രണ്ട് ദിവസമായി തുടരുന്ന ഫ്ലാറ്റ് ക്ലോസിംഗിന് പിന്നാലെ നെഗറ്റീവ് ക്ലോസിംഗ് രേഖപ്പെടത്തി ആഭ്യന്തര വിപണി. ശക്തമായ ചാഞ്ചാട്ടം കണ്ട വ്യാഴാഴ്ച സെൻസെക്സ് 143.41 പോയിന്റ് നഷ്ടത്തിൽ 64,832.20ലും നിഫ്റ്റി 48.20 പോയിന്റ് ഇടിഞ്ഞ് 19,395.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചു. നേരിയ ഇടിവിൽ വ്യാപാരം ആരംഭിച്ച സൂചികകൾ ആദ്യ മണിക്കൂറുകളിൽ നേട്ടത്തിലെത്തിയെങ്കിലും ഭൂരിഭാഗം സമയവും നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്.
നിഫ്റ്റിയിൽ അദാനി എന്റർപ്രൈസസ്, എച്ച്‌യുഎൽ, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, അദാനി പോർട്ട്‌സ്, ഒഎൻജിസി എന്നിവ കൂടുതൽ നഷ്ടം നേരിട്ടു. എം ആൻഡ് എം, അപ്പോളോ ഹോസ്‌പിറ്റൽസ്, കോൾ ഇന്ത്യ, ഹീറോ മോട്ടോകോർപ്പ്, പവർ ഗ്രിഡ് കോർപ്പറേഷൻ എന്നിവ നേട്ടത്തിലും ക്ലോസ് ചെയ്തു.

സെക്ടറൽ സൂചികയിൽ റിയൽറ്റി, ഓട്ടോ സൂചികകൾ 1 ശതമാനം വീതം ഉയർന്നപ്പോൾ ഓയിൽ ആൻഡ് ഗ്യാസ്, എഫ്എംസിജി, ഇൻഫർമേഷൻ ടെക്നോളജി സൂചികകൾ 0.5 ശതമാനം വീതം ഇടിഞ്ഞു. ബിഎസ്‌ഇ മിഡ്‌ക്യാപ് സൂചിക 0.25 ശതമാനം ഇടിഞ്ഞു. സ്‌മോൾക്യാപ് സൂചികയിൽ ഫ്ളാറ്റ് ക്ലോസിംഗാണ്. നിഫ്റ്റി ബാങ്ക് 25 പോയിന്റ് നേട്ടത്തിൽ 43,684 ലാണ് ക്ലോസ് ചെയ്തത്.
ശ്രദ്ധേയമായ ഓഹരികൾ
രണ്ടാം പാദത്തിൽ എസ്റ്റിമേറ്റുകളേക്കാൾ മികച്ച വരുമാനം റിപ്പോർട്ട് ചെയ്ത അപ്പോളോ ഹോസ്പിറ്റൽസ് 4 ശതമാനം ഉയർന്നു. വൈദ്യുത കമ്പനി ഓഹരികളിൽ വാങ്ങാൽ പ്രകടമാണ്. പവർ ഗ്രിഡ്, കോൾ ഇന്ത്യ എന്നിവ 1-2 ശതമാനം വരെ ഉയർന്നു. മെട്രോപോളിസ് 6 ശതമാനവും ഡോ ലാൽ 2 ശതമാനവും ഉയർന്നു.
പിഎഫ്‌സി ആർഇസി ഓഹരികൾ നേട്ടമുണ്ടാക്കി. റിയൽറ്റി ഓഹരികൾ 1-3 ശതമാനം വരെ ഉയർന്നു, ആരോഗ്യകരമായ രണ്ടാം പാദഫലത്തിന് ശേഷംരാംകോ സിമന്റ്‌സ് 1 ശതമാനം ഉയർന്നു. ദുർബലമായ റിസൾട്ട് കാരണം നാൽകോ, എസ്എഎംഐഎൽ, ജിഎൻഎഫ്സി എന്നിവ 2-3 ശതമാനം വരെ ഇടിഞ്ഞു.
രൂപ ഡോളറിനെതിരെ 1 പൈസ നഷ്ടത്തിൽ 83.28 രൂപയിൽ ക്ലോസ് ചെയ്തു.
More From GoodReturns

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
