അന്താരാഷ്ട്ര നാണയ നിധിയുടെ ഏറ്റവും പുതിയ വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോർട്ട് പുറത്തിറക്കി. ലോക്ക്ഡൗൺ ആഘാതത്തിന്റെ ഫലമായി 2020 ൽ പ്രതിശീർഷ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ ഇന്ത്യ ബംഗ്ലാദേശിനെക്കാൾ താഴാൻ പോകുന്നുവെന്ന് ഐഎംഎഫ് റിപ്പോർട്ട്. ഇന്ത്യയുടെ പ്രതിശീർഷ ജിഡിപി 2020 ൽ 1,877 ഡോളറായി കുറഞ്ഞു. അതായത് 10.3 ശതമാനം ഇടിവ്. ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം ഇത് 1,888 ഡോളറായി ഉയർന്നു. അതായത് 4 ശതമാനം വർദ്ധനവ്.
ബംഗ്ലാദേശിന്റെ സ്ഥിതി
പ്രതിശീർഷ ജിഡിപി കണക്കനുസരിച്ച്, കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ഇന്ത്യ ബംഗ്ലാദേശിനെക്കാൾ വളരെ മുകളിലായിരുന്നു, എന്നാൽ രാജ്യത്തിന്റെ അതിവേഗ കയറ്റുമതി കാരണം ഈ വിടവ് ഗണ്യമായി കുറഞ്ഞു. ഇതിനുപുറമെ, ഈ കാലയളവിൽ, ഇന്ത്യയുടെ സമ്പാദ്യവും നിക്ഷേപവും കുറഞ്ഞു, എന്നാൽ ബംഗ്ലാദേശിന്റെ സമ്പാദ്യത്തിൽ ഗണ്യമായ വർധനവുണ്ടായി. ഐഎംഎഫിന്റെ പ്രവചനം സത്യമായാൽ ഇന്ത്യയുടെ തൊട്ടുപിന്നിലുണ്ടാകുക പാകിസ്ഥാനും നേപ്പാളുമായിരിക്കും. അതായത് തെക്കേ ഏഷ്യയിലെ മറ്റു രാജ്യങ്ങളായ ഭൂട്ടാൻ, ശ്രീലങ്ക, മാലിദ്വീപ്, ബംഗ്ലാദേശ് എന്നിവ ഇന്ത്യയെക്കാൾ മുന്നിലായിരിക്കും.
സ്ഥിതി മോശം
ഇന്ത്യ പ്രതീക്ഷിക്കുന്ന നിലവാരത്തകർച്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ നേപ്പാളിലെയും ഭൂട്ടാനിലെയും സമ്പദ്‌വ്യവസ്ഥ ഈ വർഷം വളരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യയെക്കുറിച്ചുള്ള ഐഎംഎഫിന്റെ പ്രവചനം ആർബിഐയുടെ 9.5 ശതമാനം സങ്കോചമുണ്ടാകുമെന്ന പ്രവചനത്തേക്കാൾ മോശമാണ്. ഇന്ത്യയിലെ സ്ഥിതി മുമ്പത്തേക്കാൾ മോശമാണെന്നാണ് ലോകബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്.
കനത്ത ഇടിവ്
ഇന്ത്യയുടെ 10.3 ശതമാനം സങ്കോചം സ്പെയിനും ഇറ്റലിക്കും ശേഷം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഇടിവായിരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. വികസ്വര രാജ്യങ്ങളിലും വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളിലും വച്ച് ഇത് ഏറ്റവും വലിയ ഇടിവായിരിക്കും. ചൈന ഒഴികെയുള്ള വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകൾ 2020 ൽ 5.7 ശതമാനം സങ്കോചത്തിന് സാക്ഷ്യം വഹിക്കുമെന്ന് ഐഎംഎഫ് റിപ്പോർട്ടിൽ പറയുന്നു. ജൂണിൽ പ്രതീക്ഷിച്ച 5.0 ശതമാനത്തേക്കാൾ മോശമാണിത്.
ഏറ്റവും മോശം സമ്പദ്‌വ്യവസ്ഥ
ഇന്ത്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ സമ്പദ്‌വ്യവസ്ഥ ടൂറിസം, ചരക്കുകൾ തുടങ്ങിയ മേഖലകളെയാണ് കൂടുതൽ ആശ്രയിക്കുന്നത്. 1990-91 ലെ പ്രതിസന്ധിക്കുശേഷം 2020 ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഏറ്റവും കൂടുതൽ ചുരുങ്ങാൻ പോകുന്നതായാണ് റിപ്പോർട്ട്. ശ്രീലങ്കയ്ക്കുശേഷം ദക്ഷിണേഷ്യയിലെ ഏറ്റവും മോശം സമ്പദ്‌വ്യവസ്ഥ ഇന്ത്യയാകാനും സാധ്യതയുണ്ട്.
2021ൽ
എന്നിരുന്നാലും, ഐഎംഎഫ് റിപ്പോർട്ട് അനുസരിച്ച് 2021 ൽ ഇന്ത്യ സാമ്പത്തിക വീണ്ടെടുക്കുമെന്നും പ്രവചിച്ചിട്ടുണ്ട്. ഇത് പ്രതിശീർഷ ജിഡിപിയിൽ ഇന്ത്യയെ വീണ്ടും ബംഗ്ലാദേശിനെക്കാൾ മുന്നിലെത്തിക്കും. 2021 ൽ ഇന്ത്യയുടെ പ്രതിശീർഷ ജിഡിപി 8.2 ശതമാനം വളർച്ച കൈവരിക്കാനാണ് സാധ്യത. ഇതേ കാലയളവിൽ ബംഗ്ലാദേശിൽ പ്രതീക്ഷിക്കുന്നത് 5.4 ശതമാനമാണ്. 2021 ൽ ഇന്ത്യ പ്രതിശീർഷ ജിഡിപിയിൽ 2,030 ഡോളറിലെത്തും, ബംഗ്ലാദേശ് 1,990 ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?



Click it and Unblock the Notifications
