ഉയരത്തിൽ നിന്ന് അമ്പരിപ്പിക്കുന്ന വീഴ്ചയുമായി ഇന്ത്യൻ ആഭ്യന്തര സൂചികകൾ. 72,000 ലെവലിനടുത്ത് പുതിയ റെക്കോർഡിലേക്ക് ഉയർന്നതിന് ശേഷം ബുധനാഴ്ച സെൻസെക്സ് 1,100 പോയിന്റിലധികം ഇടിഞ്ഞു. 71,913.07 ൽ പുതിയ ഉയരം കുറിച്ച സെൻസെക്സ് 930.88 പോയിന്റ് നഷ്ടപ്പെടുത്തി 70,506.31 ൽ ക്ലോസ് ചെയ്തു.
നിഫ്റ്റി 302.90 പോയിന്റ് നഷ്ടത്തിൽ 21,150.20 ലാണ് ക്ലോസ് ചെയ്തത്. 21,593 ൽ സർവകാല ഉയരത്തിലെത്തിയതിന് ശേഷമാണ് ബുധനാഴ്ചയിലെ ഇടിവ്. ശതമാന അടിസ്ഥാനത്തിൽ, നിഫ്റ്റിയിലെ ഇന്നത്തെ ഇടിവ് ഒക്ടോബർ 26 ന് ശേഷമുള്ള ഏറ്റവും വലിയ ഒറ്റ ദിവസത്തെ നഷ്ടമാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാത്രം സൂചിക 1,400 പോയിന്റിന് മുകളിൽ അല്ലെങ്കിൽ ഏകദേശം 7.2 ശതമാനം ഉയർന്നിരുന്നു.
ഏകദേശം 2721 ഓഹരികളും ബുധനാഴ്ച ഇടിഞ്ഞു. 577 ഓഹരികൾക്ക് മാത്രമാണ് മുന്നേറാൻ സാധിച്ചത്. 57 ഓഹരികളുടെ വിലയിൽ മാറ്റമില്ല. നിഫ്റ്റിയിൽ അദാനി പോർട്ട്‌സ്, അദാനി എന്റർപ്രൈസസ്, യുപിഎൽ, ടാറ്റ സ്റ്റീൽ, കോൾ ഇന്ത്യ തുടങ്ങിയ കനത്ത നഷ്ടം നേരിട്ടു. ഒഎൻജിസി, ടാറ്റ കൺസ്യൂമർ പ്രോഡക്ട്‌സ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവ നേട്ടത്തിലായി.

എല്ലാ സെക്ടറൽ സൂചികകളും വീണു. ഓട്ടോ, ക്യാപിറ്റൽ ഗുഡ്‌സ്, മെറ്റൽ, ഫാർമ, ഓയിൽ ആൻഡ് ഗ്യാസ്, പവർ, റിയൽറ്റി എന്നിവ 2-4 ശതമാനം ഇടിഞ്ഞു. ബിഎസ്‌ഇ മിഡ്‌കാപ്, സ്‌മോൾകാപ് സൂചികകൾ മൂന്ന് ശതമാനത്തിലധികം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
പൊടുന്നനെയുള്ള വിപണിയിലെ ഇടിവ് നിക്ഷേപകരെ ഞെട്ടിച്ചു. ആഗോള സൂചികകളെല്ലാം നേട്ടത്തിലാണ്. ജപ്പാനിലെ നിക്കി 225 1.5 ശതമാനം ഉയർന്നു ലണ്ടനിലെ എഫ്ടിഎസ്ഇ 100 1 ശതമാനം നേട്ടമുണ്ടാക്കി ഉയർന്നു. യുഎസിലെ 10 വർഷത്തെയും 2 വർഷത്തെയും ബോണ്ട് യീൽഡ് 1 ശതമാനം ഇടിയുകയും ബ്രെന്റ് ക്രൂഡ് ഓയിൽ വില 80 ഡോളറിന് താഴെയെത്തുകയും ചെയ്ത അനുകൂല സാഹചര്യത്തിലാണ് വിപണി ഇടിഞ്ഞത്.
മിഡ്- സ്മോൾകാപ് ഓഹരികളുടെ കുത്തനെയുള്ള റാലിയിൽ നിന്നുള്ള ലാഭമെടുപ്പാണ് രണ്ടാം പകുതിയിൽ ആഭ്യന്തര വിപണിയിലെ ശക്തമായ വിൽപ്പനയ്ക്ക് കാരണമെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ റിസർച്ച് ഹെഡ് വിനോദ് നായർ പറഞ്ഞു. ക്രൂഡ് വിലയിൽ സമീപ കാലത്തുണ്ടായ മുന്നേറ്റവും ലാഭമെടുക്കലിന് കാരണമായെന്ന് അദ്ദേഹം വിലയിരുത്തുന്നു.
ബുധനാഴ്ച 350ലധിരം ഓഹരികളാണ് 52 ആഴ്ചയിലെ ഉയരത്തിലെത്തിയത്. അജ്മേര റിയൽറ്റി, അരബിന്ദോ ഫാർമ, ഗാലന്റ് ഇസ്പാത്ത്, ഗുജറാത്ത് ഫ്ലൂറോകെമിക്കൽസ്, ഐനോക്സ് വിൻഡ്, കെയ്ൻസ് ടെക്നോളജി, എംഎസ്ടിസി, നവകർ കോർപ്പറേഷൻ, നിപ്പോൺ, ഓയിൽ ഇന്ത്യ, ഒഎൻജിസി, റിപ്രോ ഇന്ത്യ, ടാറ്റ കോഫി, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, വരുൺ ബിവറേജസ്, വോൾട്ടാസ് എന്നിവ പുതിയ ഉയരം കുറിച്ചു.
ഡോളറിനെതിരെ രൂപ നേരിയ നേട്ടത്തോടെ 83.17 നിലവാരത്തിൽ ക്ലോസ് ചെയ്തു. ചൊവ്വാഴ്ച 83.18 നിലവാരത്തിലായിരുന്നു ക്ലോസിംഗ്.
More From GoodReturns

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
