പ്രതികൂലമായ ആഗോള സാഹചര്യങ്ങൾക്കിടയിലും ഇന്ത്യൻ ആഭ്യന്തര സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 100.26 പോയിന്റ് ഉയർന്ന് 65,880.52ലും നിഫ്റ്റി 36.10 പോയിന്റ് നേട്ടത്തിൽ 19,611ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച വിപണി മുൻനിര ഓഹരികളുടെ മികച്ച പ്രകടനത്തോടെയാണ് മുന്നേറിയത്. തുടർച്ചയായ നാലാം സെഷനിലാണ് സൂചിക നേട്ടത്തിൽ ക്ലോസ് ചെയ്യുന്നത്.
സെൻസെക്‌സ് 46.52 പോയിന്റ് നഷ്ടത്തിൽ 65,733.74ലും നിഫ്റ്റി 25.10 പോയിന്റ് താഴ്ന്ന് 19,549.80ലുമാണ് വ്യാപാരം ആരംഭിച്ചത്. പലിശ നിരക്ക് വർധനവിന്റെ സൂചനയും വിദേശ നിക്ഷേപകരുടെ വിൽപ്പനയുമാണ് വിപണിയെ തുടക്കത്തിൽ താഴോട്ടെത്തിച്ചത്. 1,725.11 കോടി രൂപയുടെ ഓഹരികളാണ് ചൊവ്വാഴ്ച വിദേശ നിക്ഷേപകർ വിറ്റത്.
അതേസമയം, ഇന്ത്യയുടെ ശക്തമായ വളർച്ചാ കാഴ്ചപ്പടും വരും മാസങ്ങളിൽ പണപ്പെരുപ്പം കുറയുമെന്ന പ്രതീക്ഷയുമാണ് ആഭ്യന്തര വിപണിയെ ചലിപ്പിച്ചത്. അവസാന നിമിഷത്തെ ശക്തമായ വാങ്ങലുകൾ നേട്ടത്തിൽ ക്ലോസ് ചെയ്യാൻ വിപണിയെ സഹായിച്ചു. ഏഷ്യൻ വിപണികളിൽ, സിയോൾ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നഷ്ടത്തിലും ടോക്കിയോ നേട്ടത്തിലുമാണ്. സെൻസെക്സ് ക്ലോസ് ചെയ്യുമ്പോൾ യുകെ, ഫ്രാൻസ്, ജർമൻ വിപണികൾ നഷ്ടത്തിലാണ്.

ടാറ്റ കൺസ്യൂമർ പ്രോഡക്ട്‌സ്, ദിവിസ് ലബോറട്ടറീസ്, ഭാരതി എയർടെൽ, സിപ്ല, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയ ഓഹരികൾ. ആക്‌സിസ് ബാങ്ക്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, എൻടിപിസി എന്നിവ നഷ്ടത്തിലാണ്.
സെക്ടറൽ സൂചികകളിൽ എഫ്എംസിജി സൂചിക ഒരു ശതമാനം ഉയർന്നു. ഫാർമ, ഓയിൽ ആൻഡ് ഗ്യാസ്, പവർ സൂചികകൾ 0.5 ശതമാനം വീതം ഉയർന്നു. മെറ്റൽ, റിയൽറ്റി, ബാങ്ക് സൂചികകൾ 0.4- 1 ശതമാനം വരെ ഇടിവിലാണ്. ബിഎസ്‌ഇ മിഡ്‌കാപ്, സ്‌മോൾകാപ് സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
എച്ച്‌സിഎൽ ടെക്നോളജീസ്, ഒഎൻജിസി, ഭാരത് ഫോർജ്, ഇന്ത്യൻ ഹോട്ടൽസ് കമ്പനി, മാരികോ, യുണൈറ്റഡ് സ്പിരിറ്റ്‌സ് എന്നിവ ഉൾപ്പെടെ 287 ഓഹരികൾ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ബ്ലോക്ക് ഡീലിനെ തുടർന്ന് ജെഎം ഫിനാൻഷ്യലിന്റെ ഓഹരി 4 ശതമാനം ഉയർന്നു. 1.28 കോടി ഓഹരികളാണ് ഇടപാടിൽ കൈമാറിയത്.
വോഡഫോൺ ഐഡിയ ഓഹരികൾ ബുധനാഴ്ച 10 ശതമാനം വരെ ഉയർന്നു, ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് ഏകദേശം 15 ശതമാനം മുന്നേറ്റം നടത്തി. അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് ഓർഡർ ലഭിച്ചെന്ന വാർത്ത അദാനി ടോട്ടൽ ഗ്യാസിൽ 1.40 ശതമാനം നേട്ടമുണ്ടാക്കി.
വിവിധ പേപ്പർ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണ്. ഹാൽദിറാംസിൽ 51 ശതമാനം ഓഹരികൾ വാങ്ങുന്നു എന്ന വാർത്തകൾക്ക് പിന്നാലെ ടാറ്റ കൺസ്യൂമർ ഓഹരികൾ 3.85 ശതമാനം ഉയർന്നു. മൂന്ന് ദിവസത്തെ നേട്ടത്തിന് ശേഷം ട്രെെൻഡന്റ് ഓഹരികൾ നഷ്ടത്തിൽ അവസാനിച്ചു. 2.58 ശതമാനമാണ് ഇടിവ്.
ബുധനാഴ്ച സെഷനിൽ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 14 പൈസ ഇടിഞ്ഞ് 10 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ആഗോള സാമ്പത്തിക വളർച്ചയും ഇന്ധനത്തിന്റെ ആവശ്യകതയും സംബന്ധിച്ച ആശങ്കകൾക്കിടയിൽ ക്രൂഡ് ഓയിൽ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 89.50 ഡോളറിനടുത്താണ്.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്‌ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
