വ്യാഴാഴ്ച പുറത്തു വരാനിരിക്കുന്ന ത്രൈമാസ പാദഫലങ്ങളൾക്ക് മുന്നോടിയായി ഐടി ഓഹരികളുടെ കുതിപ്പിൽ ആഭ്യന്തര സൂചികകൾക്ക് നേട്ടം. സെൻസെക്‌സ് 271.50 പോയിന്റ് നേട്ടത്തോടെ 71,657.71 നിലവാരത്തിലും നിഫ്റ്റി 73.85 പോയിന്റ് ഉയർന്ന് 21,618.70 നിലവാരത്തിലും ക്ലോസ് ചെയ്തു. ഐടി ഓഹരികൾക്കൊപ്പം മെറ്റൽ, ഫാർമ ഓഹരികളും ബുധനാഴ്ച നേട്ടമുണ്ടാക്കി. കനത്ത ചാഞ്ചാട്ടത്തിന് ഒടുവിലാണ് വിപണി നേട്ടത്തിൽ ക്ലോസ് ചെയ്യുന്നത്. തുടർച്ചയായ മൂന്നാം ദിവസമാണ് വിപണിയിലെ നേട്ടം.
നിഫ്റ്റിയിൽ സിപ്ല, റിലയൻസ് ഇൻഡസ്ട്രീസ്, അദാനി എന്റർപ്രൈസസ്, എച്ച്സിഎൽ ടെക്നോളജീസ്, അദാനി പോർട്ട്സ് എന്നിവ നേട്ടമുണ്ടാക്കി. ഒഎൻജിസി, ദിവിസ് ലാബ്സ്, ബിപിസിഎൽ, എൻടിപിസി, പവർ ഗ്രിഡ് കോർപ്പറേഷൻ എന്നിവ നഷ്ടത്തിലാണ്.
സെക്ടറൽ സൂചികകളിൽ ഹെൽത്ത് കെയർ, ഇൻഫർമേഷൻ ടെക്നോളജി, മെറ്റൽ എന്നിവ 0.4 ശതമാനം ഉയർന്നു. നിഫ്റ്റി മീഡിയ 3.4 ശതമാനം ഉയർന്നു. ഓയിൽ ആൻഡ് ഗ്യാസ് സൂചിക 0.5 ശതമാനം ഇടിഞ്ഞു. ബിഎസ്‌ഇ മിഡ്‌കാപ്, സ്‌മോൾകാപ് സൂചികകൾ നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ് എന്നിവയുടെ ത്രൈമാസ പാദഫലങ്ങൾ വ്യാഴാഴ്ച പുറത്ത് വരും. ഡിസംബർ പാദത്തിലെ കമ്പനികളുടെ വരുമാന കണക്കുകൾ പുറത്തു വരുന്നത് ഐടി കമ്പനികളുടെ പാദഫലത്തോടെയാണ്. കൂടാതെ, ഡിസംബറിലെ യുഎസ് ഉപഭോക്തൃ വില സൂചികയും (സിപിഐ) അതേ ദിവസമാണ് പുറത്തുവരുന്നത്. ഇക്കാരണങ്ങളാണ് ബുധനാഴ്ച വിപണിയിലെ നേട്ടത്തിന് കാരണം.
പാദഫലങ്ങൾക്ക് മുന്നോടിയായി ടിസിഎസ് നേട്ടമുണ്ടാക്കി. മിക്ക റിലയൻസ് ഗ്രൂപ്പ് ഓഹരികളിലും ശക്തമായ വാങ്ങൽ കണ്ടു. ടിവി18, നെറ്റ്‍വർക്ക്18 എന്നിവ 15-20 ശതമാനം വരെ ഉയർന്നു. ഈ ഓഹരികളുടെ ബലത്തിൽ നിഫ്റ്റി മീഡിയ 3.4 ശതമാനം ഉയർന്നു. ഇൻഡസ് ടവർ ഓഹരികളും നേട്ടമുണ്ടാക്കി.
വാർഷിക ജനറൽ ബോഡിക്ക് മുന്നോടിയായി സ്പൈസ് ജെറ്റ് 5 ശതമാനം ഉയർന്നു. അനുബന്ധ കമ്പനിയായ ശീർവാദ് മൈക്രോഫിനിന്റെ ഐപിഒ സെബി നിർത്തിവെച്ചെന്ന വാർത്തയിൽ മണപ്പുറം ഫിനാൻസ് 7.50 ശതമാനത്തോളം ഇടിഞ്ഞു. ഇരുമ്പയിര് വിലയിലെ ഇടിവ് കാരണം എൻഎംഡിസി ഓഹരി 3 ശതമാനത്തിലധികം ഇടിഞ്ഞു. സീ എന്റർടെയിൻമെന്റ് 3 ശതമാനം ഇടിഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്‌ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
