തിങ്കളാഴ്ചയിലെ ലാഭമെടുപ്പിന് ശേഷം ആഭ്യന്തര ഇക്വിറ്റി സൂചികകൾ നേട്ടത്തിന്റെ പാതയിൽ. റിലയൻസ് ഇൻഡസ്ട്രീസ്, ഐടിസി, നെസ്‌ലെ, എൻടിപിസി തുടങ്ങിയ എനർജി, എഫ്എംസിജി ഓഹരികളുടെ പ്രകടനമാണ് സൂചികകളെ നയിച്ചത്. സെൻസെക്സ് 122.10 പോയിന്റ് നേട്ടത്തിൽ 71,437.19 ലും നിഫ്റ്റി 34.40 പോയിന്റ് ഉയർന്ന് 21,453.10 ലും വ്യാപാരം അവസാനിച്ചു.
വ്യാപാരത്തിനിടെ സെൻസെക്സ് 71,623.71 ലും നിഫ്റ്റി 21,505.05 ലും പുതിയ ഉയരങ്ങൾ കുറിച്ചു. ഓപ്പണിംഗ് ട്രേഡിൽ റിലയൻസിന്റെ നേതൃത്വത്തിലുണ്ടായ ശക്തമായ വീണ്ടെടുക്കലാണ് വിപണിക്ക് ഊർജമായത്. മിഡ്-സെഷനിൽ പൊതുമേഖലാ ബാങ്കുകളും ഫാർമ ഓഹരികളും നേട്ടമുണ്ടാക്കിയതോടെ 21,505.05 എന്ന പുതിയ നിലവാരത്തിലേക്ക് എത്തുകയും ചെയ്തു.
നേട്ടമുണ്ടാക്കിയ ഓഹരികൾ
നിഫ്റ്റിയിൽ കോൾ ഇന്ത്യ, നെസ്‌ലെ ഇന്ത്യ, ടാറ്റ കൺസ്യൂമർ പ്രോഡക്ട്‌സ്, എൻടിപിസി, സിപ്ല, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ നേട്ടമുണ്ടാക്കി. എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ഹീറോ മോട്ടോ കോർപ്, അദാനി പോർട്ട്, വിപ്രോ, അദാനി എന്റർപ്രൈസസ് എന്നിവ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

സെക്ടറൽ സൂചികകൾ
സെക്ടറൽ സൂചികകളിൽ മെറ്റൽ, ഫാർമ, ഓയിൽ ആൻഡ് ഗ്യാസ്, പവർ, എഫ്എംസിജി എന്നിവ 0.3-1 ശതമാനം ഉയർന്നു. ഓട്ടോ, ക്യാപിറ്റൽ ഗുഡ്സ്, റിയാലിറ്റി, ഐടി സൂചികകൾ 0.3-0.8 ശതമാനം വരെ ഇടിഞ്ഞു. സ്മോൾകാപ് സൂചിക 42,544.95 ൽ പുതിയ റെക്കോർഡ് ഉയരം തൊട്ടു. ബിഎസ്ഇ മിഡ്കാപ് സൂചിക 0.3 ശതമാനം ഇടിഞ്ഞു.
ശ്രദ്ധേയമായ ഓഹരികൾ
പവർ ഓഹരികൾ നേട്ടം തുടരുകയാണ്. കോൾ ഇന്ത്യയും എൻടിപിസിയും കഴിഞ്ഞ വർഷങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഐആർസിടിസി 2 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയതിന് ശേഷം ചെറിയ നേട്ടങ്ങളോടെ ക്ലോസ് ചെയ്തു. ഹിന്ദുസ്ഥാൻ കോപ്പർ 6 ശതമാനം ഉയർന്ന് 11 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. മിഡ്കാപിൽ മികച്ച നേട്ടമുണ്ടാക്കിയത് ഹിന്ദുസ്ഥാൻ കോപ്പറാണ്.
ലയന തീയതി നീട്ടാൻ തീരുമാനമില്ലെന്ന സോണിയുടെ ഭാഗത്തിന് പിന്നാലെ സീ 3 ശതമാനം ഇടിഞ്ഞു. ജിഎംആർ എയർപോർട്ടുകളിൽ ലാഭമെടുക്കലിന് ശേഷം ഇടിഞ്ഞു. മിക്ക ഐടി ഓഹരികളും ഇടിഞ്ഞു. നിഫ്റ്റി ഐടി 1 ശതമാനം ഇടിഞ്ഞു.
ഇൻഡസ്‌ഇൻഡ് ബാങ്ക്, ലാർസൻ ആൻഡ് ടൂബ്രോ, നെസ്‌ലെ, എൻടിപിസി, എസ്‌ബിഐ, സൺ ഫാർമ എന്നിവയുൾപ്പെടെ 360 ഓളം ഓഹരികൾ ചൊവ്വാഴ്ച 52 ആഴ്‌ചയിലെ ഉയർന്ന നിലയിലെത്തി. ഡോളറിനെതിരെ രൂപ 12 പൈസ നഷ്ടത്തിൽ 83.18 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. തിങ്കളാഴ്ച 83.06 നിലവാരത്തിലായിരുന്നു രൂപയുടെ ക്ലോസിംഗ്.
More From GoodReturns

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

നിഫ്റ്റി 24,395-ൽ; ടാറ്റ മോട്ടോഴ്സ് ഓഹരിയിൽ എന്ത് സംഭവിക്കും? ബ്രോക്കറേജ് റിപ്പോർട്ടുകൾ പുറത്ത്

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications