ആഗോള വിപണി സാഹചര്യങ്ങൾ പ്രതികൂലമായി തുടരുന്നതിനൊപ്പം മുൻനിര ബാങ്കിംഗ് ഓഹരികളിൽ തുടരുന്ന വിൽപ്പനയും മൂന്നാം ദിവസവും സെൻസെക്സിനും നിഫ്റ്റിക്കും നഷ്ടം സമ്മാനിച്ചു. വിപണിയിൽ താഴ്ന്ന് നിലവാരത്തിൽ നിന്ന് വീണ്ടെടുക്കൽ പ്രകടമായിരുന്നെങ്കിലും യുഎസ് ബോണ്ട് യീൽഡുകളുടെ വർധനവും ഉടൻ പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യതകളും ഒപ്പം എച്ച്ഡിഎഫ്സി ബാങ്ക് ഓഹരിയിൽ തുടരുന്ന വിൽപ്പന സമ്മദ്ദവുമാണ് വിപണിയെ പിന്നോട്ടടിപ്പിച്ചത്.
മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞ എച്ച്‌ഡിഎഫ്‌സി ബാങ്ക് ഓഹരികൾ സെൻസെക്‌സിലെയും നിഫ്റ്റിയിലെയും ഇടിവിന് പ്രധാന കാരണമായി.
സെൻസെക്സ് 482 പോയിന്റ് നഷ്ടത്തിൽ 71,018.86 നിലവാരത്തിലാണ് വ്യാപാരം ആരംഭിച്ചത്. ഇൻട്രാഡേയിൽ 835 പോയിന്റ് നഷ്ടത്തിൽ 70,665.50 നിലവാരത്തിലേക്ക് കൂപ്പ്കുത്തിയ സൂചികകൾ 314 പോയിന്റ് നഷ്ടത്തിൽ 71,186.86 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 157 പോയിന്റ് നഷ്ടത്തിൽ 21,414.20 ലാണ് വ്യാപാരം ആരംഭിച്ചത്. 21,285 വരെ താഴ്ന്ന ശേഷം 110 പോയിന്റ് നഷ്ടത്തോടെ 21,462.25 ലാണ് സൂചികയുടെ ക്ലോസിംഗ്.

നിഫ്റ്റി ഓഹരികൾ
നിഫ്റ്റിയിൽ എൽടിഐമൈൻഡ്‌ട്രീ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എൻടിപിസി, ടൈറ്റൻ കമ്പനി, ഏഷ്യൻ പെയിന്റ്‌സ് എന്നി ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സൺ ഫാർമ, സിപ്ല, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക് എന്നിവ നേട്ടത്തിലാണ്.
സെക്ടറൽ സൂചികകൾ
സെക്‌ടറുകളിൽ ഫാർമ മികച്ച പ്രകടനം കാഴ്ചവച്ചു. ബാങ്ക്, എഫ്എംസിജി, ഐടി, മെറ്റൽ, പവർ എന്നി സൂചികകളാണ് വ്യാഴാഴ്ച പ്രധാനമായും ഇടിഞ്ഞത്. സൂചികകൾ 0.3-1 ശതമാനം വരെ ഇടിഞ്ഞു. ഓട്ടോ, ക്യാപിറ്റൽ ഗുഡ്‌സ്, ഹെൽത്ത് കെയർ, ഓയിൽ ആൻഡ് ഗ്യാസ്, റിയൽറ്റി എന്നിവ 0.3-0.7 ശതമാനം ഉയർന്നു. ബിഎസ്‌ഇ മിഡ്‌കാപ് സൂചിക 0.08 ശതമാനവും സ്‌മോൾകാപ് സൂചിക 0.02 ശതമാനവും നേരിയ നഷ്ടം നേരിട്ടു.
ഓഹരികളുടെ പ്രകടനം
വെള്ളിയാഴ്ച മൂന്നാം പാദഫലത്തിന് മുന്നോടിയായി റിലയൻസ് നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. വാർഷികാടിസ്ഥാനത്തിൽ വരുമാനം 28 ശതമാനം വർധനവെന്ന റിപ്പോർട്ടിന് പിന്നാലെ ടാറ്റ കൺസ്യൂമർ ഓഹരികൾ നേട്ടമുണ്ടാക്കി. ഐഇഎക്സ് രണ്ടാം ദിവസത്തിലും നഷ്ടം തുടർന്നു. ഇതുവരെ 17 ശതമാനമാണ് ഓഹരിയിലുണ്ടായ ഇടിവ്. പാദഫലത്തിന് പിന്നാലെ എൽടിഐമൈൻഡ് ട്രീ ഓഹരികൾ ഇടിവിലാണ്. ഓഹരി 10 ശതമാനം ഇടിഞ്ഞു.
ഇടിവിന് കാരണം
ശക്തമായ യുഎസ് റീട്ടെയിൽ വിൽപ്പനയും ആഗോള ബോണ്ട് യീൽഡിലെ ഉയർച്ചയും ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് വെട്ടിക്കുറയ്ക്കൽ പെട്ടന്നുണ്ടാകില്ല സൂചനയിലേക്ക് നിക്ഷേപകരെത്തി. ഇത് താഴ്ന്ന നിലവാരത്തിൽ നിന്നുള്ള സൂചികയുടെ വീണ്ടെടുക്കലിനെ നഷ്ടത്തിൽ നിലനിർത്തി. എണ്ണവിലയിലെ മുന്നേറ്റവും വിപണിയെ ബാധിച്ചു.
എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഇടിവ് സൂചികകളെ കാര്യമായി ബാധിക്കുന്നുണ്ട്. റിസൾട്ടിന് ശേഷമുള്ള രണ്ടാം സെഷനിലേക്കും ഇടിവ് തുടർന്ന ഓഹരി ഇതുവരെ ഏകദേശം 12 ശതമാനം ഇടിഞ്ഞു. മറ്റൊരു കാരണം വിദേശ സ്ഥാപന നിക്ഷേപകരുടെ വിൽപ്പനയാണ്. ബുധനാഴ്ച 10,578 കോടി രൂപയുടെ ഇന്ത്യൻ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റത്. അതേസമയം ആഭ്യന്തര സ്ഥാപന നിക്ഷേപകർ 4,006 കോടി രൂപയുടെ ഓഹരികൾ വാങ്ങുകയും ചെയ്തു.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്‌ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
