ദീപാവലിക്ക് ശേഷമുള്ള ആദ്യ സെഷനിൽ വിപണിയിൽ ഇടിവ്. സെൻസെക്‌സ് 325.58 പോയിന്റ് താഴ്ന്ന് 64,933.87ലും നിഫ്റ്റി 82 പോയിന്റ് ഇടിഞ്ഞ് 19,443.50 ലും വ്യാപാരം അവസാനിപ്പിച്ചു. യുഎസ് ട്രഷറി യീൽഡ് വർധിച്ചതും ഡോളർ ശക്തമായതും അടക്കമുള്ള സമ്മിശ്ര ആഗോള സൂചനകൾക്കിടയിലാണ് ആഭ്യന്തര ഇക്വിറ്റി ബെഞ്ച്മാർക്ക് സൂചികകൾ ഇടിഞ്ഞത്. ഇടിവിൽ വ്യാപാരം ആരംഭിച്ച സൂചികകൾ വ്യാപാരം അവസാനം വരെ ഇടിവിൽ തുടർന്നു.
നിഫ്റ്റി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് നിലവാരമായ 19,525.55 ന് എതിരെ 19,486.75 ലാണ് വ്യാപാരം ആരംഭിച്ചത്. 19,494.40 നും 19,414.75 നും ഇടയിലാണ് സൂചിക ഇൻട്രാഡേ വ്യാപാരം നടത്തിയത്. സെൻസെക്‌സ് 65,158.31 ലാണ് വ്യാപാരം ആരംഭിച്ചത്. ഇൻട്രാഡേയിൽ 65,176.96 നും 64,853.36 നും ഇടയിലാണ് സെൻസെക്സ് വ്യാപാരം നടത്തിയത്.

മിഡ്, സ്‌മോൾകാപ് സൂചികകൾ ബെഞ്ച്മാർക്ക് സൂചികകളെ മറികടന്ന് നേട്ടത്തിൽ ക്ലോസ് ചെയ്തു. മിഡ്‌കാപ് സൂചിക 0.10 ശതമാനം ഉയർന്നപ്പോൾ സ്‌മോൾകാപ് സൂചിക 0.01 ശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെക്ടറൽ സൂചികകളിൽ പൊതുമേഖലാ ബാങ്കും റിയാലിറ്റി സൂചികകളും ഒഴികെ എല്ലാവരും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി കൺസ്യൂമർ ഡ്യൂറബിൾസ്, നിഫ്റ്റി ഐടി സൂചികകളിൽ തിങ്കളാഴ്ച ചുവപ്പ് പടർന്നു.
ബജാജ് ഫിനാൻസ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക് എന്നിവയാണ് സെൻസെക്സിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട ഓഹരികൾ. മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം), ജെഎസ്ഡബ്ല്യു സ്റ്റീൽ, എൻടിപിസി, പവർ ഗ്രിഡ് എന്നി ഓഹരികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
ശ്രദ്ധേയമായ ഓഹരികൾ
ശക്തമായ രണ്ടാം പാദഫലത്തിന് ശേഷം കോൾ ഇന്ത്യ ഓഹരികൾ 5.29 ശതമാനം നേട്ടത്തോടെ ക്ലോസ് ചെയ്തു. 52 ആഴ്ചയിലെ ഉയരത്തിലെത്തിയ ഓഹരി 8 വർഷത്തെ ഉയർന്ന നില കുറിച്ചു. പാദഫലത്തിൽ നേട്ടമുണ്ടാക്കിയ മറ്റൊരു ഓഹരിയാണ് ഐഷർ മോട്ടോഴ്സ്. ഓഹരി 2 ശതമാനം നേട്ടത്തോടെ ക്ലോസ് ചെയ്തു.
പൊതുമേഖലാ ബാങ്കുകളിൽ ശക്തമായ വാങ്ങൽ നടന്നതോടെ പിഎൻബി, കാനറ ബാങ്ക് ഓഹരികൾ തിങ്കളാഴ്ച നേട്ടമുണ്ടാക്കി. സൺ ടിവി 3 ശതമാനവും ഹിന്ദുസ്ഥാൻ കോപ്പർ 7 ശതമാനവും ഉയർന്നു. പോസ്റ്റീവ് ബ്രോക്കറേജ് നോട്ടിൽ എയു സ്മോൾ ഫിനാൻസ് ബാങ്ക് 3 ശതമാനം നേട്ടമുണ്ടാക്കി. നേട്ടം തുടരുന്ന ആർഇസി, പിഎഫ്സി എന്നിവ 1-3 ശതമാനത്തിനിടയിൽ ഉയർന്നു.
കോൾ ഇന്ത്യ, അരബിന്ദോ ഫാർമ, ഡിബി റിയൽറ്റി, കാനറ ബാങ്ക്, ഫെഡറൽ ബാങ്ക് തുടങ്ങി നിരവധി ഓഹരികൾ 52 ആഴ്‌ചയിലെ ഉയർന്ന നിലവാരത്തിലെത്തി. ഡോളറിനെതിരെ രൂപ നേരിയ വ്യത്യാസത്തിൽ ക്ലോസ് ചെയ്തു. 83.30 രൂപയിലാണ് തിങ്കളാഴ്ചയിലെ ക്ലോസിംഗ്. ബ്രെൻഡ് ക്രൂഡ് ബാരലിന് 0.11 ശതമാനം നേട്ടത്തോടെ 81.54 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
