ബുധനാഴ്ചയിലെ അപ്രതീക്ഷിത ഇടിവിന് ശേഷം മാന്യമായ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യൻ ആഭ്യന്തര സൂചികകൾ. സെൻസെക്‌സ് 359 പോയിന്റ് നേട്ടത്തിൽ 70,865.10 ലും നിഫ്റ്റി 105 പോയിന്റ് ഉയർന്ന് 21,255.05 ലും ക്ലോസ് ചെയ്തു. സൂചികകൾ വ്യാഴാഴ്ച നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും വൈകാതെ നേട്ടത്തിലേക്ക് തിരികെ എത്തി.
69,920.39 ൽ വ്യാപാരം ആരംഭിച്ച സെൻസെക്സ് 70,958.71 നിലവാരത്തിലേക്ക് ഉയർന്നിരുന്നു. 21,033.95 ൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 20,976.80 നിലവാരത്തിലേക്ക് താഴ്ന്ന ശേഷം 21,288.35 ലേക്ക് തിരിച്ചു വരവ് നടത്തി.
നിഫ്റ്റിയിൽ ബിപിസിഎൽ, പവർ ഗ്രിഡ് കോർപ്പറേഷൻ, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഹിൻഡാൽകോ ഇൻഡസ്ട്രീസ് എന്നിവ നേട്ടത്തിലാണ്. ബജാജ് ഓട്ടോ, ബജാജ് ഫിനാൻസ്, ആക്‌സിസ് ബാങ്ക്, എച്ച്‌സിഎൽ ടെക്‌നോളജീസ്, സിപ്ല എന്നിവ നഷ്ടത്തിലാണ് ക്ലോസ് ചെയ്യുന്നത്.

സെക്ടറൽ സൂചികകളിൽ ഐടി, ബാങ്ക്, എഫ്എംസിജി എന്നിവ 0.5 ശതമാനം വീതവും മെറ്റൽ, ഫാർമ, റിയൽറ്റി, പവർ, ഓയിൽ ആൻഡ് ഗ്യാസ്, ക്യാപിറ്റൽ ഗുഡ്സ് എന്നിവ 1-2 ശതമാനം വീതവും ഉയർന്നു. ബിഎസ്‌ഇ മിഡ്‌കാപ്, സ്‌മോൾക്യാപ് സൂചികകൾ 1.5 ശതമാനം വീതം ഉയർന്നു.
ശ്രദ്ധേയമായ ഓഹരികൾ
1.36 ദശലക്ഷം ഓഹരികൾ കൈമാറി ബ്ലോക്ക് ഡീലിന് ശേഷം പൂനവല്ല ഫിൻകോർപ്പിന്റെ ഓഹരികൾ 1ശതമാനം ഇടിഞ്ഞു. ഗുജറാത്തിലെ കെപി ഗ്രൂപ്പിൽ നിന്ന് 193.2 മെഗാവാട്ട് കാറ്റാടി വൈദ്യുതി പദ്ധതി ഏറ്റെടുത്ത വാർത്ത സുസ്ലോണിന് നേട്ടമുണ്ടാക്കി. ഓഹരി 4.50 ശതമാനം ഉയർന്നു.
ഇന്ത്യൻ നാവികസേനയുടെ കപ്പൽ പുനർനിർമിക്കുന്നതിന് പ്രതിരോധ മന്ത്രാലയവുമായി 488.25 കോടി രൂപയുടെ കരാറിൽ ഒപ്പുവെച്ചതിന് പിന്നലെ കൊച്ചിൻ ഷിപ്പ്‌യാർഡ് 6.50 ശതമാനം ഉയർന്നു. ഇന്ത്യൻ കോസ്റ്റ് ഗാർഡിനായി ആറ് ഓഫ്‌ഷോർ പട്രോളിംഗ് കപ്പലുകൾ നിർമിക്കുന്നതിന് പ്രതിരോധ മന്ത്രാലയം 1,614.89 കോടി രൂപയുടെ കരാറിലെത്തിയതോടെ മാസ്ഗോൺ ഡോക്ക് ഷിപ്പ് ബിൾഡേഴ്സ് 3.50 ശതമാനം നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
ചെമ്പ് വില കുതിച്ചുയരുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ഹിന്ദുസ്ഥാൻ കോപ്പർ ഓഹരി 11 ശതമാനം ഉയർന്നു. എഫ് ആൻഡ് ഒ നിരോധനത്തിൽ നിന്ന് പുറത്തു വന്ന ഐആർസിടിസി 7 ശതമാനം നേട്ടമുണ്ടാക്കി.
കോവിഡ് കേസുകളിലെ വർധനവ് ഡയഗ്നോസിസ് ഓഹരികളിൽ നേട്ടത്തിന് കാരണമായി. ഡോ ലാൽ പാത്ത് ലാബ്, മെട്രോപോളിസ് എന്നിവ 5 മുതൽ 7 ശതമാനം വരെ ഉയർന്നു. ലയനത്തിനുള്ള കാലാവധി സോണി നീട്ടുമെന്ന പ്രതീക്ഷയിൽ സീ എന്റർടെയിൻമെന്റ് 3 ശതമാനം ഉയർന്നു. പ്രതീക്ഷിച്ചതിലും താഴെയുള്ള മൂന്നാം പാദ എസ്റ്റിമേറ്റിൽ സിറ്റി യൂണിയൻ ബാങ്ക് 5 ശതമാനം ഇടിഞ്ഞു.
അരബിന്ദോ ഫാർമ, സിയന്റ്, ഫോർട്ടിസ് ഹെൽത്ത്‌കെയർ, ഐനോക്‌സ് വിൻഡ്, ടോറന്റ് ഫാർമസ്യൂട്ടിക്കൽസ് എന്നിവയുൾപ്പെടെ 150-ലധികം ഓഹരികൾ വ്യാഴാഴ്ച 52 ആഴ്‌ചയിലെ ഉയർന്ന നിലയിലെത്തി. ബിസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂല്യം കഴിഞ്ഞ ദിവസത്തെ 350.2 ലക്ഷം കോടിയിൽ നിന്ന് 354.3 ലക്ഷം കോടി രൂപയായി. നിക്ഷേപകർ ഒരു ദിവസം കൊണ്ട് 4.10 ലക്ഷം കോടി സമ്പന്നരായി.
രൂപ 10 പൈസ ഇടിവോടെ 83.27 നിലവാരത്തിൽ ക്ലോസ് ചെയ്തു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
