വർഷത്തിലെ അവസാന ആഴ്ചയിൽ ഇന്ത്യൻ വിപണിയിൽ ബുൾ റൺ തുടരുന്നു. പുതിയ ഉയരങ്ങൾ താണ്ടി നാലാം ദിവസവും നേട്ടം രേഖപ്പെടുത്തിയ സൂചികകൾ പുതിയ ക്ലോസിംഗ് നിലവാരവും കുറിച്ചു. സെൻസെക്സ് 701.63 പോയിന്റ് ഉയർന്ന് 72,038.43 ലും നിഫ്റ്റി 213.50 പോയിന്റ് നേട്ടത്തിൽ 21,654.80 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെൻസെക്സ് ആദ്യമായാണ് 72,000 നിലവാരത്തിന് മുകളിലേക്ക് എത്തുന്നത്. ബുധനാഴ്ച 71,492.02 ൽ വ്യാപാരം ആരംഭിച്ച സെൻസെക്സ് 72,119.85 ലും 21,497.65 ൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 21,675.75 ലും റെക്കോർഡ് പുതിയ ഉയരം കുറിച്ചു.ബുധനാഴ്ചയിലെ നേട്ടത്തോടെ സെൻസെക്സും നിഫ്റ്റിയും ഡിസംബറിൽ 8 ശതമാനത്തോളം ഉയർന്നു.
ഹിൻഡാൽകോ, അൾട്രാടെക് സിമന്റ്, ബജാജ് ഓട്ടോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ മോട്ടോഴ്സ് എന്നിവ കാര്യമായ നേട്ടമുണ്ടാക്കി. ഒഎൻജിസി, എൻടിപിസി, അദാനി എന്റർപ്രൈസസ്, യുപിഎൽ, അദാനി പോർട്ട്സ് എന്നിവ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെക്ടറൽ സൂചികയിൽ ഓയിൽ ആൻഡ് ഗ്യാസ്, പവർ എന്നിവ ഒഴികെ മറ്റെല്ലാ സൂചികകളും നേട്ടമുണ്ടാക്കി. ഓട്ടോ, ബാങ്ക്, മെറ്റൽ എന്നിവ 1 ശതമാനം വീതം ഉയർന്നു. ബിഎസ്ഇ മിഡ്കാപ്, സ്മോൾകാപ് സൂചികകൾ നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ശ്രദ്ധേയമായ ഓഹരികൾ
നിഫ്റ്റിയിൽ 40 ഓഹരികൾ നേട്ടത്തിലാണ്. എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ് എന്നിവരാണ് മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത്. നിഫ്റ്റി ബാങ്കിലെ എല്ലാ ഓഹരികളും നേട്ടത്തിൽ ക്ലോസ് ചെയ്തു. ഇവയിൽ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവ നേട്ടമുണ്ടാക്കി. അനുകൂല ബ്രോക്കറേജ് നോട്ടിൽ അൾട്രാടെക്, ഡാൽമിയ തുടങ്ങിയ സിമന്റ് ഓഹരികൾ ഉയർന്നു.
എന്നൂർ പ്ലാന്റിൽ വാതക ചോർച്ചയെത്തുടർന്ന് കോറോമാണ്ടൽ ഓഹരികൾ ഇടിഞ്ഞു. രണ്ട് ദിവസത്തെ ഇടിവിന് ശേഷം പൊതുമേഖലാ ബാങ്കുകളും നേട്ടമുണ്ടാക്കി. പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവ നേട്ടമുണ്ടാക്കി. ഡയഗ്നോസ്റ്റിക് ഓഹരികളിൽ ലാഭമെടുപ്പിന് പിന്നാലെ മെട്രോപോളിസ്, ഡോ ലാൽ ലബോറട്ടറീസ് എന്നിവ ഒരു ശതമാനം വീതം ഇടിഞ്ഞു.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂല്യം കഴിഞ്ഞ സെഷനിലെ ഏകദേശം 358.9 ലക്ഷം കോടി രൂപയിൽ നിന്ന് ഏകദേശം 361.3 ലക്ഷം കോടി രൂപയായി ഉയർന്നു. ഡിസംബറിൽ ഇതുവരെ 26 ലക്ഷം കോടിയാണ് വിപണി മൂല്യത്തിൽ കൂട്ടിച്ചേർത്തത്.
രൂപ വീണ്ടും ഇടിഞ്ഞു. ഡോളറിനെതിരെ 16 പൈസ താഴ്ന്ന് 83.35 നിലവാരത്തിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.
വിപണിയിലെ നേട്ടത്തിന് കാരണം
ആഗോള ആഭ്യന്തര കാരണങ്ങളാണ് ഇന്ത്യൻ വിപണിയെ മുന്നോട്ട് നയിക്കുന്നത്. യുഎസ് പണപ്പെരുപ്പം താഴേക്ക് വന്നതിനാൽ അടുത്ത വർഷം മാർച്ചിൽ തന്നെ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് ഓഹരി വിപണികൾക്ക് ഉത്തേജകമാകുന്നത്. ഇതോടൊപ്പം ശക്തമായി തുടരുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയോടുള്ള കാഴ്ചപ്പാടാണ് മറ്റൊരു ഘടകം.
എഎൻഐയുടെ റിപ്പോർട്ട് അനുസരിച്ച്, 2024-25 ൽ 6.5 ശതമാനം ജിഡിപി വളർച്ചയോടെ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറും. 2023-24 സാമ്പത്തിക വർഷത്തിൽ ഇത് ജിഡിപി വളർച്ച 6.9 ശതമാനമായാണ് കണക്കാക്കുന്നത്.
വിദേശ നിക്ഷേപകരുടെയും ആഭ്യന്തര റീട്ടെയിൽ നിക്ഷേപകരുടെയും പങ്കാളിത്തമാണ് മറ്റൊരു ഘടകം. ഈ വർഷം നവംബർ മുതൽ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിലേക്ക് ശക്തമായ നിക്ഷേപം നടത്തുന്നുണ്ട്. നവംബറിൽ ഏകദേശം 24,546 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നെങ്കിൽ ഡിസംബർ 26 വരെ 78,903 കോടി രൂപയുടെ നിക്ഷേപമാണ് വിദേശ നിക്ഷേപകർ നടത്തിയത്. വിപണിയിൽ ശക്തമായി വരുന്ന ചില്ലറ നിക്ഷേപകരും ആഭ്യന്തര വിപണിയുടെ പ്രതിരോധത്തിന് ഗണ്യമായ സംഭാവന നൽകിയതായി വിശകലന വിദഗ്ധർ സൂചിപ്പിക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!



Click it and Unblock the Notifications