മൂന്ന് ദിവസത്തെ തുടർച്ചയായ നഷ്ടങ്ങൾക്ക് ശേഷം നേട്ടത്തിന്റെ വഴിയിൽ തിരിച്ചെത്തി ഇന്ത്യൻ ആഭ്യന്തര സൂചികകൾ. സെൻസെക്സ് 480.57 പോയിന്റ് ഉയർന്ന് 65,721.25ലും നിഫ്റ്റി 135.30 പോയിന്റ് നേട്ടത്തിൽ 19,517ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ച നേട്ടത്തിലാണെങ്കിലും നിഫ്റ്റിയെ സംബന്ഘിച്ച മൂന്ന് മാസത്തിനിടയിലെ ഏറ്റവും മോശം ആഴ്ചയായിരുന്നു ഇത്. നിഫ്റ്റി ഈ ആഴ്‌ച ഇതുവരെ 1% ഇടിഞ്ഞു. യുഎസ് റേറ്റിംഗ് കുറച്ചതും, ദുർബലമായ ചൈന ഡാറ്റയും അടക്കം ഈ വാരം വിപണി സമ്മർദ്ദത്തിലായിരുന്നു.
സിപ്ല, ഇൻഡസ്ഇൻഡ് ബാങ്ക്, ടെക് മഹീന്ദ്ര, വിപ്രോ, ഭാരതി എയർടെൽ എന്നിവയാണ് നിഫ്റ്റിിയിൽ മുന്നേറ്റമുണ്ടാക്കിയത്. എസ്ബിഐ, ബജാജ് ഓട്ടോ, ബിപിസിഎൽ, എൻടിപിസി, മാരുതി സുസുക്കി എന്നിവ നഷ്ടത്തിൽ ക്ലോസ് ചെയ്തു. വെള്ളിയാഴ്ച ഏകദേശം 2,177 ഓഹരികൾ നേട്ടമുണ്ടാക്കി. 1,296 ഓഹരികളിൽ ഇടിവ് നേരിട്ടപ്പോൾ 139 ഓഹരികളുടെ വിലയിൽ മാറ്റമില്ല.
സെക്ടറൽ സൂചികയിൽ ഫാർമ, ഐടി സൂചിക 1 ശതമാനം വീതവും ബാങ്ക്, ക്യാപിറ്റൽ ഗുഡ്സ്, മെറ്റൽ സൂചികകൾ 0.5 ശതമാനം വീതവും ഉയർന്നു. ഓട്ടോ, പവർ ഓഹരികളിൽ വിൽപ്പന നടന്നു. ബിഎസ്ഇ മിഡ്കാപ്, സ്മോൾകാപ് സൂചികകൾ 0.6 ശതമാനം വീതം ഉയർന്നു.

പൊതു ചിത്രം
മരുന്ന് നിർമ്മാതാക്കളിൽ ബ്ലാക്ക്‌സ്റ്റോൺ ഓഹരി വാങ്ങാൻ പദ്ധതിയുടുന്ന എന്ന റിപ്പോർട്ടാണ് ഫാർമ ഓഹരിയായ സിപ്ലയെ തുണച്ചത്. ഓഹരി 6.25 ശതമാനം ഉയർന്നു. സിപ്ല, ലുപിൻ, മാരികോ, ഇൻഫോ എഡ്ജ് (നൗക്രി), സൊമാറ്റോ എന്നിവയുൾപ്പെടെ 250-ലധികം ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലയിലെത്തി.
ബിഎസ്‌ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ ആകെ വിപണി മൂലധനം മുൻ സെഷനിലെ 302.3 ലക്ഷം കോടി രൂപയിൽ നിന്ന് 304.1 ലക്ഷം കോടി രൂപയായി ഉയർന്നു, ഇത് നിക്ഷേപകരെ ഒറ്റ സെഷനിൽ 1.8 ലക്ഷം കോടി രൂപ സമ്പന്നരാക്കി.
രൂപ ഇടിയുന്നു
ഡോളർ ശക്തമാകുന്നതോടെ രൂപ ഇടിവിലാണ്. രൂപ ഡോളറിനെതിരെ 11 പൈസ ഇടിഞ്ഞ് 82.84 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാഴാഴ്ച അവസാനിച്ച 82.73 നിലവാരത്തിലായിരുന്നു രൂപയുടെ ക്ലോസിംഗ്. ഡോളർ ശക്തിപ്പെടുന്നതും ഉയർന്ന ക്രൂഡ് ഓയിൽ വിലയും രൂപ ഇടിയുന്നതിന് കാരണമായി. കഴിഞ്ഞ ആഴ്ചയിൽ, വിദേശ സ്ഥാപനങ്ങൾ ആഭ്യന്തര ഓഹരികളിൽ നിന്ന് 273 മില്യൺ ഡോളറിന്റെ വില്പന നടത്തി. രൂപ 0.7 ശതമാനമാണ് ഇടിഞ്ഞത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
