മോശം ആഗോള സൂചനകളും മുൻനിര ഓഹരികളിൽ ലാഭമെടുക്കലും നടന്നതോടെ മൂന്ന് ദിവസത്തെ നേട്ടത്തിൽ നിന്ന് പിന്നോട്ടിറങ്ങി സെൻസെക്സും നിഫ്റ്റിയും. ചൊവ്വാഴ്ചയിലെ അസ്ഥിരമായ സെഷനിൽ ബെഞ്ച്മാർക്ക് സൂചികകൾ നേരിയ ഇടിവിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 16.29 പോയിന്റ് താഴ്ന്ന് 64,942.40ലും നിഫ്റ്റി 5.10 പോയിന്റ് നഷ്ടത്തിൽ 19,406.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് വിപണിയിൽ ബോണ്ട് യീൽഡ് ഉയർന്നത് ഇക്വിറ്റി വിപണിയിൽ ചലനങ്ങളുണ്ടാക്കി.
ഹീറോ മോട്ടോകോർപ്പ്, കോൾ ഇന്ത്യ, ബജാജ് ഫിനാൻസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ദിവിസ് ലാബ്സ് തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ നഷ്ടം നേരിട്ടു. സൺ ഫാർമ, ബിപിസിഎൽ, എൻടിപിസി, ആക്സിസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെക്ടറൽ സൂചികകളിൽ ഹെൽത്ത് കെയർ, ഓയിൽ ആൻഡ് ഗ്യാസ് എന്നിവ 1 ശതമാനം വീതവും റിയൽറ്റി ഒരു ശതമാനവും ഇടിഞ്ഞു.

നിഫ്റ്റി നഷ്ടത്തോടെയാണ് ചൊവ്വാഴ്ച വ്യാപാരം ആരഭിച്ചത്. 7 പോയിന്റ് നഷ്ടത്തിൽ 19,404.05 ൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇൻട്രാഡേയിൽ 19,423.50 നും 19,329.10 നും ഇടയിലാണ് വ്യാപാരം നടത്തിയത്. സെൻസെക്സ് 62 പോയിന്റ് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. എന്നാൽ ഈ നേട്ടം നിലനിർത്താൻ സാധിക്കാതെ ഇൻട്രാഡേയിൽ 64,638.10 വരെ സൂചിക വീണു.
ബെഞ്ച്മാർക്ക് സൂചികകൾ നഷ്ടത്തിലാണെങ്കിലും ബിഎസ്‌ഇ മിഡ്‌കാപ് സൂചിക 0.5 ശതമാനവും സ്‌മോൾകാപ് സൂചിക 0.4 ശതമാനവും നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.
ശ്രദ്ധേയമായ ഓഹരികൾ
മികച്ച രണ്ടാം പാദഫലത്തിന് പിന്നാലെ ആൽകെം ലോബോറട്ടറീസ് 5 ശതമാനവും ട്രെന്റ് 9 ശതമാനവും നേട്ടമുണ്ടാക്കി. ക്രൂഡ് ഓയിൽ വിലയിൽ ഇടിവുണ്ടായതോടെ ഒഎംസി, ബിപിസിഎൽ, ഐഒസി, എച്ച്പിസിഎൽ എന്നിവ 2-6 ശതമാനം വരെ നേട്ടമുണ്ടാക്കി. ഓപ്പണിംഗ് നേട്ടങ്ങൾ നിലനിർത്തുന്നതിൽ ബജാജ് ഫിനാനൻസ് ഉയർന്ന നിരക്കിൽ നിന്ന് 2 ശതമാനം ഇടിഞ്ഞു.
റിയൽറ്റി ഓഹരികൾ കുത്തനെ ഇടിഞ്ഞു. ഗോദ്‌റെജ് പ്രോപ്പർട്ടീസും ഒബ്‌റോയ് റിയൽറ്റിയും 3 ശതമാനം വീതം ഇടിഞ്ഞു. ഇൻഡസ്ഇൻഡ് ബാങ്ക്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഒഎൻജിസി, സൺ ഫാർമ, ടാറ്റ എൽക്‌സി, ട്രെന്റ്, സൊമാറ്റോ, കോൾഗേറ്റ് പാമോലിവ് (ഇന്ത്യ), വരുൺ ബിവറേജസ് എന്നിവയുൾപ്പെടെ 240 ഓഹരികൾ ഇൻട്രാഡേയിൽ 52 ആഴ്‌ചയിലെ ഉയർന്ന നിലയിലെത്തി.
എണ്ണ വില
സൗദി അറേബ്യയും റഷ്യയും ഉൽപ്പാദനം വെട്ടിക്കുറച്ചതിന്റെ ആഘാതത്തിനിടെ ചൈനയിൽ നിന്നുള്ള സമ്മിശ്ര സാമ്പത്തിക കണക്കുകൾ എത്തിയയതോടെ എണ്ണവില ചൊവ്വാഴ്ച രണ്ടര മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ബ്രെന്റ് ക്രൂഡ് 1.96 ശതമാനം ഇടിഞ്ഞ് ബാരലിന് 83.58 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. രൂപ ഡോളറിനെതിരെ 7 പൈസ നഷ്ടത്തിൽ 83.27 നിലവാരത്തിൽ ക്ലോസ് ചെയ്തു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
