ദുർബലമായ ആഗോള സൂചനകളും ലാഭമെടുപ്പിനും പിന്നാലെ ആഭ്യന്തര വിപണിയിൽ ഇടിവ്. സെൻസെക്സ് 671 പോയിന്റ് നഷ്ടത്തിൽ 71,355.22 ലും നിഫ്റ്റി 198 പോയിന്റ് ഇടിഞ്ഞ് 21,513 ലും ക്ലോസ് ചെയ്തു. യുപിഎൽ, എസ്ബിഐ, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ദിവിസ് ലാബ്സ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് എന്നിവ നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടു. ഇടിവിന്റെ ദിവസത്തിലും അദാനി പോർട്ട്സ്, എച്ച്സിഎൽ ടെക്നോളജീസ്, ഒഎൻജിസി, ഹീറോ മോട്ടോകോർപ്പ്, എൻടിപിസി എന്നിവ നേട്ടമുണ്ടാക്കി.
സെക്ടറൽ സൂചികകളിൽ എഫ്എംസിജി, ബാങ്ക്, ഫാർമ, മെറ്റൽ എന്നിവ ഒരു ശതമാനം വീതം കുറഞ്ഞു. മീഡിയ, റിയൽറ്റി സൂചികകളാണ് നേട്ടത്തിലുള്ളത്. ബിഎസ്ഇ മിഡ്കാപ സൂചിക 0.8 ശതമാനവും സ്മോൾകാപ് സൂചിക 0.3 ശതമാനവും ഇടിഞ്ഞു.
ശ്രദ്ധേയമായ ഓഹരികൾ
ഇന്ത്യ- മാലദീപ് നയതന്ത്ര വിഷയത്തിന് പിന്നാലെ മാലദ്വീപിലേക്കുള്ള വിമാന യാത്ര ടിക്കറ്റ് ബുക്കിംഗ് പിൻവലിച്ച ഈസ്മൈട്രിപ്പ് കമ്പനിയുടെ ഓഹരികൾ 6 ശതമാനം ഉയർന്നു. മൂന്നാം പാദ അപ്ഡേറ്റുകൾ പ്രതീക്ഷിച്ചതിലും താഴെയായതിനാൽ ഗോദ്‌റെജ് കൺസ്യൂമർ, മാരികോ ഓഹരികൾ 3-4 ശതമാനം ഇടിഞ്ഞു.

ബാങ്ക് ഓഫ് ബറോഡ്യുടെ സമ്മിശ്ര മൂന്നാം പാദ അപ്ഡേറ്റ പൊതുമേഖലാ ബാങ്കുകളെ മൊത്തത്തിൽ ബാധിച്ചു. നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക 2 ശതമാനം ഇടിഞ്ഞു. രാസവള കമ്പനികൾ 4-5 ശതമാനം വരെ ഇടിഞ്ഞു. യുപിഎൽ, ആരതി, നവീൻ ഫ്ലൂറിൻ എന്നിവ നഷ്ട പട്ടികയിൽ മുന്നിലുണ്ട്.
ബ്ലോക്ക് ഡീലിന് പിന്നാലെ ജിഎംആർ എയർപോർട്ട്സ് ഓഹരികൾ 3 ശതമാനം ഉയർന്നു. ഓഹരി ബൈബാക്ക് പ്രഖ്യാപിച്ച ചമ്പൽ ഫെർട്ടിലൈസർ 2 ശതമാനം ഉയർന്നു. 450 രൂപയാണ് ബൈബാക്ക് വില. ബ്ലോക്ക് ഡീൽ നടന്ന ട്രൈഡന്റ് 20 ശതമാനം ഉയർന്നു.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂല്യം കഴിഞ്ഞ സെഷനിലെ ഏകദേശം 369.3 ലക്ഷം കോടി രൂപയിൽ നിന്ന് ഏകദേശം 366.5 ലക്ഷം കോടി രൂപയായി കുറഞ്ഞു. ഒരു സെഷനിൽ നിക്ഷേപകർക്കുണ്ടായ നഷ്ടം ഏകദേശം 2.8 ലക്ഷം കോടി രൂപയാണ്.
ഇടിവിന് കാരണം
യുഎസിലെ മികച്ച നോൺ-ഫാം പേറോൾ ഡാറ്റയും 10 വർഷ ബോണ്ട് യീൽഡ് 4 ശതമാനത്തിന് മുകളിലേക്ക് ഉയർന്നതും നേരത്തെയുള്ള പലിശ നിരക്ക് വെട്ടിക്കുറയ്ക്കാനുള്ള സാധ്യത കുറച്ചതാണ് വിപണിയിൽ വ്യാപകമായ വിൽപ്പനയ്ക്ക് കാരണമായത്. ഇനി പലിശ നിരക്ക് കുറയ്ക്കൽ തീരുമാനത്തെ സ്വാധീനിക്കുന്ന ഈ ആഴ്ച ഷെഡ്യൂൾ ചെയ്ത പണപ്പെരുപ്പ ഡാറ്റയ്ക്കും നിർണായക വരുമാന റിപ്പോർട്ടുകൾക്കും മുന്നോടിയായി നിക്ഷേപർ ലാഭമെടുക്കാൻ തീരുമാനിച്ചതും വിപണിക്ക് തിരിച്ചടിയായി.
ഈ ആഴ്ച മുതൽ മൂന്നാം പാദഫലങ്ങൾ പുറത്ത് വരും. വിപണി മൂല്യനിർണ്ണയം ഉയർന്ന തലങ്ങളിലായതിനാൽ സാധ്യതയുള്ള വിപണി തിരുത്തൽ തടയുന്നതിൽ ശക്തമായ വരുമാനത്തിന്റെ പ്രാധാന്യം പരമപ്രധാനമാണ്. അതേസമയം ജനുവരി 11 ന് ആരംഭിക്കുന്ന ഐടി കമ്പനികളുടെ പാദഫലം ആകർഷകമാകില്ലെന്നാണ് റിപ്പോർട്ട്. ദുർബലമായ ഡിമാൻഡ് കാരണം ഐടി സ്ഥാപനങ്ങൾ മൂന്നാം പാദത്തിൽ കുറഞ്ഞ വരുമാനവും ലാഭവുമാണ് രേഖപ്പെടുത്തുമെന്ന് വിദഗ്ധർ പ്രതീക്ഷിക്കുന്നത്.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications