറ്റി ഓഹരികളുടെ മികച്ച പ്രകടനം പ്രവേഗ് ഓഹരിയിലും കാണാം.
മൂന്ന് മാസത്തിനിടെ മള്‍ട്ടിബാഗര്‍ റിട്ടേണാണ് ഈ ഹോസ്പ്പിറ്റാലിറ്റി ഓഹരി നല്‍കിയത്. 112.50 ശതമാനം വളര്‍ച്ച ഓഹരി ഇതിനോടകം കാഴ്ചവെച്ചു. മറ്റൊരു ശ്രദ്ധേയമായ കാര്യം 2024 ല്‍ ഇതിനോടകം ഓഹരി 58.85 ശതമാനം റിട്ടേണ്‍ നല്‍കിയെന്നതാണ്. ഒരാഴ്ചയ്ക്കിടെ ഈ മള്‍ട്ടിബാഗര്‍ ഓഹരി 37.54 ശതമാനം ഉയര്‍ന്നു. ഒരു വര്‍ഷത്തിനിടെ ഓഹരി ഉടമകള്‍ക്ക് 263 ശതമാനവും റിട്ടേണ്‍ നല്‍കിയ ഓഹരിയാണ് പ്രവേഗ് ലിമിറ്റഡ്.
ഓഹരി പങ്കാളിത്തം
55 ശതമാനത്തിന്റെ ഉയര്‍ന്ന പ്രമോട്ടര്‍ ഹോള്‍ഡിംഗുള്ള കമ്പനിയാണ് പ്രവേഗ് ലിമിറ്റഡ്. കമ്പനിയില്‍ 5.14 ശതമാനം ഓഹരികള്‍ വിദേശ നിക്ഷേപകരുടെ പക്കലാണ്. 2024 സെപ്റ്റംബർ പാദത്തിൽ പ്രമോട്ടർമാർ 2 ശതമാനത്തോളം ഓഹരികൾ വിറ്റഴിയിച്ചിരുന്നു. അതേസമയം വിദേശ നിക്ഷേപകർ 3 ശതമാനത്തിലധികം ഓഹരികൾ അധികമായി സ്വന്തമാക്കി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications