കഴിഞ്ഞ സെഷനിലെ നഷ്ട കണക്കുകൾ മാറ്റിവെച്ച് വ്യാപാര ആഴ്ചയിലെ ആദ്യ ദിനം ആഭ്യന്തര ഇക്വിറ്റി നേട്ടത്തിൽ ക്ലോസ് ചെയ്തു. ശക്തമായ വാങ്ങലുകൾ കണ്ട വിപണിയിൽ സെൻസെക്‌സ് 367.47 പോയിന്റ് ഉയർന്ന് 66,527.67ലും നിഫ്റ്റി 107.80 പോയിന്റ് നേട്ടത്തോടെ 19,753.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റിയിൽ എൻടിപിസി, പവർ ഗ്രിഡ് കോർപ്പറേഷൻ, അദാനി പോർട്ട്സ്, ഒഎൻജിസി, ഹിൻഡാൽകോ ഇൻഡസ്ട്രീസ് എന്നിവ നേട്ടത്തിലാണ്. നഷ്ടത്തിൽ വ്യാപാരം അവസാനിച്ച മുൻനിരക്കാർ അപ്പോളോ ഹോസ്പിറ്റൽസ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ലൈഫ്, ദിവിസ് ലാബ്സ്, ബജാജ് ഫിനാൻസ് എന്നിവയാണ്. സെക്ടറൽ സൂചികകളിൽ ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ്, പവർ, മെറ്റൽ, ക്യാപിറ്റൽ ഗുഡ്സ്, ഇൻഫർമേഷൻ ടെക്നോളജി എന്നിവ 1-2 ശതമാനം നേട്ടമുണ്ടാക്കി. എഫ്എംസിജി സൂചിക 0.5 ശതമാനം ഇടിഞ്ഞു.
ത്രൈമാസ ലാഭത്തിൽ 23 ശതമാനം വർദ്ധനവ് റിപ്പോർട്ട് ചെയ്തതാണ് എൻടിപിസി ഓഹരികളിൽ 3.10 ശതമാനം മുന്നേറ്റമുണ്ടാക്കിയത്. ഓഹരി 15 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. താരിഫുകളിലെ പരിഷ്‌കരണം മൂലമുള്ള വരുമാന നേട്ടം ചൂണ്ടിക്കാട്ടി യുബിഎസ് ഓഹരിക്ക് "വാങ്ങാൻ" റേറ്റിംഗ് നൽകിയതാണ് ഗെയിൽ ഓഹരികൾക്ക് 4.47 ശതമാനം ഉയരാൻ സഹായിച്ചത്. ഓഹരി അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ചൈനയിൽ നിന്നുള്ള മെച്ചപ്പെട്ട ഡാറ്റയാണ് മെറ്റൽ ഓഹരികളിൽ മുന്നേറ്റമുണ്ടാക്കിയത്. ഹിന്ദുസ്ഥാൻ കോപ്പർ ഏകദേശം 11 ശതമാനം ഉയർന്നു.

ജൂൺ പാദത്തിലെ ലാഭത്തിൽ 15 ശതമാനം ഇടിവ് രേഖപ്പെടുത്തിയതിനെ തുടർന്ന് ബിയർ നിർമാതാക്കളായ യുണൈറ്റഡ് ബ്രൂവറീസ് ഓഹരികൾ 1.65 ശതമാനം ഇടിഞ്ഞതാണ് എഫ്എംസിജി സൂചികയിൽ നഷ്ടം വരുത്തിയത്. പാദഫലത്തിന് പിന്നാലെ മാരികോ ഓഹരിയിൽ പ്രോഫിറ്റ് ബുക്കിംഗ് നടന്നു. പ്രതീക്ഷിച്ചതിലും കുറഞ്ഞ വരുമാനം രേഖപ്പെടുത്തിയതിനാൽ പിരാമൽ 5 ശതമാനവും ഇടിഞ്ഞു. അപ്പോളോ ഹോസ്പിറ്റലിന്റെ ആദ്യ പാദത്തിലെ വരുമാനം ദുർബലമാണ്. ഇത് ഓഹരിയെ 3 ശതമാനം ഇടിച്ചു.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ മൊത്തത്തിലുള്ള വിപണി മൂലധനം മുൻ സെഷനിലെ 304.2 ലക്ഷം കോടി രൂപയിൽ നിന്ന് 306.7 ലക്ഷം കോടി രൂപയായി ഉയർന്നു. ഇത് നിക്ഷേപകരെ ഒരു ദിവസം കൊണ്ട് 2.5 ലക്ഷം കോടി രൂപ സമ്പന്നരാക്കി.
തിങ്കളാഴ്ച 331 ഓഹരികളാണ് 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തിലെത്തിയത്. ലാർസൻ ആൻഡ് ടൂബ്രോ, എൻടിപിസി, പവർ ഗ്രിഡ് കോർപ്പറേഷൻ, ഡിഎൽഎഫ്, ഭാരത് ഫോർജ്, ഹീറോ മോട്ടോകോർപ്പ്, ലുപിൻ എന്നിവയാണ് ഇക്കൂട്ടത്തിലെ പ്രധാനികൾ.
വിതരണം വെട്ടിക്കുറച്ചതിന് പിന്നാലെയുള്ള ഡിമാൻഡ് കാരണം ചില പ്രദേശങ്ങളിൽ എണ്ണ ശേഖരം കുറയുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ ക്രൂഡ് ഓയിൽ വില ഉയർന്നു. വൈകീട്ട് നാല് മണിക്ക്, ബ്രെന്റ് ക്രൂഡ് ബാരലിന് 85.45 ഡോളർ എന്ന നിലവാരത്തിൽ അര ശതമാനം ഉയർന്നാണ് വ്യാപാരം നടക്കുന്നത്. രൂപ ഡോളറിനെതിരെ വലിയ ചലനമുണ്ടാക്കാതെ 82.25 നിലവാരത്തിൽ ക്ലോസ് ചെയ്തു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
